Monday 25 January 2010

കോട്ടപ്പുറം കോട്ട

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ മൂന്നാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍
വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2
------------------------------------------------------

യക്കോട്ടയില്‍ നിന്നിറങ്ങി മാല്യങ്കര പാലം, മൂത്തകുന്നം കോട്ടപ്പുറം വഴി പാലം വഴി, കൊടുങ്ങല്ലൂര്‍ കോട്ടയെന്നുകൂടി അറിയപ്പെടുന്ന കോട്ടപ്പുറം കോട്ടയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഈ കോട്ടയിലേക്കാണ് ആയക്കോട്ടയില്‍ നിന്നും ജലാന്തര്‍ഭാഗത്തുകൂടെ തുരങ്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.

തകര്‍ന്ന കോട്ടയുടെ ഒരു ദൃശ്യം

കോട്ടപ്പുറം പാലമിറങ്ങി പാലത്തിന്റെ ചുങ്കം കൊടുത്തതിനുശേഷം, കോട്ടപ്പുറം ചന്ത വഴി തുരുത്തിപ്പുറം കരയിലേക്കുള്ള പാലത്തിന്റെ ജോലികള്‍ നടക്കുന്ന കായല്‍ത്തീരത്തിലൂടെ വണ്ടിയോടിച്ച് ചെന്നെത്തുന്നത് കോട്ടപ്പുറം കോട്ടയിലേക്കാണ്.

ഒരുപാട് കഥകളുറങ്ങുന്ന കോട്ടപ്പുറം കോട്ട പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണിന്ന്. പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു.

കോട്ടയുടെ കായലോരത്തുനിന്നുള്ള കാഴ്ച്ച

മുസരീസ് പദ്ധതിയുടെ ഭാഗമായിട്ട് ആര്‍ക്കിയോളജിക്കാരുടെ ഉദ്ഖനനം നടക്കുന്നുണ്ട് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ . അതുകൊണ്ടുതന്നെയാകാം കമ്പിവേലിക്കകത്തേക്ക് അനുവാദമില്ലാതെ പ്രവേശിക്കരുത് എന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരില്‍ ഒരാളോട് സംസാരിച്ചപ്പോള്‍ ശല്യമുണ്ടാക്കാത്ത രീതിയില്‍ കായലിനരുകിലൂടെ കോട്ടയെ വലം വെച്ചുകൊള്ളാന്‍ ഉത്തരവായി. കോട്ടയുടെ മുകള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടിയില്ല.

തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം - 1909ലേതാണ്.

1503 ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിച്ചത്. കൊച്ചിയിലെ ഇമ്മാനുവല്‍ ഫോര്‍ട്ട് , പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട എന്നീ കോട്ടകളായിരുന്നു പോര്‍ച്ചുഗീസുകാരുടെ കൊച്ചിയിലെ ശക്തിപ്രഭാവത്തിന്റെ മൂന്ന് മുഖമുദ്രകള്‍ .

പള്ളിപ്പുറം കോട്ടയെപ്പോലെ തന്നെ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഈ കോട്ടയും ഡച്ചുകാര്‍ പിടിച്ചടക്കി. അന്നിവിടെ മരിച്ചുവീണത് നൂറ് കണക്കിന് നായര്‍ പടയാളികളും പോര്‍ച്ചുഗീസുകാരുമാണ്. കാലചക്രം ആ യുദ്ധക്കാലം വരെ പിന്നോട്ട് തിരിച്ച് നോക്കിയാല്‍ , കൊച്ചീരാജാവിന്റെ മുഖ്യസവിചനായിരുന്ന പാലിയത്തച്ചന്റെ ചിത്രവും കോട്ടയ്ക്കകത്ത് തെളിഞ്ഞുവരും. കോട്ട പിടിച്ചടക്കാന്‍ ഡച്ചുകാര്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ , കോട്ടയ്ക്കകത്ത് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന പാലിയത്തച്ചന്‍ , സാമൂതിരിയുടെ സൈന്യസഹായത്തോടെ വന്ന ഡച്ചുകാരുടെ താവളത്തിലേക്ക് കൂറുമാറുകയും, കോട്ടയില്‍ കടക്കാനുള്ള എളുപ്പവഴി അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതുവരെ പോര്‍ച്ചുഗീസ് പീരങ്കികള്‍ക്ക് മുന്നില്‍ പതറിനിന്നിരുന്ന ഡച്ച് പട്ടാളം പാലിയത്തച്ഛന്റെ സഹായത്താല്‍ കോട്ടയില്‍ വിള്ളലുണ്ടാക്കി പോര്‍ച്ചുഗീസുകാരെ തുരത്തുകയാണുണ്ടായത്.

നശിപ്പിക്കപ്പെട്ട കോട്ട - വീണ്ടുമൊരു ദൃശ്യം

എന്നിരുന്നാലും, കോട്ടയുടെ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്രയും പരിതാപകരമായ നാശത്തിന് ഹേതുവായത് ടിപ്പു സുല്‍ത്താന്‍ തന്നെയാണെന്നാണ് ചരിത്രം പറയുന്നത്. സുല്‍ത്താന്റെ കേരളത്തിലെ പടയോട്ടം പുരോഗമിച്ചുകൊണ്ടിരുന്നെങ്കിലും, അതിനിടയ്ക്ക് മൈസൂരിലെ സ്വന്തം സാമ്രാജ്യത്തിന് ബ്രിട്ടീഷുകാര്‍ വന്‍‌ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം കേരളം വിടുകയാണുണ്ടായത്. പക്ഷെ പോകുന്നതിന് മുന്നേ കോട്ടപ്പുറം കോട്ടയെ ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയിട്ടാണ് ടിപ്പു സ്ഥലം വിട്ടത്.

