മിസ്തുബിഷി കഴിഞ്ഞ വര്‍ഷം നടത്തിയ ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബൂലോകത്തിന്റെ പ്രിയപ്പെട്ട വനിതാ സഞ്ചാരി ബിന്ദു ഉണ്ണിയും, ഭര്‍ത്താവ് ഉണ്ണിയും പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയത് എല്ലാ വായനക്കാരും സഞ്ചാരപ്രേമികളും അറിഞ്ഞിട്ടുള്ള വിഷയമാണല്ലോ.
മിസ്തുബിഷിയുടെ ചിലവില്‍ , ആയിരക്കണക്കിന് കിലോമീറ്ററുകളോളം ഒരു ലാന്‍സര്‍ കാര്‍ ഡ്രൈവ് ചെയ്ത് ഇന്ത്യ ചുറ്റാനായ ബിന്ദുവിന്റെ ഭാഗ്യത്തെ തെല്ല് അസൂയയോടെ തന്നെയാണ് ഞാന്‍ വീക്ഷിച്ചത്. അസൂയ ഉണ്ടാകാന്‍ വേറൊരു കാരണം കൂടെ ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ബിന്ദു ഉണ്ണിയില്‍ നിന്ന് തന്നെ അതറിഞ്ഞ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാനും ഒരു ശ്രമം നടത്തുകയുണ്ടായി. യാത്രയുടെ റൂട്ട് മിസ്തുബിഷിക്ക് അയച്ച് കൊടുത്ത് അപ്രൂവല്‍ വാങ്ങേണ്ടത് ആവശ്യമാണ്. മുഴങ്ങോടിക്കാരിയുമായി കുത്തിയിരുന്ന് യാത്ര പോകേണ്ട റൂട്ട് തയ്യാറാക്കി. ഒക്കെ ഒരുവിധം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ ടേംസ് & കണ്ടീഷന്‍സ് എടുത്ത് വായിക്കാന്‍ തുടങ്ങി. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അപേക്ഷ നല്‍കേണ്ട തീയതി കഴിഞ്ഞുപോയിരിക്കുന്നു. നിരാശയും അസൂയയും ഒറ്റയടിക്ക് തലപൊക്കി. പിന്നെ അതിന്റെ വിഷമം തീര്‍ക്കാന്‍ നേരേ പോയി ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബിന്ദു ഉണ്ണിയുടെ ഫോളോവര്‍ ആയി.
അന്നേ തീരുമാനിച്ചിരുന്നതാണ് ഒറ്റയ്ക്ക് ഒരു ഡ്രൈവിങ്ങ് ചാലഞ്ച് നടത്തി അതില്‍ ഒന്നാം സ്ഥാനം തന്നെ നേടണമെന്ന് ! അതിന് അവസരം ഉണ്ടായത് 2009 ഡിസംബര്‍ മാസം അവസാനത്തോടെയാണ്.
എട്ടുവയസ്സുകാരി നേഹയ്ക്ക് കൃസ്തുമസ്സ്-ന്യൂ ഇയര്‍ അവധിദിനങ്ങളാണ് 2009 ഡിസംബര്‍ 22 മുതല്‍ 2010 ജനുവരി 2 വരെ. മുഴങ്ങോടിക്കാരി നാലഞ്ച് ദിവസം ലീവ് എടുത്തു. യാത്ര പോകാനുള്ള റൂട്ട് റെഡിയാക്കലും ഹോട്ടല്‍ ബുക്കിങ്ങ് നടത്തുന്നതുമൊക്കെ മുഴങ്ങോടിക്കാരിക്ക് ഈയിടെയായി നല്ല താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. അത് ഞാന്‍ മുതലെടുത്തു.
