പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
------------------------------------------
ഞങ്ങളുടെ ബസ്സ് സെൻ(Seine) നദിക്കരയിലെത്തി. നദികളുടെ ദേവതയായ സെക്യുന (Sequana) യിൽ നിന്നാണ് പാരീസിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന 500 മൈൽ നീളമുള്ള ഈ നദിക്ക് സെൻ എന്ന പേര് വീണിരിക്കുന്നത്. നദിയിലൂടെ ഒരു യാത്രയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.
|
സെൻ നദിയും കുറുകെയുള്ള പാലങ്ങളിൽ ചിലതും |
സെൻ നദിയിലെ ബോട്ട് സവാരി പാരീസിലെത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കപ്പെടാനാവാത്ത ഒരു കാര്യമാണ്. രാത്രിയും പകലുമായി പലതരം സെൻ നദീ സവാരികളുണ്ട്. ബോട്ടുകളുടെ ആകൃതിയിലും വലിപ്പത്തിലും യാത്രാസമയത്തിലുമൊക്കെയായി വ്യത്യസ്ത തരം ജലയാത്രകളാണവയൊക്കെ. പകൽ വെളിച്ചത്തിൽ ഇരുകരകളിലുമുള്ള പഴഞ്ചൻ കെട്ടിടങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഒരു സവാരി ആകണമെന്നുള്ളവർക്ക് അങ്ങനേയും, സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസ് നഗരത്തിന്റെ ദീപാലങ്കാരങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്, മുത്താഴമോ അത്താഴമോ കഴിച്ച് ജലപ്പരപ്പിലൂടെ തെന്നി നീങ്ങാൻ താല്‍പ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്. നല്ല കനത്ത മടിശ്ശീല കരുതിയിട്ടുണ്ടെങ്കിൽ ഇപ്പറഞ്ഞതെല്ലാം ആസ്വദിച്ചുതന്നെ പാരീസിലെ രാത്രികളും പകലുകളും അവിസ്മരണീയമാക്കാം.
ഞങ്ങളുടേത് പാക്കേജ് ടൂർ ആയതുകൊണ്ട് ബോട്ടിലെ സവാരിയുടെ ടിക്കറ്റിനായി സ്വന്തം മടിശ്ശീല തുറക്കേണ്ടതില്ല. ടിക്കറ്റെല്ലാം സ്റ്റാർ ടൂർ വകയാണ്. അല്‍പ്പനേരം എല്ലാവരും ബോട്ട് ജെട്ടിയിൽ കാഴ്ച്ചകൾ കണ്ടുനിന്നു. പലതരം ബോട്ടുകൾ വന്നടുക്കുന്നു, ജനങ്ങൾ കയറുന്നു ഇറങ്ങുന്നു, ഫോട്ടോകൾ എടുക്കുന്നു. ഭൂരിഭാഗം ജനങ്ങളും ഞങ്ങളെപ്പോലെ തന്നെ ഗ്രൂപ്പ് ടൂറിസ്റ്റുകളായി വന്നിട്ടുള്ളവരാണ്. സാമാന്യം വലിയൊരു ബോട്ടിലേക്ക് ഞങ്ങളും കയറി.
|
സെൻ നദിയിലൂടെ ഒരു യാത്ര - ഞങ്ങളുടെ ബോട്ടിലെ മറ്റ് സഞ്ചാരികൾ |
ബോട്ടിനകത്തും പുറത്തുമായി 400 പേർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമുണ്ട്. കാഴ്ച്ചകൾ കാണാനും പടങ്ങളെടുക്കാനും എന്തുകൊണ്ടും സൗകര്യം ബോട്ടിന്റെ മുകൾഭാഗത്തുള്ള സീറ്റുകൾ തന്നെ എന്നതുകൊണ്ട് മുകളിൽത്തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു. ബോട്ട് സെൻ നദിയിലെ മറ്റ് നൗകകൾക്കിടയിലൂടെ യാത്രയാരംഭിച്ചു. കാഴ്ച്ചകൾ മനം കുളിർപ്പിച്ചപ്പോൾ ചെറുതായി വീശിത്തുടങ്ങിയ കാറ്റ് ശരീരവും കുളിർപ്പിച്ചു. ഓരോ പ്രധാന പാലങ്ങളും കെട്ടിടങ്ങളുമെല്ലാം എത്തുമ്പോൾ, ബോട്ടിന്റെ ഇലൿട്രോണിൿ ഡിസ്‌പ്ലേ ബോർഡിൽ സ്ഥലവിവരങ്ങൾ ഇംഗ്ലീഷിൽ എഴുതിക്കാണിക്കുന്നുണ്ട്.