തകര്‍ന്ന കോട്ടയുടെ കാഴ്ച്ചകള്‍ വീണ്ടും

തുരുത്തിപ്പുറം , ഗോതുരുത്ത് , കോട്ടയില്‍ കോവിലകം , എന്നീ കൊച്ചുകൊച്ചു കരകളുടെ അതിമനോഹരമായ കാഴ്ച്ചയാണ് കോട്ടയില്‍ നിന്ന് കിട്ടുന്നത് . കരമാര്‍ഗ്ഗമോ , ജലമാര്‍ഗ്ഗമോ ശത്രുക്കളുടെ ഏത് നീക്കങ്ങളേയും വീക്ഷിക്കാനും ചെറുക്കാനുമായി വളരെയധികം ആലോചിച്ചുറച്ച് കോട്ടയുണ്ടാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടുപിടിച്ച കായല്‍ത്തീരമാണിതെന്ന് സംശയമില്ല.

ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി ?
കോട്ടയിലെ വെടിക്കോപ്പ് സംഭരണ ശാലയടക്കമുള്ള ബാക്കി കാഴ്ച്ചകള്‍ക്കായി, ആര്‍ക്കിയോളജിക്കാര്‍ പൊതുജനത്തിനായി കോട്ട വിട്ടുകൊടുക്കുന്ന കാലത്ത് ഒരിക്കല്‍ , കായല്‍ മാര്‍ഗ്ഗം അവിടെ പോകുമെന്നുറപ്പിച്ച് ഞങ്ങള്‍ കോട്ടയില്‍ നിന്ന് മടങ്ങി.

ചേരമാന്‍ പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലത്ത്, അതായത് 9 -)0 നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിന് മഹോദയപുരം എന്ന ഒരു പേര് കൂടെ ഉണ്ടായിരുന്നു. 21 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നെന്നും, രാജശേഖര വര്‍മ്മന്‍ എന്ന് പേരുള്ള ചേരവംശിയായ രാജാവ് കര്‍ണ്ണാടകത്തിലെ ആനഗുന്ദിയില്‍ നിന്നും വന്നയാളാണെന്നും, ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ കേരളത്തിലെ അവസാനത്തെ ചേരരാജാവായിരുന്നത് അദ്ദേഹമായിരുന്നെന്നും ചരിത്രം പറയുന്നു.

കോട്ടയില്‍ നിന്ന് കൊടുങ്ങലൂരേക്ക് പോകുന്ന വഴിയില്‍ ചേരമാന്‍ പറമ്പ് എന്ന പേരില്‍ ഒരു ചെറിയ മൈതാനം കാണാം. കുട്ടികളവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പിച്ചില്‍ നിന്ന് അല്‍പ്പം മാറി ഒരു സ്മാരക ശിലയുണ്ട്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്താണെന്നറിയാന്‍ ഞാന്‍ വാഹനത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്നു. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം ഇരുന്ന സ്ഥലമാണിതെന്ന് കരുതപ്പെടുന്നു.

ചേരമാന്‍ പറമ്പും സ്മാരക ശിലയും

മൈതാനത്തിന്റെ റോഡിന് എതിര്‍വശത്തുള്ള കുറ്റിക്കാടുകള്‍ വെട്ടിനിരത്തി ആര്‍ക്കിയോളജിക്കാര്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 2000 കൊല്ലങ്ങള്‍ പഴക്കമുള്ള ചില നന്നങ്ങാടികള്‍ , ഈയടുത്ത് മുസരീസിന്റെ പരിധിക്കകത്ത് വരുന്ന പട്ടണം (പഷ്‌ണം എന്നും പറയാറുണ്ട്) എന്ന സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത കണക്കുവെച്ച് നോക്കിയാല്‍ ചേരമാന്‍ ചരിത്രത്തിന്റെ പൊട്ടും പൊടിയും എന്തെങ്കിലുമൊക്കെ ചേരമാന്‍ പറമ്പില്‍ നിന്നും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ‍

കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ ?

ചേരമാന്‍ സ്മാരക ശില - ഒരു സമീപക്കാഴ്ച്ച

ചേരമാന്‍ പറമ്പില്‍ നിന്ന് ഹൈവേയിലേക്ക് (N.H. 17) കടന്ന് കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതോടെ അതിപ്രശസ്തമായ മൂന്ന് ദേവാലയങ്ങളുടെ ചരിത്രത്തിനൊപ്പം, അവിടത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ ഒരോരോ സഞ്ചാരികളേയും അനുഗമിക്കാന്‍ തുടങ്ങിയിരിക്കും.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

53 comments:

  1. കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ -

    നിരക്ഷരാ, വളരെ നന്ദി ഈ അറിവുകള്‍ക്ക്.
    ചരിത്രം ഉറങ്ങിക്കിടക്കുന്ന വഴികളിലൂടെയുള്ള ഈ യാത്ര തുടരുക - ആശംസകള്‍.

    തുടര്‍ യാത്രകളുടെ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കുറച് കാലം മുൻപ് പൊയപ്പൊൾ, കോട്ട കണാൻ പറ്റിയില്ല. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം ഇരുന്ന സ്ഥലമ്, പിന്നെ അട്തുള്ള അംബലം, പാലം, തൊമസ് ശ്ലിഹാ വന്ന പള്ളി എല്ലാം കണ്ട് വന്നു. കോട്ട ഇപ്പം കണ്ടു.. thanks!!!!!

    “കോട്ടയുടെ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്രയും പരിതാപകരമായ നാശത്തിന് ഹേതുവായത് ടിപ്പു സുല്‍ത്താന്‍ ..“

    ടിപ്പു നടത്തിയ നാശ നഷ്ടങള്‍ എണ്ണിയാല്‍ തീരൂല എന്ന് തോനുന്നു.

    ReplyDelete
  4. വിശദമായ വിവരണം, നന്ദി.