4 ദിവസം വരെയൊക്കെ വണ്ടിയോടിച്ച് നടന്നിട്ടുണ്ട് ചോരത്തിളപ്പുള്ള കാലത്ത്. പക്ഷെ ഇപ്പോള്‍ അത്രയ്ക്കൊക്കെ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ജോലി കഴിഞ്ഞ് വന്നാല്‍ ട്രെഡ് മില്ലില്‍ ഓടലും ചാടലും മറിച്ചിലുമൊക്കെയായി ശരീരം പാകപ്പെടുത്തിയെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെ 2009ല്‍ ഒരു യൂറോപ്പ് പര്യടനം നടത്തിയപ്പോള്‍ , യാത്രയുടെ അവസാന ദിവസങ്ങളില്‍ ശരിക്കും കുഴഞ്ഞുപോയത് നല്ല ഓര്‍മ്മയുണ്ട്. അങ്ങനൊന്നും ഉണ്ടാകാതിരിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം.
യാത്രയ്ക്കുള്ള മറ്റ് തയ്യാറെടുപ്പുകള്‍ എന്ന നിലയ്ക്ക് പോകുന്ന സ്ഥലങ്ങളില്‍ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി കിട്ടാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചു. അതില്‍ എല്ലായിടത്തുമൊക്കെ പോകാന്‍ പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത് യാത്രയ്ക്കിടയില്‍ ആകാമെന്ന് വെച്ചു. അല്ലെങ്കിലും ഈ യാത്രയുടെ തലക്കെട്ടില്‍ പറയുന്നതുപോലെ കൊച്ചി മുതല്‍ ഗോവ വരെയുള്ള സ്ഥലങ്ങളൊക്കെ വള്ളിപുള്ളി വിടാതെ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു സഞ്ചാരമല്ല ഇത്. ഞങ്ങള്‍ കണ്ട കുറേ സ്ഥലങ്ങള്‍ , ചില വ്യത്യസ്ഥ മുഖങ്ങള്‍ , ഇതേ റൂട്ടില്‍ ചില മുന്‍ യാത്രകളില്‍ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള കാര്യങ്ങള്‍ , ഒക്കെ ഒന്നുകുറിച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ചില സ്ഥലങ്ങള്‍ സമയപരിമിതി മൂലം വ്യസനത്തോടെയാണെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ട്. കാമുകിയെക്കാണാന്‍ പോയപ്പോള്‍ അവളുടെ അടുത്ത് ഒരു പുസ്തകമോ , കുടയോ മറന്നുവെച്ചിട്ട് പോന്നതുപോലുള്ള ഒരു തന്ത്രമായിട്ടും വേണമെങ്കില്‍ ഈ വിട്ടുകളയലുകളെ വിലയിരുത്താം. മറന്നുവെച്ച കുട അല്ലെങ്കില്‍ പുസ്തകം എടുക്കാനെന്ന പേരില്‍ വീണ്ടും കാമുകിയുടെ അടുത്തേക്ക് പോകാമല്ലോ ?!
ഒരു ദീര്‍ഘയാത്രയ്ക്ക് പോകുന്ന സമയത്ത് കരുതേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ നെറ്റായ നെറ്റിലൊക്കെ പരതി. അപ്പോഴതാ വരുന്നു ക്യാപ്റ്റന്‍ ഹാഡോക്കിന്റെ ഒരു പോസ്റ്റ്. കാറിലോ മറ്റോ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങളൊക്കെ ആ പോസ്റ്റില്‍ മനോഹരമായി അക്കമിട്ട് നിരത്തുന്നുണ്ട്. അതിന്റെ ഒരു പ്രിന്റ് എടുത്തു. ക്യാപ്റ്റന്‍ പറഞ്ഞതിനപ്പുറമുള്ള മറ്റ് ചില സ്വകാര്യ വസ്തുക്കള്‍ അതില്‍ എഴുതിക്കയറ്റി. കഷ്ടകാലത്തിനെങ്ങാനും റോഡില്‍ കിടക്കേണ്ടി വന്നാല്‍ ഉപകാരപ്പെടട്ടെ എന്ന് കരുതി നാലാള്‍ക്ക് കിടക്കാന്‍ പാകത്തിനൊരു ടെന്റും, ഒരു സ്ലീപ്പിങ്ങ് ബാഗും കൂടെ വണ്ടിയില്‍ കരുതി.
ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ നിരത്തിവെച്ചപ്പോള്‍ എന്റെ തന്നെ കണ്ണ് തള്ളി. റേഡിയോ പ്രസരണം ഇല്ലാത്തയിടങ്ങളിലും പാട്ടുകള്‍ ഇടതടവില്ലാതെ കേള്‍ക്കാനായി കാറിലെ 12 വോള്‍ട്ട് ജാക്കില്‍ ഘടിപ്പിച്ച് സ്വന്തം മെമ്മറി സ്റ്റിക്കിലെ MP3 ഗാനങ്ങള്‍ കേള്‍ക്കാന്‍ ഉപയോഗിക്കുന്ന എഫ്.എം. ട്രാന്‍സ്മിറ്റര്‍ , അതിലേക്ക് ഉപയോഗിക്കാനുള്ള മെമ്മറി സ്റ്റിക്കുകള്‍ , ഐ.പോഡ്, ഫോട്ടോഗ്രാഫി സാമഗ്രികളായ ക്യാമറ, ട്രൈപ്പോഡ്, എന്നിവയ്ക്ക് പുറമേ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ചാര്‍ജ്ജറുകളും ഒക്കെയായി ഒരുപാട് സാധനങ്ങളുണ്ട്. അതിനൊക്കെ മാത്രമായി ഒരു ബാഗ് വേറെ കരുതേണ്ടി വന്നു.
അങ്ങനിരിക്കുമ്പോളാണ് പെട്ടെന്ന് 'മാപ്പ് മൈ ഇന്ത്യ'യുടെ നേവിഗേറ്ററിനെപ്പറ്റി അറിയാനിടയായത്. ഇംഗ്ലണ്ടില്‍ നടത്തിയിട്ടുള്ള പല യാത്രകളിലും വഴികാട്ടിയിട്ടുള്ളത് നേവിഗേറ്ററാണ്. അല്ലെങ്കിലും ആ രാജ്യത്ത് ആരോടെങ്കിലുമൊക്കെ വഴിചോദിച്ച് പോകുക ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ആ നാട്ടില്‍ അങ്ങനൊരു സംസ്ക്കാരം തന്നെയില്ല. ആരോടെങ്കിലും വഴി ചോദിച്ചാല്‍ ചോദിച്ചവന്‍ കുടുങ്ങിയതുതന്നെ. എല്ലാവരും ആശ്രയിക്കുന്നത് നേവിഗേറ്ററിനെത്തന്നെയാണ്.
ഇന്ത്യാമഹാരാജ്യത്ത് നേവിഗേറ്റര്‍ സംവിധാനം വന്നിരുന്നെങ്കില്‍ എത്രനന്നായേനെ എന്ന് അക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട്. കൃത്യമായി റോഡുകളും അതിനൊക്കെ പേരുകളും ഇല്ലാത്തിടത്ത് നേവിഗേറ്ററൊന്നും വരാന്‍ പോകുന്നില്ല എന്ന തെറ്റിദ്ധാരണയാണ് മാപ്പ് മൈ ഇന്ത്യ തിരുത്തിത്തന്നത്. ഉല്‍പ്പന്നം ഒരെണ്ണം വാങ്ങുന്നതിന് മുന്നേ അവനെ കാറില്‍ ഫിറ്റ് ചെയ്ത് എറണാകുളം നഗരത്തില്‍ ഞാനൊരു ടെസ്റ്റ് റണ്‍ നടത്തി.
നാവിഗേറ്റര്‍ വഴികളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
വഴി തെറ്റിച്ചോടിച്ചാല്‍ റൂട്ട് റീ കാല്‍ക്കുലേറ്റ് ചെയ്യാന്‍ എത്ര സമയം എടുക്കുന്നു ?