|
സെൻ നദിയിൽ സവാരി നടത്തുന്ന മറ്റ് ബോട്ടുകൾ |
സെൻ നദിയുടെ ഇടത്തേ തീരവും വലത്തേ തീരവും പാരീസിലെത്തുന്ന മിക്കവാറും എല്ലാ സഞ്ചാരികളേയും കുഴപ്പിക്കുന്നതുപോലെ എന്നേയും കുഴപ്പിച്ചുകളഞ്ഞു. കരയിലൂടെ പാരീസ് നഗരം നടന്നുകാണുന്നവർക്ക്, സെൻ നദിയുടെ ഇടത്തും, വലത്തും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് നീങ്ങാനായില്ലെങ്കിൽ പാരീസിൽ വഴിയറിയാതെ ചുറ്റിയടിച്ച് മണിക്കൂറുകൾ തന്നെ നഷ്ടപ്പെട്ടെന്ന് വരും. ബോട്ടിലെ സവാരിയാകുമ്പോൾ ബോട്ട് ക്യാപ്റ്റൻ വിളിച്ച് പറയുന്നതനുസരിച്ച് ഇടത്തും വലത്തും നോക്കുക, ആവശ്യത്തിന് പടങ്ങളെടുക്കുക എന്നതിൽ കൂടുതലായി ഇരുകരകളെപ്പറ്റിയും കൂടുതൽ ഉൽക്കണ്ഠപ്പെടേണ്ട ആവശ്യം ആർക്കുമില്ല. കാഴ്ച്ചകളുടെ പൂരമാണ് ഈ ബോട്ട് സവാരി സമ്മാനിക്കുന്നത്. ഇരുവശങ്ങളിലേയും കേൾവികേട്ട പുരാതനമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങൾക്ക് പുറമേ സെൻ നദിയെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന മുപ്പത്തിഏഴോളം പാലങ്ങളും ദൃശ്യവിസ്മയം തന്നെയാണ്. പാലങ്ങളിൽ പലതും ഓരോ മ്യൂസിയത്തിന് സമാനമായിട്ടുള്ളതാണെന്ന് തോന്നിപ്പോകും. അത്രയ്ക്കധികം ശില്‍പ്പങ്ങൾ പാലങ്ങളില്‍പ്പോലും പണിതീർത്തിരിക്കുന്നു.
|
പോണ്ട് അലക്സാൺട്രേ III - പോണ്ട് എന്നാൽ പാലം തന്നെ. |
|
പറക്കുന്ന സുവർണ്ണ അശ്വം - അല്‍പ്പം കൂടെ അടുത്ത് |
പോണ്ട് അലക്സാൺട്രേ III (
Pont Alexandre III) എന്ന ആർച്ച് പാലമാണ്. ഇത്തരത്തിൽ വളരെയധികം കലാരൂപങ്ങളും വിളക്കുകളുമൊക്കെ കൊണ്ട് മോടിപിടിപ്പിച്ചിട്ടുള്ളതിൽ പ്രഥമസ്ഥാനത്ത് വരുന്നത്. സുവർണ്ണ നിറത്തിൽ ചിറകുകളുള്ള കുതിരയേയും പിടിച്ച് കുഴലൂതി നിൽക്കുന്ന ബാലൻ പാലത്തിന്റെ ഇരുവശത്തുമുള്ള ഈരണ്ട് തൂണുകളിൽ നിൽക്കുന്നു. 19-)ം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഈ പാലത്തെ ഒരു ചരിത്രസ്മാരകമായാണ് പരിഗണിക്കുന്നത്. ഫഞ്ച്-റഷ്യൻ അലയൻസ് അവസാനിപ്പിച്ച സർ ചക്രവർത്തി അലക്സാണ്ടർ മൂന്നാമനോടുള്ള ആദരസൂചമായി നിർമ്മിച്ച് അദ്ദേഹത്തിന്റെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്.
|
പോണ്ട് അലക്സാൺട്രേ III ന്റെ ഒത്തനടുക്കുള്ള കലാവിരുന്ന് |
പാലത്തിന് ഒത്ത നടുക്കായി മനോഹരമായ വിളക്കുകാലുകൾക്ക് നടുവിൽ ലോഹത്തിൽ തീർത്ത അർദ്ധനഗ്ന സ്ത്രീ പ്രതിമകൾ(Nymphs)ഒരു കൈയ്യിൽ സുവർണ്ണദണ്ഡും പേറി മാലാഖമാരെപ്പോലെ പറന്നുനിന്ന് ബോട്ടിലിരിക്കുന്ന യാത്രികരെ നോക്കി മന്ദഹസിക്കുന്നു. ഇത്തരം ലോഹപ്രതിമകൾ ഒരു പാലത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി.
എറണാകുളത്ത് ഗോശ്രീ പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള തൂണുകളിൽ ഇതുപോലെ കേരളത്തിലെ തനതായ കലാരൂപങ്ങൾ സിമന്റിൽ പണിതീർത്തിട്ടുണ്ട്. അതിൽ ചിലതിന്റെയൊക്കെ ഇന്നത്തെ ദുരവസ്ഥ ഒന്ന് പോയി കാണേണ്ടതുതന്നെയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് സാങ്കേതികവിദ്യ അത്രയ്ക്കൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, ലോഹത്തിൽ ഇത്തരം കലാരൂപങ്ങൾ സൃഷ്ടിക്കുകയും, അതൊക്കെ ഇന്നും പരിക്കുകൾ ഒന്നുമില്ലാതെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് എന്തുകൊണ്ടും അനുകരണീയമായ കാര്യമാണ്. പാലങ്ങളുടെ അടിവശം സകലമാന തോന്ന്യാസങ്ങൾക്കായും, മാലിന്യങ്ങൾ കൊണ്ട് തള്ളാനും മാത്രമായും ഉപയോഗിക്കുന്ന ഒരു സംസ്ക്കാരത്തിൽ നിന്ന് ചെന്ന് ഇത്തരം മനോഹരമായ കാഴ്ച്ചകൾ കാണുമ്പോൾ എന്തുകൊണ്ട് നമുക്കിതുപോലെ ആകുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നു.