    (തകര്‍ക്കപ്പെട്ട കോട്ടയുടെ ഒരേ ചിത്രം തന്നെ രണ്ടു തവണ ചേര്‍ത്തിരിയ്ക്കുന്നു)

    ReplyDelete
  5. മനോജേട്ടാ, ഓരോ വിവരണത്തിനായും താങ്കള്‍ ചിലവഴിയ്ക്കുന്ന സമയത്തിനും അതിനായി നടത്തുന്ന പഠനത്തിനും മുന്നില്‍ തലകുനിയ്ക്കുന്ന് :)

    ഇത്രയും നല്ല രീതിയില്‍ നല്‍കുന്ന വിവരണങ്ങള്‍ക്ക് ഒരായിരം നന്ദി :)

    ReplyDelete
  6. നീരുജീ...നൂറ്റാണ്ടുകളിലൂടെയുള്ള താങ്കളുടെ യാത്ര എത്ര ഹ്രിദ്യം..... സസ്നേഹം

    ReplyDelete
  7. @ ശ്രീ - കോട്ടയുടെ ചിത്രം 2 പ്രാവശ്യം കയറി വന്നത് കണ്ടുപിടിച്ചുതന്നതിന് പ്രത്യേകം നന്ദി. ഒരു പടം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

    മോഹന്‍ പുത്തന്‍ ചിറ, ക്യാപ്റ്റന്‍ ഹാഡോക്ക്, വേദവ്യാസന്‍ , ഒരു യാത്രികന്‍ ...കോട്ടപ്പുറം കോട്ട കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  8. കോട്ടപ്പുറം കോട്ട കാണിച്ചുതന്നതിനു നന്ദി നിരക്ഷര.

    ReplyDelete
  9. it feels as if we are also traveling with you .........best wishes for the next episode

    ReplyDelete
  10. വായിക്കുന്നുണ്ട് :)
    ഇഷ്ടായി..

    ReplyDelete
  11. പതിവുപോലെ വിജ്ഞാനപ്രദമായ വിവരണം നീരുജീ..യാത്രകള്‍ക്ക് ആശംസകള്‍

    ReplyDelete
  12. മനോജേട്ടാ വീണ്ടും നന്ദി. ഇത്ര അടുത്തായിട്ടും ഈ നാട്ടിലെ ചരിത്രസ്മാരകങ്ങള്‍ ഞാന്‍ ഇപ്പോളാണ് മനഃസിലാക്കുന്നത്. ഈ അറിവുകള്‍ക്ക് നന്ദി. ഇപ്പോള്‍ പറഞ്ഞ ചേരമാന്‍ ഫലകത്തിനു അടുത്താണ് എന്റെ സഹധര്‍മ്മിണിയുടെ ഗൃഹം. അടുത്തതവണ അവിടെ പോകുമ്പോള്‍ ഈ സ്ഥലവും കാണാം.
    ഈ വഴി ദേശീയപാതയില്‍ സംഗമിക്കുന്ന ജംങഷന്‍ “കീത്തോളി” എന്നാണ് അറിയപ്പെടുന്നത്. പുരാതനമായ ഒരു ശിവക്ഷേത്രം ഉണ്ടവിടെ. കീഴ്‌ത്തളി മഹാദേവക്ഷേത്രം. ഇന്ന് അതും ഒരു സംരക്ഷിതസ്മാരകമാണ്. ഒരിക്കല്‍ ഒരു മഹാക്ഷേത്രം തന്നെയായിരുന്നിരിക്കണം അത്. ഇന്ന് ചുറ്റമ്പലമൊന്നും ഇല്ല. ശ്രീകോവില്‍ മാത്രം. നല്ല ഉയരമുള്ള ശ്രീകോവില്‍. എതുപോലെ നല്ല ഉയരമുള്ള ശിവലിംഗ പ്രതിഷ്ഠയും. ഈ ക്ഷേത്രത്തിന്റെ കൂടുതല്‍ ചരിത്രം അറിയുവാനുള്ള ശ്രമത്തിലാണ് ഞാന്‍. ഇതും ടിപ്പു നശിപ്പിച്ച ക്ഷേത്രങ്ങാളുടെ ഗണത്തില്‍ പെടും. കൊടുങ്ങല്ലൂരും പരിസരത്തും ഉള്ള ക്ഷേത്രങ്ങളുടെ കൂടുതല്‍ ചരിത്രം ഈ യാത്രയുടെ അടുത്തഭാഗത്ത് അറിയാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ.........

    ReplyDelete
  13. ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു കോട്ടയ്ക്കു സര്‍ക്കാര്‍ അതിനര്‍ഹിക്കുന്ന പരിഗണന കൊടുക്കുണ്ടോ മനോജേട്ടാ? ആര്‍ക്കിയോളജിക്കാരുടെ ഉദ്ഖനനം നടക്കുനതു കൊണ്ടാണോ ഇതു പൂര്‍ണ്ണമായും ഒരു വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തി എടുക്കാത്തത്?

    ReplyDelete
  14. നിരക്ഷരാ, വളരെ നന്ദി ഈ അറിവുകള്‍ക്ക്.
    ചരിത്രം ഉറങ്ങിക്കിടക്കുന്ന വഴികളിലൂടെയുള്ള ഈ യാത്ര തുടരുക - ആശംസകള്‍.

    ReplyDelete
  15. Very nice....Kottappuram schoolil anu njan padichathu..... 10 varsham nadannu poya vazhikal anu athokke... veendum ormippichathinu thank you so much.... eagerly waiting for other episodes

    ReplyDelete
  16. ചരിത്രത്തിന്റെ,പൊട്ടും പൊടിയും തേടിക്കണ്ടെത്തി കാട്ടിത്തരുന്നതിനു നന്ദി. വെറുതെ “ഞാന്‍ അവിടെ പോയിട്ടുണ്ട്” എന്നു മേനി പറയാന്‍ വേണ്ടി മാത്രം ഒരു വണ്ടിയെടുത്ത് അവിടെയുമിവിടെയുമൊക്കെ കറങ്ങി വരുന്ന യാത്രാകുതുകികള്‍ക്കിടയില്‍ നിരക്ഷരന്‍ വേറിട്ടു നിര്‍ത്തുന്ന ഒരു കാര്യം പോകുന്ന സ്ഥലങ്ങളെപ്പറ്റിയും സന്ദര്‍ശിക്കുന്ന ഇടങ്ങളെപ്പറ്റിയും അറിയാനും പഠിക്കാനും ചെയ്യുന്ന ഹോംവര്‍ക്കാണ്.നമ്മുടെ നാട്ടുകാരില്‍ സാധാരണ കാണാത്ത ഒന്ന്.ഒരു പക്ഷേ വിദേശ സംസ്കാരങ്ങളുടെ സ്വാധീനം....