വണ്‍ വേ മുതലായ സംഭവങ്ങളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
മാപ്പിന്റെ ആക്കുറസ്സി എത്രത്തോളം വരും ?
ബാറ്ററി ചാര്‍ജ്ജ് എത്ര സമയം നില്‍ക്കുന്നു ?
നേവിഗേറ്ററിന്റെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?
പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള ഡാറ്റ ഫീഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ ?
തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു ആ ടെസ്റ്റ് ഡ്രൈവിന്റെ ലക്ഷ്യം. മോശം പറയരുതല്ലോ. സംഭവം എനിക്കിഷ്ടമായി. അതൊരെണ്ണം വാങ്ങുകയും, യാത്രയ്ക്ക് മുന്നുള്ള ദിവസങ്ങളില്‍ അതിന്റെ ഫീച്ചേഴ്സ് ഓരോന്നോരോന്നായി പഠിച്ചെടുക്കുകയും ചെയ്തു. ദൂഷ്യഫലങ്ങള്‍ എന്ന് എടുത്ത് പറയാനുള്ളത് ഈ നേവിഗേറ്റര്‍ വണ്‍ വേ കളെപ്പറ്റി ഒരു സൂചനയും നല്‍കുന്നില്ല എന്നത് മാത്രമാണ്. ഓട്ടം പുരോഗമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ തന്നെ റോഡ് അടയാളങ്ങള്‍ നോക്കി ‘വണ്‍ വേ‘ കണ്ടുപിടിച്ചോളണമെന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിട്ട് എനിക്ക് തോന്നിയതുമില്ല. അതൊഴിച്ച് നോക്കിയാല്‍ ഈ യാത്രയില്‍ ഞങ്ങളെ വളരെയധികം സഹായിച്ചത് ഈ നേവിഗേറ്ററാണ്. 10 ദിവസത്തെ യാത്രയില്‍ ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും നേവിഗേറ്റര്‍ കാരണം ലാഭിച്ചിട്ടുണ്ടെന്ന് എടുത്ത് പറയാതെ വയ്യ. നേവിഗേറ്റര്‍ കൊണ്ടുണ്ടായ മറ്റ് ഉപകാരങ്ങള്‍ യാത്രയിലെ അതാത് സന്ദര്‍ഭങ്ങളില്‍ വര്‍ണ്ണിക്കുന്നതായിരിക്കും ഭംഗിയെന്നുള്ളതുകൊണ്ട് കൂടുതലായി അതിനെപ്പറ്റി ഇപ്പോളൊന്നും പറയുന്നില്ല.
കൊച്ചി മുതല്‍ ഗോവ വരെ 10 ദിവസം കൊണ്ട് പോയി വരാനാണ് ഉദ്ദേശിച്ചിരുന്നത്. പോകുന്ന വഴിക്ക് കണ്ണൂര്‍ , മംഗലാപുരം, കൊല്ലൂര്‍ , കാര്‍വാര്‍ എന്നിവിടങ്ങളില്‍ തങ്ങുക. അതുവരെയുള്ള കാഴ്ച്ചകളും സ്ഥലങ്ങളും സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ആസ്വദിക്കുക. അതിനുശേഷം ഗോവയിലെത്തി തെരുവായ തെരുവുകള്‍ മുഴുവന്‍ വണ്ടിയില്‍ കറങ്ങി നടക്കുക, പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പഭംഗിയുള്ള വീടുകളുടെ ഭംഗി ആസ്വദിക്കുക, പരമാവധി പള്ളികളില്‍ കയറി ഇറങ്ങുക, ബീച്ചുകളില്‍പ്പോയി അല്‍പ്പവസ്ത്രധാരിയായി കടലില്‍ നനഞ്ഞ് , കടല്‍ക്കരയിലെ പഞ്ചാരമണല്‍ത്തരികള്‍ പുരണ്ട്, സ്വതവേയുള്ള ഇരുണ്ടനിറം ഒന്നുകൂടെ ഷാര്‍പ്പാക്കിയെടുത്ത്, അര്‍മ്മാദിച്ച് നടക്കുക എന്നതൊക്കെയായിരുന്നു പദ്ധതികളും ആഗ്രഹങ്ങളും.