|
ഗ്രാൻഡ് പാലസ് - ബോട്ടിലിരുന്ന് കാണുന്ന മുകൾഭാഗം. |
പോണ്ട് അലക്സാൺട്രേയുടെ വലതുതീരത്തായി കാണുന്ന ഗ്രാൻഡ് പാലസ്(Grand Palais) പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കൊട്ടാരമൊന്നും അല്ല. 1897 ൽ നിർമ്മാണം ആരംഭിച്ച് 1900 ൽ ഉത്ഘാടനം നിർവ്വഹിച്ച ഗ്രാൻഡ് പാലസിനെ ഒരു മ്യൂസിയം എന്നോ ഗാലറി എന്നോ വിശേഷിപ്പിക്കാം. ഇതിനകത്ത് രണ്ട് പ്രദർശന ഹാളുകളും ഒരു സ്ഥിരം ശാസ്ത്രസാങ്കേതിക മ്യൂസിയവുമാണുള്ളത്.
|
ഈഫൽ ടവർ - സെൻ നദിയിൽ നിന്ന് ഒരു ദൃശ്യം. |
ഫ്രാൻസിലേക്ക് കടന്ന് പാരീസിലേക്ക് ബസ്സിൽ യാത്രതുടങ്ങിയപ്പോൾ ദൂരെയായി കാണാൻ കഴിഞ്ഞ ഈഫൽ ടവർ, നദിയുടെ ഇടതുകരയിലായി കുറേക്കൂടെ അടുത്ത് കാണാനാകുന്നുണ്ട്. വരുന്ന ഏതെങ്കിലും ദിവസങ്ങളിൽ ഈഫൽ ടവറിന് മുകളിൽ കയറുക എന്നുള്ളത്ത് ഈ പാക്കേജ് ടൂറിന്റെ ഭാഗമാണ്. എന്നിരുന്നാലും അടുത്ത് കാണുന്തോറും നിറയെ ഈഫൽ പടങ്ങൾ എടുക്കാതിരിക്കാൻ ആയില്ല.
|
നോത്രഡാം കത്തീഡ്രൽ |
|
ബോട്ടിലെ സഞ്ചാരികൾക്ക് പിന്നിൽ നോത്രഡാം കത്തീഡ്രൽ |
ജലയാത്രയ്ക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റുന്ന മറ്റൊരു പ്രധാനപ്പെട്ട നിർമ്മിതി 1345ൽ പണിതീർത്ത അതിപ്രശസ്തവും മനോഹരവുമായ നോത്രഡാം കത്തീഡ്രലാണ്. പഴമയും ഗോത്തിൿ ശില്‍പ്പചാരുതിയും ചേർന്ന് പ്രൗഢഗംഭീരമായാണ് കത്തീഡ്രലിന്റെ നില്‍പ്പ്. എന്തായാലും നോത്രഡാം നിൽക്കുന്നത് നദിയുടെ ഇടത്തേ തീരത്താണോ വലത്തേ തീരത്താണോ എന്ന ചിന്താക്കുഴപ്പത്തിന് സ്ഥാനമില്ല. കാരണം, നോത്രഡാം കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത് Ile de la Cite എന്ന ഒരു കൊച്ചു ദ്വീപിലാണ്. അതിമനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകളും കൂറ്റൻ പൈപ്പ് ഓർഗനുകളുമൊക്കെയുള്ള നോത്രഡാം കത്തീഡ്രൽ പാരീസിലെ തന്നെ പ്രധാനപ്പെട്ട മൂന്ന് കെട്ടിടങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലൂടെ മാത്രം എനിക്ക് പരിചയമുള്ള കത്തീഡ്രലും കടന്ന് ബോട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
|
Musée d'Orsay - മ്യൂസിയം |
ഇടതുകരയിൽ നെടുനീളത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു കെട്ടിടവും അതിലെ കൂറ്റൻ ഘടികാരങ്ങളുമൊക്കെ ആരും ശ്രദ്ധിക്കാതെ പോകില്ല. ഒരു റെയിൽവേ സ്റ്റേഷനാണോ അതെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാനാവില്ല. 1939 വരെ റെയിൽ വേ സ്റ്റേഷനായിരുന്ന ഈ കെട്ടിടം ഇപ്പോൾ ഒരു മ്യൂസിയമാണ്(Musée d'Orsay). വലിയ തീവണ്ടികൾ വന്നതോടെ, തെക്കുപടിഞ്ഞാറൻ ഫ്രാൻസിന്റെ തീവണ്ടിപ്പാതകൾ അവസാനിച്ചിരുന്ന ഈ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപര്യാപ്തമായി മാറി. പിന്നീടത് സബ് അർബൻ തീവണ്ടിയാപ്പീസായും തപാൽ സ്റ്റേഷനായും സിനിമാ സെറ്റായും ഒക്കെ ഉപയോഗിച്ചതിനുശേഷം ഇപ്പോൾ പൂർണ്ണമായും മ്യൂസിയമായി പ്രവർത്തിക്കുന്നു. പഴയ തീവണ്ടിയാപ്പീസിന്റെ പ്രതാപങ്ങളും പേറി നിൽക്കുന്ന റോമൻ ലിപികളുള്ള രണ്ട് ക്ലോക്കുകൾ കെട്ടിടത്തിന്റെ രണ്ടറ്റത്തായി കാണാം.
|
മ്യൂസിയത്തിലെ ഘടികാരങ്ങളിൽ ഒന്ന് |
മറ്റൊരു പ്രധാന കാഴ്ച്ച വലത്തേ തീരത്തുള്ള ലൂവർ (Louvre) മ്യൂസിയമാണ്. കേട്ടിട്ടുള്ളത് ശരിയാണെങ്കിൽ നല്ലൊരു സഞ്ചാരിക്ക് കുറഞ്ഞത് ഒരു ദിവസമെങ്കിലും എടുക്കും ലൂവർ മ്യൂസിയം ഒന്ന് ഓടി നടന്ന് കാണാൻ. അത്രയ്ക്കുണ്ടത്രേ വലിപ്പം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നായ ലൂവറിനകത്തെ പ്രദർശനങ്ങൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള മ്യൂസിയങ്ങളിൽ ഒന്ന് ലൂവറാണ്.