    ReplyDelete
  17. മനോജ്‌ ഭായി,

    സത്യത്തിൽ കോട്ടപ്പുറം കോട്ടയെക്കുറിച്ച്‌ എനിക്ക്‌ കേട്ടറിവേ ഉള്ളൂ. ഇതു വരെ കണ്ടിട്ടില്ല. വളരെ നല്ല ഒരു വിശദീകരണം. ചരിത്ര വിദ്ധ്യാർത്ഥികൾക്ക്‌ നല്ല ഒരു പാഠപുസ്തകം.. ഇനിയും യാത്ര തുടരൂ...

    ReplyDelete
  18. വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന പോസ്റ്റ്...അഭിനന്ദനങ്ങൾ നീരു.....

    നിരക്ഷരൻ എന്ന ചരിത്രാന്വേഷിയുടെ യാത്ര തുടരട്ടെ....ആശംസകൾ...

    ReplyDelete
  19. my childhood i spend ( 15 yrs before )otherside of the river;sometimes came thir using VANCHI to see the sunset. and somany people stole the stones to build their home. Even very small I feel sad but I dont knew what to do.that time not this much destroyed.Now and then simply try to emagin those days (duch and porch, british ,china)How was those days social life?

    ReplyDelete
  20. Read all 3 parts.. simply great! waiting for the rest..

    ReplyDelete
  21. sorry i use Anonymous coz i dont know how to put a comment.but i am verymuch intrusted in life behind the history. I have to beg my relatives to get me their,coz i dont know using vanchi and girls cant go alone coz fort was used by native boys to drunk..........then after become girl to BIG GIRL-prohibited place.college time once we girls took an adventuress trip avoiding all native ammachies eyes.

    ReplyDelete
  22. forgot to say one more thing krishan kotta is not the same kotta.

    ReplyDelete
  23. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രതാപത്തിന്റെയും അധികാരത്തിന്റെയും ആജ്ഞകള്‍ മുഴങ്ങിക്കേട്ട ചുവരുകള്‍ ഇന്ന് തകര്‍ന്നടിഞ്ഞ് തീരുകയാണ്. അതിനു മുന്‍പ് അവര്‍ക്ക് നീരുഭായിയോട് ചിലതൊക്കെ പറയാനുണ്ടായിരുന്നിരിക്കണം. ഇതൊരു യാത്രാവിവരണമല്ല, ചരിത്രമാണ്. നമ്മുടെ നാടിനെയറിയാന്‍ നാളത്തെ കുട്ടികള്‍ക്കിതുപകരിക്കും.

    ഒരു നൂറ്റാണ്ടു കഴിയുമ്പോള്‍, ഇന്നത്തെ എന്തൊക്കെ അന്നത്തെ തലമുറയ്ക്കു ബാക്കിയുണ്ടാവുമോ ആവോ!

    ReplyDelete
  24. @ മണികണ്ഠന്‍ - മണീ , കീഴ്ത്തളി മഹാദേവക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. അത് ഈ യാത്രയുടെ ഭാഗം ആകുന്നില്ല എന്ന് വ്യസനത്തോടെ അറിയിക്കുന്നു. പക്ഷെ കേരളത്തില്‍ ഇതുപോലുള്ള മുഴുവന്‍ മുക്കും മൂലകളും അരിച്ച് പെറുക്കിക്കൊണ്ടുള്ള ഒരു യാത്ര/പഠനം എന്റെ ഭാവിപരിപാടികളില്‍ ഉണ്ട്. അന്ന് ബാക്കിയുള്ളതും ഇതുപോലെ വിട്ടുപോയതുമൊക്കെ തീര്‍ച്ചയായും ഉള്‍ക്കൊള്ളിച്ചിരിക്കും. അപ്പോഴേക്കും കീഴ്‌ത്തളി ക്ഷേത്രത്തെപ്പറ്റി പരമാവധി വിവരങ്ങള്‍ മണിയും സംഘടിപ്പിച്ച് വെക്കൂ.

    @ വിഷ്‌ണു - അര്‍ഹിക്കുന്ന പരിഗണന ഇപ്പോള്‍ സര്‍ക്കാര്‍ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. പക്ഷെ ശരിക്കും വൈകിപ്പോയിരിക്കുന്നു. താഴെ അനോണി പറഞ്ഞത് കേട്ടില്ലേ ? വീട് പണിയാന്‍ വരെ ആള്‍ക്കാര്‍ കോട്ടയിലെ കല്ലുകള്‍ എടുത്തുകൊണ്ട് പോയിട്ടുണ്ട്. കുറേ മുന്നേ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അതൊക്കെ ഒഴിവാക്കാമായിരുന്നു. ഇനിയിപ്പോള്‍ ആര്‍ക്കിയോളജിയുടെ ജോലിയൊക്കെ കഴിഞ്ഞതിനുശേഷം മാത്രമേ പൊതുജനത്തിന് തുറന്ന് കൊടുക്കുകയുള്ളൂ.