യാത്രയില്‍ വളരെ കൃത്യമായി പാലിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടെ മനസ്സില്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിലത് ഇപ്രകാരമാണ്.
1. യാത്രകള്‍ അതിരാവിലെ ആരംഭിക്കുക.
2. ഇരുട്ടായിക്കഴിഞ്ഞാല്‍ വണ്ടി ഓടിക്കാതിരിക്കുക.
3. ഉറക്കം വരുന്നുണ്ടെന്ന് തോന്നിയാല്‍ വണ്ടി ഓടിക്കാതിരിക്കുക.
4. ഓരോ ദിവസവും നല്ല വിശ്രമം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
5. ഓടിപ്പിടഞ്ഞ് തിരക്കിട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാതിരിക്കുക.
6. പോകുന്ന വഴിക്കൊക്കെ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചകളും ചെയ്യാതിരിക്കുക. വിട്ടുവീഴ്ച്ചയില്ല എന്നുവെച്ചാല്‍ അകത്താക്കുന്ന അളവിന്റെ കാര്യത്തില്‍ മാത്രമല്ല, അതിന്റെ ഗുണനിലവാരത്തില്‍ കൂടെയാണ്. അസുഖമെന്തെങ്കിലും പിടിച്ചാല്‍ മൊത്തം യാത്ര അതോടെ അവതാളത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എറണാകുളത്ത് ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ (ഫ്ലാറ്റ്) നിന്ന്‍ 2009 ഡിസംബര്‍ 22ന്, ദീര്‍ഘദൂരയാത്രകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തന്നെ വാങ്ങിയ ഞങ്ങളുടെ ടാറ്റാ ഇന്‍ഡിഗോ സി.എസ് ഡീസല്‍ കാറില്‍ തുടങ്ങിയ യാത്ര, ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലൂടെയാണ് ആദ്യ ദിവസം പിന്നിട്ടത്.
ജനിച്ചുവളര്‍ന്ന നാടെന്ന് പറയുമ്പോള്‍ , മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇത്രയും നാള്‍ ഞാന്‍ അവഗണിച്ചിട്ടിരുന്ന ചരിത്രപ്രധാന്യമുള്ള ഒരുപാട് സ്ഥലങ്ങളും സ്മാരകങ്ങളും ദേവാലയങ്ങളുമൊക്കെയുള്ള എന്റെ കടലോരഗ്രാമത്തില്‍ നിന്നാണ് , അഥവാ മുസരീസ് എന്ന ഒരു പഴയ തുറമുഖത്തുനിന്നാണ് ഈ യാത്ര തുടങ്ങുന്നത് .
................തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..............
Friday 15 January 2010
Subscribe to:
Post Comments (Atom)
ഈ യാത്രയുടെ തലക്കെട്ടില്‍ പറയുന്നതുപോലെ കൊച്ചി മുതല്‍ ഗോവ വരെയുള്ള സ്ഥലങ്ങളൊക്കെ വള്ളിപുള്ളി വിടാതെ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു സഞ്ചാരമല്ല ഇത്. ഞങ്ങള്‍ കണ്ട കുറേ സ്ഥലങ്ങള്‍ , ചില വ്യത്യസ്ഥ മുഖങ്ങള്‍ , ഇതേ റൂട്ടില്‍ ചില മുന്‍ യാത്രകളില്‍ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള കാര്യങ്ങള്‍ , ഒക്കെ ഒന്നുകുറിച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ശരിക്കും ഒരു ഡയറിക്കുറിപ്പായി കണ്ടാല്‍ മതി ഈ യാത്രയെ. ചില സ്ഥലങ്ങള്‍ സമയപരിമിതി മൂലം വ്യസനത്തോടെയാണെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ട്. കാമുകിയെക്കാണാന്‍ പോയപ്പോള്‍ അവളുടെ അടുത്ത് ഒരു പുസ്തകമോ , കുടയോ മറന്നുവെച്ചിട്ട് പോന്നതുപോലുള്ള ഒരു തന്ത്രമായിട്ടും വേണമെങ്കില്‍ ഈ വിട്ടുകളയലുകളെ വിലയിരുത്താം. മറന്നുവെച്ച കുട അല്ലെങ്കില്‍ പുസ്തകം എടുക്കാനെന്ന പേരില്‍ വീണ്ടും കാമുകിയുടെ അടുത്തേക്ക് പോകാമല്ലോ ?!