|
ലൂവർ മ്യൂസിയത്തിന്റെ ഒരു ഭാഗം. |
ഡാവിഞ്ചിയുടെ അതിപ്രശസ്തമായ പെയിന്റിങ്ങായ മൊണാലിയ പ്രദർശിപ്പിച്ചിരിക്കുന്നത് ലൂവർ മ്യൂസിയത്തിലാണ്. സത്യമാണോ നുണയാണോ എന്നറിയാത്ത ചില കഥകൾ മൊണാലിസ ചിത്രവുമായി ബന്ധപ്പെട്ട് ഞാൻ കേട്ടിട്ടുണ്ട്. കനത്ത പ്രവേശന തുകയും കൊടുത്ത് ലൂവർ മ്യൂസിയത്തിനകത്ത് മോണാലിസയെ കാണാൻ മാത്രമായി പോകുന്നത് നഷ്ടമാണെന്നായിരുന്നു അക്കഥകളിൽ ഒന്ന്. അത്രയ്ക്കൊന്നുമില്ലത്രേ മോണാലിസ! രണ്ടര അടി നീളവും രണ്ടടിയിൽ താഴെ വീതിയുമുള്ള ഒരു ചിത്രം. ഫോട്ടോകളിൽ കാണുന്നതൊക്കെ തന്നെ ധാരാളമാണ് പോലും! മൊണാലിസയുടെ ‘ചിരിപ്പടം‘ വരച്ചതുപോലെ തന്നെ നഗ്നചിത്രവും ഡാവിഞ്ചി വരച്ചിട്ടുണ്ടെന്നുള്ളതാണ് അടുത്ത കഥ. അങ്ങനാണെങ്കിൽ ആ ചിത്രമെവിടെ ? അങ്ങനല്ലെങ്കിൽ എന്തിനിത്തരം കെട്ടുകഥകൾ പ്രചരിപ്പിക്കപ്പെടുന്നു ?
Palais Bourbon എന്നറിയപ്പെടുന്ന ഫ്രഞ്ച് അസംബ്ലി കെട്ടിടമാണ് സെൻ നദിയിലൂടെയുള്ള യാത്രയിലെ മറ്റൊരു പ്രധാന കാഴ്ച്ച. പതിനെട്ടാം നൂറ്റാണ്ടിലെ കെട്ടിടമാണത്. ബോട്ടിലിരുന്ന് കണ്ടതൊക്കെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തന്നെ.
|
ഫ്രഞ്ച് അസംബ്ലി കെട്ടിടം. |
ഫ്രഞ്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് ആണ് മറ്റൊരു മുഖ്യ കാഴ്ച്ച. ഫ്രഞ്ച് അക്കാഡമി, എത്തിൿസ് & പൊളിറ്റിക്കൽ സയൻസ് അക്കാഡമി, സയൻസ് അക്കാഡമികൾ, ഫൈൻ ആർട്ട്സ് അക്കാഡമി, എന്നുതുടങ്ങിയ അഞ്ച് പ്രമുഖ അക്കാഡമികളെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരുമിപ്പിക്കുന്നു. ഒരു പബ്ലിക്ക് ലൈബ്രറിയും ചാപ്പലും ഈ കെട്ടിടത്തിനകത്തുണ്ട്. ബോട്ടിൽ ഇരുന്ന് കാണാനാകുന്നതും ശ്രദ്ധ പിടിച്ചുപറ്റുന്നതും കെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള മകുടമാണ്.
|
ഫ്രഞ്ച് ഇൻസ്റ്റിസ്റ്റ്യൂട്ട് |
ഒരു പാലത്തിനടിയിലേക്ക് കടന്നപ്പോൾ കണ്ട ശില്‍പ്പങ്ങൾ കൗതുകമുണർത്തി. പാലത്തിന്റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ലോഹശില്‍പ്പങ്ങൾ പെരുമാറുന്നത്. അവർ പാലത്തിന്റെ റിവെറ്റുകൾ അടിച്ചുറപ്പിക്കുന്ന ജോലിയിലാണ്. ശില്‍പ്പിയുടെ കുസൃതി കലർന്ന ചിന്തയിൽ പിറന്ന മനോഹരമായ ഒരു സൃഷ്ടിയായി അതെനിക്ക് അനുഭവപ്പെട്ടു. ഉദാത്തമായ അത്തരം അനേകം ശില്‍പ്പങ്ങളും പ്രതിമകളും പാലങ്ങളിലും കരയിലുള്ള കെട്ടിടങ്ങളിലും നിറഞ്ഞുനിൽക്കുന്നു. സെൻ നദിയിലൂടെയുള്ള യാത്ര ഏതൊരാൾക്കും ഒരു അനുഭവമാകണമെന്ന് നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ തീരുമാനിച്ചുറപ്പിച്ച് നടത്തിയ നിർമ്മാണപ്രക്രിയകൾ. കാലത്തിന് മങ്ങലേല്‍പ്പിക്കാനാവാത്ത തെളിവുകളായി സഞ്ചാരികളേയും കാത്ത് നിൽക്കുകയാണ് അവയൊക്കെയും.