    @ പാവത്താന്‍ - എനിക്കിന്നേവരെ കിട്ടിയതില്‍ വളരെ പ്രോത്സാഹനജനകമായ ഒരു കമന്റാണത്. വിദേശസംസ്ക്കാരത്തിന്റെ സ്വാധീനം ഒരുപാടുണ്ടായിട്ടുണ്ട്. പിന്നെയൊന്ന് ബ്ലോഗിന്റെ സ്വാധീനമാണ്. എവിടെയെങ്കിലും ഇതൊക്കെ എഴുതി ഇടണമെങ്കില്‍ കുറേക്കൂടെ അധികം വിവരങ്ങള്‍ സംഘടിപ്പിക്കണമല്ലോ എന്ന ചിന്ത ബ്ലോഗിങ്ങ് തുടങ്ങിയതിനുശേഷം കിട്ടിയതാണ്. അതിനുമുന്‍പ് വളരെ എളുപ്പം കിട്ടുന്ന വിവരങ്ങള്‍ മാത്രം ശേഖരിച്ച് ഡയറിയില്‍ കുറിക്കുകകയായിരുന്നു പതിവ്. ഇതിനൊക്കെപ്പുറമേ പഴയ വീടുകള്‍, വസ്തുക്കള്‍,...മൊത്തത്തില്‍ പഴമയോടുള്ള ഭ്രമം കൂടെ ഒരു ഘടകമാണ്.

    @ അനോണി 1 - അന്നത്തെ സാമൂഹ്യജീവിതം എങ്ങനാണെന്നോ ? ചരിത്രം ഒരുപാടൊരുപാട് പഠിക്കേണ്ടിവരും അതിനൊക്കെ ഉത്തരം പറയാന്‍. എന്നെന്നൊണ്ടതിന് ആവുമെന്ന് തോന്നുന്നില്ല.എങ്കിലും ഞാനും ശ്രമിച്ചുകൊണ്ടിരിക്കും.

    @ അനോണി 2 - കേരളത്തിലെ പല കോട്ടകളിലും ഈ അവസ്ഥയുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ ഒരിടമായിരുന്നു അതൊക്കെ. (അത്തരത്തിലുള്ള മറ്റൊരു കോട്ടകൂടെ ഈ യാത്രയില്‍ ഞാന്‍ പരിചയപ്പെടുത്തുന്നുണ്ട്.) ഇപ്പോള്‍ പക്ഷെ കാര്യങ്ങളൊക്കെ വ്യത്യാസപ്പെട്ടിട്ടുണ്ട്. അനോണി ആയിട്ട് എഴുതി അടിയില്‍ പേര് എഴുതാമല്ലോ ? അങ്ങനെ ഒരു സൌകര്യം ഉണ്ട്.

    @ അനോണി 2 - കോട്ടപ്പുറം കോട്ട അല്ല കൃഷ്ണന്‍ കോട്ട എന്നത് എനിക്കറിയില്ലായിരുന്നു. ഞാന്‍ ശരിക്കും കൃഷ്ണന്‍ കോട്ടയിലേക്കുള്ള വഴി ചോദിച്ചാണ് പോയത്. അപ്പോഴെല്ലാം രണ്ടും ഒന്നുതന്നെ എന്ന രീതിയിലുള്ള പ്രതികരണമാണ് കിട്ടിയത്. അങ്ങനാണെങ്കില്‍ കൃഷ്ണന്‍ കോട്ട എന്നത് തൊട്ടടുത്തുള്ള ആനാപ്പുഴ കഴിഞ്ഞ് പാലമിറങ്ങിച്ചെല്ലുന്ന സ്ഥലത്തിന്റെ ഒരു പേര് മാത്രമാണോ ? അതോ കൃഷ്ണന്‍ കോട്ട എന്ന പേരില്‍ മറ്റൊരു കോട്ടയുണ്ടോ ? ഞാന്‍ പരതിയ താളുകളിലൊന്നും അങ്ങനൊരു വേറെ കോട്ടയെപ്പറ്റി കണ്ടില്ല/അറിഞ്ഞില്ല. എന്തായാലും അത് ഈ മാസം തന്നെ അന്വേഷിച്ച് ഉറപ്പാക്കുന്നതാണ്. അതുവരെ കൃഷ്‌ണന്‍ കോട്ട എന്ന പരാമര്‍ശം ഈ പോസ്റ്റില്‍ നിന്ന് മാറ്റുന്നു. ചരിത്രപരാമര്‍ശങ്ങളില്‍ വന്നുപോകുന്ന പിഴവുകള്‍ മാപ്പര്‍ഹിക്കാത്തതാണ്. അതുകൊണ്ടുതന്നെ തെറ്റുകള്‍ തിരുത്തിത്തരുന്നവരോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടാണുള്ളത്.

    @ മണികണ്ഠന്‍ - മുകളില്‍പ്പറഞ്ഞ കൃഷ്ണന്‍ കോട്ട വിഷയം മണി വിചാരിച്ചാല്‍ പെട്ടെന്നുതന്നെ കണ്ടുപിടിക്കാനാവും. മണി സഹായിക്കുമല്ലോ ?

    ചിത്രകാരന്‍ , ജയലക്ഷ്മി ചേച്ചി, കാല്‍‌വിന്‍, വാഴക്കോടന്‍, രാജീവ് മേല്‍പ്പത്തൂര്‍, മജ്ഞു, മനോരാജ് , ചാണക്യന്‍ , അനോണി , മി, ശിവ ...കോട്ടപ്പുറം കോട്ടയില്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

    യാത്രയുടെ അടുത്ത ഭാഗം(നാലാം ഭാഗം) ഫെബ്രുവരി 1ന് പബ്ലിഷ് ആകുന്നതായിരിക്കും.

    ReplyDelete
  25. ഇനിയുള്ള യാത്രകള്‍ക്കു,മുന്‍കൂര്‍ ആശംസകള്‍

    ReplyDelete
  26. കോട്ടയില്‍ നിന്ന് കൊടുങ്ങലൂരേക്ക് പോകുന്ന വഴിയില്‍ ചേരമാന്‍ പറമ്പ് എന്ന പേരില്‍ ഒരു ചെറിയ മൈതാനം കാണാം. കുട്ടികളവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്
    ചരിത്രങ്ങളില്‍ ഓരോ സംസ്കാരമൂല്യങ്ങള്‍ വിളിച്ചു പറയുന്നു അവിടെ കളിക്കുന്ന കുട്ടികള്‍ക്ക് അതറിയില്ല

    ReplyDelete
  27. മനോജേട്ടാ തീര്‍ച്ചയായും ശ്രമിക്കാം.