ReplyDelete‘കൊച്ചി മുതല്‍ ഗോവ വരെ‘ - യാത്ര ആരംഭിക്കുകയായി.
ente priyapetta rootiloodeyulla yaathravivaranathinte thudarchaykkayi
ReplyDeletekaathirikkunnu .
bob voyage
മനുഷ്യനെ അസൂയ പിടിപ്പിച്ച് കൊല്ലുക എന്നൊരു ദൌത്യം താങ്കള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയാം. വിരോധമില്ല, അതിനു വിനീത വിധേയനായിട്ടിതാ ഞാന്‍ നില്‍ക്കുന്നു. :)
ReplyDeleteമുസ് രിസ്, പഴയ തുറമുഖ പട്ടണം മാത്രമല്ല, സെന്റ് തോമാസ് ആദ്യമായി കാലുകുത്തിയ ഇടം, ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, ധ്വജപ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ഒരേയൊരു ക്ഷേത്രമായ കൊടുങ്ങല്ലൂരമ്പലം, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മുതല്‍, എം എന്‍ വിജയന്‍, പി. ഭാസ്കരന്‍....എന്തിനേറെ പറയുന്നു വിഖ്യാത ബ്ലോഗര്‍ നന്ദപര്‍വ്വം നന്ദകുമാര്‍ വരെ ജനിച്ചു വളര്‍ന്ന് വിരാജിച്ച നാടാണ് പഴയ മുസ് രിസ് ആയ കൊടുങ്ങല്ലൂര്‍ എന്നു പറഞ്ഞാല്‍ അതിശയക്കല്ല്! ;)
വിവരണത്തിന്റെ തുടക്കം തന്നെ കൊതിപ്പിയ്ക്കുന്നു. തുടരട്ടെ
ReplyDeletethudangeelle
ReplyDeletehayyo ini eppalanavao bakii ...
ee niraksharente oru bhaagyam :)
മനോജേട്ടാ.. സത്യം പറയാമല്ലോ. കാത്തിരിക്കാന്‍ ക്ഷമയില്ല. ദിവസവും ഒരോ പോസ്റ്റെങ്കിലും ആയി ഇത് പ്രസിദ്ധീകരിക്കണം. രണ്ടെണ്ണമിട്ടാലും ഞങ്ങള്‍ വായിക്കും..
ReplyDeleteഅപ്പോള്‍ മറ്റൊരു യാത്രകൂടി...,
ReplyDeleteഒരുക്കങ്ങളെല്ലാം ഉഷാര്‍, എന്തായാലും ഇന്‍ഡിഗോയുടെ പിന്നാലെ ഒരു ടാക്സി പിടിച്ച് ഞാനും കൂടുന്നു, പുറകില്‍ തന്നെയില്ലേന്ന് ഇടക്കൊന്ന് ശ്രദ്ധിച്ചോണേ...
ഞാനുമിപ്പോള്‍ ഈ യാത്രയുടെ മൂഡിലായി :)
ReplyDeleteഈ തവണ കുശുമ്പ് ലേശം കുറവാ
ReplyDeleteഞാന്‍ ഇതു വഴി പോയതാണേ ..
എന്നാലും ലേശം ഒന്നു നീങ്ങിയിരുന്നേ ..