|
പാലം പണി നൂറ്റാണ്ടുകളായിട്ടും തീർന്നിട്ടില്ല. |
ബോട്ടിൽ നിന്ന്, സെൻ നദിയുടെ ഇരുതീരങ്ങളിലേക്കും ക്യാമറക്കണ്ണുകൾ ചിമ്മിയണയുകയും ഫ്ലാഷുകൾ മിന്നൽ വെളിച്ചം തൂവുകയും ചെയ്തുകൊണ്ടിരുന്നു. പ്രധാന കെട്ടിടങ്ങളെത്തുമ്പോൾ പലതരത്തിൽ അവയ്ക്ക് മുന്നിൽ പോസുചെയ്ത് ചിത്രങ്ങളെടുത്ത് യാത്രികർ ഓർമ്മച്ചിത്രങ്ങൾ സ്വന്തമാക്കിക്കൊണ്ടിരുന്നു. ഫോട്ടോ എടുത്ത്, അപ്പോൾത്തന്നെ അതിന്റെ പ്രിന്റ് പുറത്തുവരുന്ന ഒരു ക്യാമറയുമായി, ഒരു സ്ത്രീ ഇതിനിടയ്ക്ക് ഞങ്ങളെ സമീപിച്ചു. 10 യൂറോ കൊടുത്താൽ അവർ പടമെടുത്ത് തരും. മൂന്നുപേരും ചേർന്നുള്ള അത്തരത്തിലൊരു പടം സെൻ നദീ യാത്രയുടെ ഓർമ്മയ്ക്കായി ഞങ്ങൾ കൈക്കലാക്കി.
|
സെൻ നദീയാത്രയുടെ ഓർമ്മയ്ക്ക് |
കാഴ്ച്ചകൾ എന്തൊക്കെ ഏതൊക്കെ കൃത്യമായി കാണാനായെന്നും നഷ്ടപ്പെടുത്തിയെന്നും നിശ്ചയമില്ല, ചിത്രങ്ങൾ എത്രയൊക്കെ എടുത്തെന്നും എടുക്കാനാകാതെ പോയെന്നും നിശ്ചയമില്ല. അവിസ്മരണീയമായിരുന്നു സെൻ നദീയാത്ര. ജീവിതത്തിലെ അസുലഭ ജലയാത്രകളുടെ പട്ടികയിലേക്ക് ഒന്നുകൂടെ. നദിക്കരയിൽ ഇരുവശത്തും യൂണിവേഴ്സിറ്റികളും നദിയെ കുറുകെ മുറിച്ച് ഒരുപാട് പാലങ്ങളുമൊക്കെയുള്ള കേംബ്രിഡ്ജിലെ,
പണ്ടിങ്ങ് എനിക്കോർമ്മ വന്നു. ഇതുപോലെ തന്നെ മറക്കാനാവാത്ത ഒരു ജലയാത്രയായിരുന്നു പണ്ടിങ്ങ്.
സെൻ ജലസവാരി കഴിഞ്ഞ് ബോട്ട് കരയ്ക്കടുത്തു. എല്ലാവരും ബോട്ടിൽ നിന്നിറങ്ങി ബസ്സിലേക്ക് കയറി. ഇരുൾ വീഴാൻ തുടങ്ങുകയാണ്. അന്തിയുറക്കം ഏർപ്പാടാക്കിയിട്ടുള്ള ഹോട്ടൽ നോവാട്ടെലിലേക്ക് (Novatel) ബസ്സ് നീങ്ങാൻ തുടങ്ങി. പോകുന്ന വഴിക്ക്, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച മാർവാടി റസ്റ്റോറന്റിന് മുന്നിൽ ഡിന്നർ കഴിക്കാനായി ഒരിക്കൽക്കൂടെ ബസ്സ് നിറുത്തുന്നുണ്ട്.
അടുത്ത ദിവസം നേഹയെ പാരീസിൽ എന്തിന് കൊണ്ടുവന്നിരിക്കുന്നുവോ, ആ ചടങ്ങിനാണ് പ്രാധാന്യം. എനിക്കാണെങ്കിലോ അതിലത്ര താല്‍പ്പര്യമില്ലതാനും.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
((((((((ഠോ)))))))
ReplyDeleteഒരു നല്ല കാര്യത്തിനിറങ്ങിയതല്ലേ ഒരു തേങ്ങാ കിടക്കട്ടെ.
അഭിനന്ദനങ്ങൾ!
-സുൽ
നേരിൽ കണ്ടതിന് തുല്യം ഈ വായന. അടുഠ ഭാഗത്തിനായി കാത്തിരിക്കുന്നു.
ReplyDeleteനിരക്ഷരാ, നല്ല വിവരണം. ബോട്ടിൽ നിങ്ങളോപ്പം യാത്രചെയ്തതുപോലെ തോന്നി.
ReplyDeleteവായന ഇത്തവണയും കേമമായി ...വിശേഷങ്ങളെല്ലാം ആസ്വദിച്ചു ..അടുത്ത ഭാഗം വരട്ടെ ..:)
ReplyDeleteമനോഹരം
ReplyDeleteമനോജേട്ടാ., നല്ല രസകരമായ വായന. കൂടെ ഞാനും ഉള്ള പോലെ ഒരു തോന്നല്‍., വളരെ വളരെ നന്ദി,
ReplyDeleteyou are so lucky to go these wonderful places, nice read
ReplyDeleteസൂപ്പർബ്, പാരീസിലൂടെ ഒരു യാത്ര വായനക്കാരനും നടത്തിപ്പോവും :) അടുത്ത ഭാഗം വരട്ടെ...