    ReplyDelete
  28. ഞാനും കൂടെ തുടരുന്നു

    ReplyDelete
  29. yes,its a place name.I didnt see a kotta there but who knows the rivers thre flow which way on that time.I saw Houses now where we swim 15yrs back(puzha nikathi.)the first bridge u crosed kottapuram to kotta was a trade rute by water.every monday there was big CHANTHA there.wher u saw kids playing cricket was busstop.buses cant pass here coz of chantha.that bridge was very narrow by wooden and toomuch high for passing vanchee.granma said about my neighbours father, he put one towel in the gate and sit in varantha these vanchee have to put CHUNKAM.they will put money even he is not there,he was a christian janmi.maybe krishnan kotta also a tollgate at that time.......enthu peranu edendathu.karuthamma.good?

    ReplyDelete
  30. that wooden bridge.if u know cicus then only u can cross that time.thre is toomuch gap it will make a sound also.my grandma want to by things from that monday market even we hav market near by and that time lots of vanchee with CAIR.she said they used to travel to pallipuram by vanchee.their was to much strike for builting a concrete bridge but coz of this water route,some not agree.even buses start to come oottapuram.atlast they built one narrow concreet bridge.toomany people used that way from thuruthippuram etc.that time crossing river they use vanchee then come bote,but people cannot bring vehicle that cotta road remain narrow for years some family dont want to give their propery for road.but the youth in cotta one day destoy that house and walls.new bridge and road came through dinning room or trough varantha.they kept like that for several yrs....now u can go to nedumbassery 40mints maximum.before if u want to use car u will take half day...karuthamma

    ReplyDelete
  31. നല്ല വിവരണം.. ഒരു യാത്ര ചെയ്ത പ്രതീതിയുണ്ടാക്കുന്നു. ചരിത്രപധാനമായ കാര്യങ്ങൾ വിവരിക്കുമ്പോൾ ഊഹം വെച്ച് വിവരിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പറയുന്ന കാര്യത്തിനു വല്ല സോൾസും ഉണ്ടെങ്കിൽ അതിന്റെ റഫറൻസ് ഉൾപ്പെടുത്തുന്നത് ഉത്തമം.

    ഉദാഹരണത്തിന് , >> പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു. <<<

    ഇവിടെ പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ പീരങ്കി ഉപയോഗിച്ച് തകർത്തുവെന്നതും ഊഹമായാണ് എഴുതിയിരിക്കുന്നത്. എന്നാൽ കോട്ട നിലം പരിശായിരിക്കുന്നുവെന്നത് ഒരു സത്യവും

    കേരളം വിടുന്നതിനു മുന്നെ ടിപ്പു സുൽത്താൻ തന്നെയാണ് കോട്ട ഈ നിലയിലാക്കിയതെന്ന് കൂടി ഉറപ്പിക്കുന്നു. അതും അനുമാനം മാത്രം

    ReplyDelete
  32. എല്ലാ യാത്രമംഗളങ്ങളും നേരുന്നു

    ReplyDelete
  33. @ ബഷീര്‍ പി.ബി വെള്ളറക്കാട് - നിര്‍ദ്ദേശങ്ങള്‍ വിലമതിക്കുന്നു. വളരെ നന്ദി :)

    പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു.
    എന്ന പ്രയോഗം ചരിത്രഭാഷയായി കണക്കാക്കാന്‍ പറ്റില്ല. ശരിയാണ്. മാറ്റിയെഴുതിയേ പറ്റൂ. അത് ചെയ്യുന്നുണ്ട്.

    നാശം വരുത്തിയത് സുല്‍ത്താന്‍ തന്നെ ആണെന്നുള്ളത് അനുമാനം അല്ല. രേഖകളുണ്ട്/റഫറന്‍സ്/സോഴ്സ് ഉണ്ട്.

    ഒരു കുഴപ്പമുള്ളത് ...ഞാനിവിടെ പറഞ്ഞിരിക്കുന്നത് പലയിടങ്ങളില്‍ റെഫര്‍ ചെയ്തിട്ട് കിട്ടിയ കാര്യങ്ങളാണ്. അത് എല്ലാത്തിന്റേയും സോഴ്സ് അതാത് വരികള്‍ക്കിടയില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയാല്‍ പോസ്റ്റില്‍ അതിനുമാത്രമേ ഇടം കാണൂ. പിന്നെ അതെല്ലാം കൂടെ താഴെ ജനറലായി പറയാം. അതല്ലെങ്കില്‍ ഒരു തര്‍ക്കം ഉണ്ടാകുമ്പോള്‍ സോഴ്സ് വെളിപ്പെടുത്താം. അങ്ങനെ എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം.

    പിന്നെ മറ്റൊരു കാര്യം. ഇതൊരു സഞ്ചാരിയുടെ വാക്കുകളിലൂടെ ചരിത്രം അവതരിപ്പിക്കപ്പെടുകയാണ്. അല്ലാതെ വിക്കീപ്പീഡിയ പോലെയുള്ള ആഖ്യാനരീതിയല്ല അവലംബിച്ചിരിക്കുന്നത്. കാഴ്ച്ചകള്‍ കാണുന്ന ഒരാള്‍ക്ക് തോന്നുന്ന കാര്യമെന്ന രീതിയിലുള്ള ചില വരികള്‍ , (അയാളുടെ മനോവിചാരങ്ങള്‍ , ചിന്തകള്‍ ) ചരിത്രഭാഗമല്ലാ എന്ന രീതിയില്‍ ഒഴിവാക്കിത്തന്നെ വായിക്കപ്പെടേണ്ടതാണ്. നിര്‍ബന്ധം പിടിക്കുകയല്ല. ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം.

    പീരങ്കി ഉപയോഗിച്ചോ മറ്റോ എന്നുള്ള പ്രയോഗം അത്തരത്തിലൊന്നായി വായിക്കപ്പെടേണ്ടതാണ്.