ങഃആ ഇപ്പോ ശരിയായി.
വിട്ടോ വണ്ടീ വിട്ടോ ഞാനും കയറി..
നീരൂന്റെ സ്റ്റൈലന്‍ യാത്ര ഒന്നനുഭവിക്കട്ടെ!
നീരുഭായി,
ReplyDeleteഎന്റെ കൈഞ്ഞിയില്‍ പാറ്റ ഇട്ടു അല്ലേ.ഉം.. ക്ഷമിക്കില്ല ഞാന്‍!!
ഒറ്റു പരിഹാര മാര്‍ഗ്ഗമുണ്ട്.ഇനി യാത്ര ങ്ങ്ട് ഒരുമിച്ചാവാം.. ന്താ..?
വായനക്കാര്‍ ഒരാളെ സഹിച്ചാല്‍ മതിയല്ലോ!!
എന്തായാലും, ആഴ്ചയില്‍ രണ്ടെണ്ണം വച്ചു പോരട്ടെ....
ഫോട്ടോകളുടെ എണ്ണം കുറയ്യ്ക്കരുതേ...
ബാക്കീംകൂടെ പോരട്ടെ.കാത്തിരിക്കുന്നു.(എനിക്കങ്ങനെ അസൂയോന്നൂല്ല.)
ReplyDeleteഅല്ലാ..എല്ലാവരോടുമായിട്ട് ഞാനൊന്ന് ച്വാദിക്കട്ടേ ?
ReplyDeleteആഴ്ച്ചേല് രണ്ടെണ്ണോം , ഡെയ്ലി രണ്ടണ്ണോമൊക്കെയായിട്ട് പോസ്റ്റിറക്കാന്‍ എനിക്കെന്താ വല്ല ബ്ലോഗ് പോസ്റ്റടിക്കുന്ന യന്ത്രമോ മറ്റോ കൈയ്യിലുണ്ടോ ?
ഒരു കോമ്പ്രമൈസ് ആക്കാം. ആഴ്ച്ചയില്‍ ഒരെണ്ണം വീതം പോസ്റ്റാം. 10 ദിവസത്തിലൊരെണ്ണം എന്ന എന്റെ സെറ്റിങ്ങ്സാണ് ഞാന്‍ വിട്ടുപിടിച്ചിരിക്കുന്നത്.
@ നന്ദകുമാര്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേം , എം.എന്‍ .വിജയന്റേം, പി. ഭാസ്ക്കരന്റേമൊക്കെ കൂട്ടത്തില്‍ ഒരു അവലക്ഷണം കെട്ട പേര് കൂടെ കാണുന്നുണ്ടല്ലോ ? :):)
@ സജി - അച്ചായോ.... എന്റെ കഞ്ഞിക്കലം തന്നെ തച്ചുടച്ച് കളഞ്ഞിട്ട് , പാറ്റക്കഥയുമായി വന്നിരിക്കുന്നോ ? ഓടിക്കോ, അല്ലേല് കൊല്ലും ഞാന്‍ :)
the man to walk with , നന്ദകുമാര്‍ , ശ്രീ, പിരിക്കുട്ടി, രജ്ഞിത് വിശ്വം, ഏകലവ്യന്‍ , അരുണ്‍ കായംകുളം, മാണിക്യം, സജി, ആഗ്നേയ....
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്താനെത്തിയ എല്ലാവര്‍ക്കും നന്ദി :)
ദേ....... പിന്നേം യാത്ര തുടങ്ങി
ReplyDeleteമാപ്സ് ഓഫ് ഇന്ത്യ പുതിയ അറിവാണ്...അടുത്ത എപ്പിഡോസിന് വേണ്ടി കാത്തിരിക്കുന്നു
ReplyDeleteമനോജേട്ടാ ഇനി ഇങ്ങനെ യാത്രകള്‍ വലതും പോകുമ്പോള്‍ എന്നേം വിളിക്കണേ...യാത്രക്കിടയില്‍ ഞാന്‍ നല്ല മീന്‍ അവിയല്‍ ഒക്കെ വച്ച് തരാം!!