ReplyDeleteമനോജ് ചേട്ടാ, ഞാന്‍ സെന്‍ നടിയില്‍ക്കൂടി പോയത് പോലെയുണ്ട്. അടിപൊളി!! ഞാന്‍ ചൊടിച്ചോട്ടെ ഈ വസ്തുതകളൊക്കെ എവിടുന്ന് ഒപ്പിക്കുന്നു? ഏതായാലും വളരെ നല്ലതായിട്ടുണ്ട്.
ReplyDeleteജീവിതത്തില്‍ എന്നെങ്കിലും പോകണം താമസിക്കണം എന്ന് ആഗ്രഹമുള്ള ഒരു സ്ഥലമാണ് ഈ പാരിസ്.
ReplyDeleteകഥകളിലും ചിത്രങ്ങളിലും മാത്രം കേട്ട് പരിചയമുള്ള ലൂര്‍വ് മ്യൂസിയത്തിനും മോണാലിസക്ക് മുന്നിലും ഒന്ന് ചെന്ന് നില്‍ക്കണമെന്ന അത്യാഗ്രഹവും നോത്രഡാം പള്ളിയിലെ 7800 പൈപ്പുകളുള്ള ആ ഓര്‍ഗന്‍ ഒന്ന് തൊടാന്നും, പറ്റുമെങ്കില്‍ കത്തീഡ്രലിന്റെ ബെല്ലടി വീരനായ ക്വാസിമോധോയെ (പുള്ളി അവിടെ എവിടെയെങ്കിലും ഒളിച്ചിരിപ്പുന്ടെങ്കില്‍) കാണാനും .........
പാരിസ് ഞാനും ഒരു നാള്‍ ഞാനും വരും , കാത്തിരിക്കുക .......
നീര് ചേട്ടാ താങ്ക്സ് , ഇങ്ങനെ ഒരു സദ്യ തന്നതിന്. :)
മനോഹരം !!
ReplyDeleteഓഫ്:
നമ്മുടെ നാടുമായി താരതമ്യം ചെയ്തിട്ട് എന്ത് കാര്യം,, ഒരു ശില്പം ആണെങ്കില്‍ പോലും
വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു പാരിസ്.സെന്‍ നദിയിലെ ഈ യാത്രയില്‍ കണ്ട കത്തീഡ്രലും ,മ്യുസിയമും ഒക്കെ വീണ്ടും വിശദമായി അകത്തു കേറി കാണാന്‍ പറ്റിയോ?
ReplyDeleteഅങ്ങനെ രാവിലെ തന്നെ ഒരു ബോട്ട് യാത്രയും നടത്തി. :) സത്യം പറഞ്ഞാല്‍ എനിക്ക് അസൂയ സഹിക്കാന്‍ കഴിയുന്നില്ല. :(
ReplyDeleteതാങ്കളെ പോലെ ലൈഫ് utilize ചെയ്യുന്ന ഒരാളുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അടുത്ത ഭാഗങ്ങള്‍ക്കായി ആക്രാന്തത്തോടെ കാത്തിരിക്കുന്നു.
ഓഫ്: പഴയ ചില ബ്ലോഗ്‌കളില്‍ ഡ്രസ്സ് കളക്ഷന്‍ നടത്തി വയനാട്ടില്‍ distribute ചെയ്തതിനെ കുറിച്ച് വായിച്ചു. എന്റെ വീട് ബത്തേരിയില്‍ ആണ്. ഇനിയങ്ങനെ എന്തെങ്കിലും സംരംഭം ഉണ്ടെങ്കില്‍ ഒരു msg ചെയ്യണേ, കഴിയുന്ന എല്ലാ സഹായവും ചെയ്യാം.
france yathra 3 bhagavum ennanu vayichathu.
ReplyDeletevalare valare eshtapettu. sein nadiyile boating vayichappol ente manassil manojettante punting post orma vannu(my favourite in u r posts). vayichu vannappol athu last mention cheythirikkunathu kandappol chumma oru santhosham thonni.
valare nalla vivaranam, thanx a lot..
cheriya oru typing mistake undu ennu thonnunnu,പഴമയും ഗോത്തിൿ ശില്‍പ്പചാരുതിയും ചേർന്ന് പ്രൗഢഗംഭീരമായാണ് ലോകത്തീഡ്രലിന്റെ നില്‍പ്പ്. "ലോ"കത്തീഡ്രലിന്റെ
ReplyDeletepinne ഈ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപര്യാപ്തമായി മാറി. പിന്നീടത് സബ് അർബർ തീവണ്ടിയാപ്പീസായും
urbar ennu thanne aano urban aano vendiyathu
please delete this comment after reading
നല്ല അവതരണം ....
ReplyDeleteഅടുത്ത ഭാഗത്തിനായി കാത്തിരിക്കാം ..
നിരൂജി...മുടങ്ങാതെ വായിക്കുന്നു. പറ്റിയാല്‍ അടുത്ത വര്‍ഷം..........സസ്നേഹം
ReplyDeleteനല്ല വിവരണം. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്.
ReplyDeleteനിരൂ...
ReplyDeleteഭാക്കികൂടി പോരട്ടെ.
'പാരീലെത്തുന്ന' എന്ന് രണ്ടിടത്ത് വായിച്ചു 'സ' നഷ്ടപ്പെട്ടതാണൊ?
' sen nadiyile boat savari paariisil ethunna...'
ReplyDeletespelling problem ullathu pole.......nalla vivaranam aasamsakal..