    എന്തായാലും താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചരിത്രം വികലമാക്കപ്പെടാത്ത രീതിയില്‍ പോസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. പ്രത്യേകം നന്ദി :)

    ReplyDelete
  34. @ ബഷീര്‍ പി.ബി വെള്ളറക്കാട് :-i think it is fine, what he wrote. He said "...ഉപയോഗിച്ചുതന്നെയായിരിക്കണം". Never said it “ഉപയൊഗിച് ആ‍ണു” - i mean, he didn't concluded saying it was പീരങ്കി that was used. He wrote what he felt, based on the data he collected and homework he did.

    ReplyDelete
  35. @ ബഷീര്‍ പി.ബി വെള്ളറക്കാട് - ഒരു കാര്യം സൂചിപ്പിക്കാന്‍ വിട്ടുപോയി. തിരുത്തി എഴുതാനായി വീണ്ടും വായിച്ചപ്പോളാണത് ശ്രദ്ധിച്ചത്.

    താങ്കളുടെ കമന്റ് താഴെ നോക്കൂ..

    ഇവിടെ പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ പീരങ്കി ഉപയോഗിച്ച് തകർത്തുവെന്നതും ഊഹമായാണ് എഴുതിയിരിക്കുന്നത്. എന്നാൽ കോട്ട നിലം പരിശായിരിക്കുന്നുവെന്നത് ഒരു സത്യവും

    പോര്‍ച്ചുഗീസുകാരുമായി ഡച്ചുകാര്‍ ഏറ്റുമുട്ടി എന്ന് ഞാന്‍ പറയുന്നിടത്ത് ഊഹത്തിന്റെ ലാഞ്ചന പോലുമില്ല എന്നാണ് എന്റെ വിശ്വാസം. അത് ചരിത്രവുമാണ്. പാലിയത്തച്ചന്‍ അടക്കമുള്ളവര്‍ക്ക് പങ്കുള്ള ആ കാര്യം ഞാന്‍ മറ്റൊരു പാരഗ്രാഫില്‍ എഴുതിയിട്ടുമുണ്ട്.

    താങ്കളുടെ കമന്റില്‍ പറയുന്നതുപോലല്ല ഞാന്‍ എഴുതിയിരിക്കുന്നത്. താങ്കള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ...

    പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ ..

    അങ്ങനെയല്ല ഞാന്‍ എഴുതിയിരിക്കുന്നത്.

    എന്റെ വരികള്‍ ഇങ്ങനെ ...

    പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ

    അവിടെ ഒരു കോമ കിടക്കുന്നുണ്ട്. വലിയ വിലയാണതിന്. പോര്‍ച്ചുഗീസുകാരുമായോ ഡച്ചുകാരുമായോ ടിപ്പുസുല്‍ത്താന്‍ പടവെട്ടി എന്നല്ല എന്റെ വരികള്‍ . കോമയ്ക്ക് ശേഷം പറയുന്നത്, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനും... എന്നാണ്.

    ചിരിത്രപരമായ കാര്യങ്ങള്‍ എത്തരത്തില്‍ ഒരു സഞ്ചാരിക്ക് പരാമര്‍ശിക്കാം എന്നതിലേക്ക് കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാന്‍ താങ്കളുടെ കമന്റ് വഴിതുറന്നിരിക്കുന്നു. ആധികാരികമായിത്തന്നെ അതുടനെ ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തുന്നതാണ്.

    നന്ദി:)

    ReplyDelete
  36. വിശദമായ മറുപടിക്ക് വളരെ നന്ദി.. താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ഞാൻ സംശയിച്ചിട്ടില്ല.

    ധാരണകൾ തിരുത്തുന്നു :)

    ReplyDelete
  37. യാത്രയില്‍ കൂടെ ഞാനും ഉണ്ട്...വളരെ നന്ദി..
    ഒപ്പം എല്ലാവിധ ആശംസകളും..

    ReplyDelete
  38. ആശംസകള്‍.........

    ReplyDelete
  39. Wonderful travelogue Manoj, you bagan the journey from home and the revelation of our land's historical importance is laudable.
    Our Pallipuram fort is the oldest europian fort in India, right?

    ReplyDelete
  40. ‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്രയുടെ നാലാം ഭാഗം ‘ചേരമാന്‍ പള്ളി’ പ്രസിദ്ധീകരിച്ചിരിക്കുന്നു.

    ReplyDelete
  41. kottapurathinu aduthu thane ente nadum &dear friend te veedum avide aayirunnu . .ithu vare ithu randum poyi kanan pattiyilla ..ithu vayichapol aa vazhikalil koodi njanum nadannu poyapole ....iniyum ezhuthuuu..GOOD LUCK .

    ReplyDelete
  42. മനോജേ ,
    വളരെ നന്നായിട്ടുണ്ട് ..പോണം ആടെ ഒരീസം !!

    ന്‍റെ മാഷേ !
    ങ്ങക്ക് മ്മ്ട കണ്ണൂര്‍ കോട്ടെനക്കൊണ്ട് എഴുതിക്കൂടേ ?
    എത്ര കറങ്ങീതാ നീ ആടെ :-)
    മറക്കാന്‍ പറ്റോ നെനക്ക് കണ്ണൂരിനെ ?
    സമയം കിട്ടുമ്പോ എഴുതോ ?

    എന്നാ ബെക്കട്ടേ ?

    ReplyDelete
  43. //കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ -///

    അറിയുന്നു നിരക്ഷര 100%ശതമാനം കാരണം ഞാനും അവിടെ ഒരു പാട് ക്രിക്കറ്റ്‌ കളിചിടുണ്ട് :-)

    ReplyDelete
  44. I never use to read any books or magezines except news papers after the age 35 or so. u made me to read ur blog regulalrly .nirakshran made me to read, thanks a lot.

    ReplyDelete
  45. ഞാന്‍ പഠിച്ച ചരിത്രത്തിലൊന്നും ഇതൊന്നും ഇല്ലായിരുന്നു!! വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങളും ... ആശംസകളും...

    ReplyDelete
  46. അറിയാത്ത ചരിത്രങ്ങള്‍ ഇനിയുമെത്ര! നിരക്ഷരന്റെ ബ്ലോഗുള്ളതുകൊണ്ട് എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കുന്നു. ടാറ്റാ .... :)

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. പ്രിയ നിരക്ഷരന്‍,

    കോട്ടയെക്കുറിച്ചുള്ള ലേഖനം വായിച്ചു. മുകളിലേക്കു കയറാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. താങ്കള്‍ പറഞ്ഞ തുരങ്കം കാണാമായിരുന്നു. പക്ഷേ, ഇപ്പോഴത് അടച്ചു. പണ്ട് പശു പോയതിന്റെ പുറകേ ഒരാള്‍ കയറിപ്പോയിട്ട് തിരികെ വന്നില്ല. അതിനു ശേഷം തുരങ്കം അടച്ചു. പിന്നെ കഴുമരം കാണാം. തിരു. കൊച്ചി എന്നു രേഖപ്പെടുത്തിയ ഫലകങ്ങള്‍, പിന്നെ കോട്ടയില്‍ അപൂര്‍വങ്ങളായ മരങ്ങളും ചന്ദനമരങ്ങളും ചെടികളും ഉണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കോട്ടയില്‍ നിന്ന് ചന്ദനമരം മോഷണം പോയത്. അതിനു ശേഷമാവാം മുകളിലേക്കുള്ള പ്രവേശനം കര്‍ശനമാക്കിയത്.

    ഇനി കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ തിരുവഞ്ചിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കൊട്ടാരം (ഇന്നാകെ നശിച്ചു), കീത്തോളി ക്ഷേത്രം (കീഴ്ത്തളി എന്ന് പഴയ പേര്. കൊടുങ്ങല്ലൂരില്‍ അന്ന് നാലു തളികള്‍. കീഴ്ത്തളി, നെടിയതളി, ശൃംഗപുരം തളി(ശൃംഗപുരം), മേല്‍ തളി(ഇന്ന് മേത്തല).കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് വിളിച്ചിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദി എന്നും അറിയപ്പെടുന്നു.

    ReplyDelete
  49. പ്രിയ മഴയുടെ മകള്‍,

    നിങ്ങള്‍ ഇത്രക്ക് വിവര ദോഷിയാണോ എന്ന് എനിക്ക് എന്റെ മെയില്‍ ഇന്‍ ബോക്സ്‌ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി.
    'നിരക്ഷരന്‍' എന്ന മനോജ്‌ നീണ്ട യാത്രകള്‍ ചെയ്തു തയ്യാറാക്കിയ ഈ കുറിപ്പുകള്‍ നിങ്ങള്‍ എങ്ങിനെ 'കാപ്പിലാന് 'സംബോധന ചെയ്തു
    കമന്റു ചെയ്തു. നിങ്ങള്‍ ആദ്യം ചെയ്ത കമന്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടു. പക്ഷെ എത്ര പേരുടെ ഇന്‍ ബോക്സില്‍ ഇപ്പോള്‍ അതുണ്ട് എന്നറിയാമോ.
    ഒരു പത്ര പ്രവര്‍ത്തകയ്ക്ക് ഇത്ര തെറ്റ് വരരുത്.

    ജോ

    ReplyDelete
  50. പ്രിയ നിരക്ഷരന്‍,

    ആദ്യമേ തന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ നിരക്ഷരന്‍ തന്നെയാണെന്ന് അറിയാം.. എനിക്കു പറ്റിയ അബദ്ധം.. സംഭവിച്ചത് ഇതാണ്.. കാപ്പിലാന്റെ ബ്ലോഗും താങ്കളുടെ ബ്ലോഗും തുറന്നു കിടന്നിരുന്നു. കമന്റിട്ടത് താങ്കള്‍ക്കാണ്..എന്തോ എന്റെ അന്നേരത്തെ ബുദ്ധി മോശം.. ക്ഷമിക്കുമെന്നു കരുതി വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. പിന്നെയാണ് എന്തോ മിസ്‌റ്റേക്കു പറ്റിയെന്നു കരുതി നോക്കിയത്. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. സോറി...

    ജോ,

    ശരിയാണ് താങ്കള്‍ പറഞ്ഞത്. എന്റെ വിവരദോഷം.. അല്ലേല്‍ ഇത്രേം വല്യ മണ്ടത്തരം ആരേലും കാണിക്കുമോ? ക്ഷമിക്കൂൂൂ...

    ReplyDelete
  51. കോട്ടപ്പുറം കോട്ടയെ പറ്റി ഒരുപാടു കേട്ടിടുന്ടെങ്ങിലും അതിനെ കുറിച്ചറിയാന്‍ പറ്റിയിട്ടില്ല . ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി .

    ചേരമാന്‍ പറമ്പില്‍ ഒരുപാടു തവണ കളിച്ചിട്ടുണ്ട് പന്ത് പോകുമ്പോ അതെടുകാന്‍ അങ്ങോട്ട്‌ പോകും എന്നല്ലാതെ ആ സ്മരകതിനടുതെക് പോകാറില്ല . ആദ്യമൊന്നും അങ്ങോട്ട്‌ പോകാന്‍ പറ്റില്ലായിരുന്നു. പ്രകൃതി കടുപിടിപിച്ചു സ്മരകാതെ മരച്ചുവചിരികുകയായിരുന്നു . ഇപ്പോഴാണ് അത് മര്യതക് കാണുന്നത് . ഏതായാലും പരിസരവസികളില്‍ ചിലര്‍കുമാത്രം അറിയാവുന്ന കാര്യം ഇപ്പൊ എനിക്കും അറിയാം എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു . ഈ വിവരങ്ങള്‍ തന്നതിന് ഒരു പാട് നന്ദി .

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.