ഒരിക്കൽകൂടി സീൻ നദിയിലൂടെ യാത്ര ചെയ്തു..:) പക്ഷേ, രാത്രിയിലെ യാത്രയാണ് കൂടുതലിഷ്ടപ്പെട്ടത്..കണ്ണഞ്ചിപ്പിക്കുന്ന ഇല്ല്യുമിനേഷനിൽ തിളങ്ങി നിൽക്കുന്ന ഇഫൽ ടവറും.. മനോജേട്ടന്റെ വിവരണങ്ങൾ വായിച്ചപ്പോൾ ഒന്നുടെ പോകാൻ തോന്നുന്നു. (ഞങ്ങൾ പോയതും പാകേജ് ടൂറായിരുന്നു - താജ് ടൂർസിന്റെ)
ReplyDelete@സ്വപ്നജാലകം തുറന്നിട്ട് ഷാബു - പോകുന്ന സ്ഥലങ്ങളിൽ നിന്ന്, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങൾ ആണെങ്കിൽ എന്തെങ്കിലുമൊക്കെ ലീഫ് ലെറ്റുകൾ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. അതിൽ അവിടത്തെ കാഴ്ച്ചകളുടെയും കാര്യങ്ങളുടേയും രത്നച്ചുരുക്കം ഉണ്ടാകും. അതൊക്കെ സംഘടിപ്പിക്കുക സൂക്ഷിച്ച് വെക്കുക. അവിടത്തെ ഉപയോഗം കഴിഞ്ഞാൽ ഞാനത് സൂക്ഷിച്ച് വെക്കുന്നത് ഫോട്ടോകളായിട്ടാണ്. കൈയ്യിലുള്ള ക്യാമറവെച്ച് ഒരു ഫോട്ടോ എടുത്താൽ മറ്റുള്ള ഫോട്ടോകൾക്കൊപ്പം ഈ വിവരങ്ങളും സൂക്ഷിക്കപ്പെടും. പിന്നെ ഏതൊക്കെ കമ്പിക്കാലിലും തൂണിലും എന്തൊക്കെ എഴുതി വെച്ചിട്ടുണ്ടോ അതൊക്കെ ഫോട്ടോ എടുക്കും. പരമാവധി വിവരങ്ങൾ എല്ലായിടത്ത്നിന്നും കാണുന്നവർ എല്ലാവരിൽ നിന്നും ശേഖരിക്കുന്നു. ഇതിനൊക്കെ പുറമെയുള്ള പല കാര്യങ്ങളും(അന്നന്ന് സംഭവിച്ച കാര്യങ്ങൾ) വൈകീട്ട് മുറിയിൽ എത്തിയാൽ ഫോട്ടോ ഡൗൺലോഡ് ചെയ്യുന്ന സമയത്ത് ഒരു പോക്കറ്റ് ഡയറിയിൽ കുടിച്ചിടും. യാത്രയൊക്കെ കഴിഞ്ഞ് വന്നാൽ അആ ഡയറിയുടെ പേജുകളും ഫോട്ടോ എടുത്ത് സൂക്ഷിക്കും. 2 വർഷം മുൻപ് നടത്തിയ ഈ യാത്രയുടെ വിവരണങ്ങൾ ഇപ്പോൾ ഇരുന്ന് എഴുതാൻ അതുമാത്രമേയുള്ളൂ മാർഗ്ഗം. അത്യാവശ്യം സംശയനിവാരണത്തിന് ഇന്റർനെറ്റും മറ്റ് റെഫറൻസ് പുസ്തകങ്ങളും ഉപയോഗിക്കും. ഫോട്ടോകൾ ഒന്നൊന്നായി നോക്കാൻ തുടങ്ങുമ്പോൾ തന്നെ അന്നേ ദിവസം നടന്ന കാര്യങ്ങൾ മനസ്സിൽ ഓടിയെത്താറുണ്ട്.
ReplyDeleteട്രേഡ് സീക്രട്ടാണ് ഈ പറഞ്ഞ് തന്നത് കേട്ടോ ?:)
മനോജേട്ടന്റെ ട്രേഡ് സീക്രടിന് ഒരു സ്പെഷ്യൽ താങ്ക്സ് :) മനോജേട്ടൻ ഈ യാത്രനടത്തിയിട്ട് ഒന്ന് രണ്ട് വർഷമായെന്നറിയാവുന്നത്കൊണ്ട് ഇതേ സംശയം എനിക്കുമുണ്ടായിരുന്നു. അഞ്ചാറ് മാസം മുൻപ് പോയ എനിക്ക് മനോജേട്ടൻ എഴുതിയതിന്റെ പകുതി പോലും ഓർമ്മയുമില്ല.. ഇനി ഏതെങ്കിലും യാത്ര പോകുമ്പോൾ മനോജേട്ടന്റെ ടിപ്സ് ഒരു ഹെല്പാകും..:)
ReplyDeleteGreat!!! I respect your effort and definitely it is the secret of the beauty of your travelogue
ReplyDeleteപാരീസിനെ കുറിച്ചുള്ള പ്യാരിയായ നല്ലൊരു വർണ്ണന കൂടി..!
ReplyDelete@സുല്‍ |Sul - എത്ര നാളായി ഒരു തേങ്ങായടി കിട്ടിയിട്ട്. നന്ദി മാഷേ :)
ReplyDelete@Manju Manoj - തോക്കിൽ കേറി വെടി വെക്കാതെ :)
@ശാലിനി - വസ്ത്രവിതരണ കാര്യങ്ങൾ സമയാസമയത്ത് അറിയിക്കാം. വായനയ്ക്കും അഭിപ്രായത്തിനും അസൂയയ്ക്കും നന്ദി :)
@sijo george - സിജോ, ഞാൻ രാത്രി നഗരത്തിൽ കറങ്ങിയടിച്ചു. പാരീസ് ബൈ നൈറ്റ്.
@yousufpa - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
ReplyDelete@അപ്പു - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@രമേശ് അരൂർ - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@vimalrajkappil - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@sijo george - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@യാത്രകൾ - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@ഒരു യാത്രികന്‍ - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@Naushu - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@Manju Manoj - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@അനിൽ@ബ്ലോഗ് // anil - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@Ram - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@സ്വപ്നജാലകം തുറന്നിട്ട് ഷാബു - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@പ്രവീണ്‍ വട്ടപ്പറമ്പത്ത് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@ജിക്കു|Jikku - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@Rakesh - വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@ചാക്കോച്ചി - പണ്ടിങ്ങ് ഇപ്പോഴും ഓർത്തിരിക്കുന്നുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. ചൂണ്ടിക്കാണിച്ച പിശകുകൾ എല്ലാം തിരുത്തിയിട്ടുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
ReplyDelete@shams - ചൂണ്ടിക്കാണിച്ച പിശകുകൾ രണ്ടും തിരുത്തിയിട്ടുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
@jayalekshmi - സ്പെല്ലിങ്ങ് പിശക് തിരുത്തിയിട്ടുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)
അപ്പോ ഇനി നേരെ ഡിസ്നി ലാന്‍ഡിലേക്കായിരിക്കും അല്ലേ .
ReplyDeleteപാരീസിലെ കാഴ്ചകള്‍ ഇങ്ങനെയൊക്കെ തന്നെ കാണാനേ തരമുള്ളൂ . ഇനി ഗോശ്രീ പാലം വഴി പോകുമ്പോ ആ ദുരവസ്ഥ ഒന്നു കാണാന്‍ ശ്രമിക്കാം .
മനോജേട്ടാ,
ReplyDeleteരണ്ട് വര്‍ഷം മുന്‍പ് നടത്തിയ യാത്ര ഇത്ര നന്നായി വിവരിക്കുന്നതില്‍ സന്തൊഷം . അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
മനോജേട്ടാ..ഞാനും ഒന്നുകൂടി സൈൻ നദിയിലൂടെയാത്ര നടത്തുകയാണു... ഇരുവശത്തെയും കാഴ്ചകൾ കണ്ടു മെല്ലെ മെല്ലെ
ReplyDelete..... അതു പോലെ Louvre മ്യൂസിയത്തിൽ പോകുന്നതു ഒരിക്കലും ഒരു നഷ്ടമല്ല...മൊണൊലിസ മാത്രമല്ല അവിടെ ഉള്ളതു..ലോകത്തിലെ എറ്റവും വലിയ ആർട്സ് മ്യുസിയമാണു Louvre. പിന്നെ എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച അവിടെ എൻട്രി ഫ്രീ ആണ് :)
പാരീസ്-ചരിത്രത്തിന്റെ നൈരന്തര്യം നിലനിർത്തിയ നഗരങ്ങളിൽ ഒന്ന്! നോത്രദാം പള്ളി മനസ്സിൽ സ്ഥാനം പിടിച്ച ഒന്നാണ്. നന്ദി ഈ യാത്രാക്കുറിപ്പുകൾക്ക്!
ReplyDeleteകഴിഞ്ഞ തവണത്തെ പോലെ നിരാശ ഉണ്ടായില്ലാട്ടോ ...
ReplyDeleteഒരു മനോഹര വിവരണം കിട്ടിയതിന്‍റെ സന്തോഷമുണ്ട് ... :)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
അടുത്ത ജ്ന്മത്തിൽ ഞാൻ പാരീസിൽ പോകും.പക്ഷെ, ആ കൂനന്റെ പള്ളി അത്ര്യഒള്ളോ..?.
ReplyDeleteഅയ്യോ എന്നിട്ട് മൊണാലിസേനെ കാണാതെ പോന്നോ..?
ReplyDeleteishtamaayi. :-)
ReplyDeleteഇപ്പൊഴാണ് വായിച്ചത് മൂന്നുഭാഗവും. ഭാഗ്യവാന്‍ !
ReplyDeleteഇവിടെ എത്താൻ വൈകിപ്പോയി. എന്നത്തേയും പോലെ ഒട്ടും മുഷിപ്പിക്കാത്ത വിവരണം. യാത്രയുടെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ReplyDeleteയാത്ര വിവരനതിനോടോപം സാമൂഹിക വിമര്‍ശനവും വളെരെ ഏറെ ഇഷ്ടപ്പെട്ടു,
ReplyDeleteതുടര്‍ന്നാലും .................
ee vivaranavum manoharamayi ketto...... aashamsakal....
ReplyDeleteപാരീസ് യാത്ര തുടരുന്നു. യാത്രയുടെ നാലാം ഭാഗമായ ഡിസ്‌നി ലാന്റിലേക്ക് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ReplyDeleteസെന്‍ നദിയില്‍ കൂടി ആദ്യമായി ബോട്ടില്‍ പോയപ്പോള്‍ Pont neuf-നടുത്ത് എത്തിയപ്പോള്‍ കേട്ട വിവരണം ഇന്നും അതേപടി മനസ്സില്‍ നില്‍ക്കുന്നു "This is the oldest bridge in Paris that is known as Pont neuf" (Pont neuf =new bridge!)
ReplyDelete