ReplyDeleteനിരൂ -
ReplyDeleteമാപ്പ് ഓഫ് ഇന്ത്യ ഒരു പുതിയ അറിവാണല്ലോ.അപ്പോള്‍ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി, ഇനി യാത്ര തുടങ്ങിക്കോളൂ.
( ഓഫ് :
“ആഴ്ച്ചേല് രണ്ടെണ്ണോം , ഡെയ്ലി രണ്ടണ്ണോമൊക്കെയായിട്ട് പോസ്റ്റിറക്കാന്‍ എനിക്കെന്താ വല്ല ബ്ലോഗ് പോസ്റ്റടിക്കുന്ന യന്ത്രമോ മറ്റോ കൈയ്യിലുണ്ടോ ? “
എന്നെ ഈ റീപ്ലേ കമന്റിനുശേഷം സ്മൈലി ഇടാന്‍ നിരു മറന്നു പോയി:):) )
-സന്ധ്യ
മിസ്സിംഗ്...മിസ്സിംഗ്.....
ReplyDeleteനാവിഗേറ്റര്‍ വാങ്ങുന്നതിന് മുന്‍പല്ലേ എറണാകുളം ടെസ്റ്റ് നടത്തിയത്.
നാവിഗേറ്റര്‍ വാങ്ങിയതിനു ശേഷം അതുമായി ഒരു ടെസ്റ്റ് യാത്ര ഇടുക്കിയിലേക്ക് നടത്തിയല്ലോ....
അതിലെ കിളിനാദം വഴി പറഞ്ഞു തരുന്നത് കേട്ട് ഹരീഷ് തൊടുപുഴ
അന്തം വിട്ടത്......
കൂടെയുണ്ട്...
ReplyDeleteകൊങ്കണ്‍ വഴി ആണേല്‍ എന്റെ നാട്ടില്‍ ഒരു സ്റ്റോപ്പ് ഇടണേ.... :) സ്ഥലം അറിയാലോ!!!!! ചായയും ഒരൂണും ഒക്കെ കഴിച്ച് പതുക്കെ പോവാം.... :)
ReplyDeleteനീരൂ..കാറിന്റെ ഡിക്കിയിൽ ഞാൻ കേറി പറ്റിയിട്ടുണ്ട്....വണ്ടി വിട്...:):):)
ReplyDeleteകൊള്ളാലോ നാവിഗേറ്റർ...:):)
This comment has been removed by the author.
ReplyDeleteചില സ്ഥലങ്ങള്‍ സമയപരിമിതി മൂലം വ്യസനത്തോടെയാണെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ട്. കാമുകിയെക്കാണാന്‍ പോയപ്പോള്‍ അവളുടെ അടുത്ത് ഒരു പുസ്തകമോ , കുടയോ മറന്നുവെച്ചിട്ട് പോന്നതുപോലുള്ള ഒരു തന്ത്രമായിട്ടും വേണമെങ്കില്‍ ഈ വിട്ടുകളയലുകളെ വിലയിരുത്താം. മറന്നുവെച്ച കുട അല്ലെങ്കില്‍ പുസ്തകം എടുക്കാനെന്ന പേരില്‍ വീണ്ടും കാമുകിയുടെ അടുത്തേക്ക് പോകാമല്ലോ ?!
ReplyDeleteഈ വാക്കുകളിൽ വലിയ പ്രതീക്ഷയുണ്ട്.. മറ്റൊന്നുമല്ല, വരുവാൻ പോകുന്ന പോസ്റ്റുകൾ കിടിലൻ ആയിരിക്കും എന്ന ഒരു ധ്വനി.. പിന്നെ, നന്ദകുമാർ പറഞ്ഞ കുഞ്ഞിക്കുട്ടൻ തമ്പുരാനും വിഖ്യാത ബ്ലോഗർ നന്ദകുമാറുമൊക്കെ അവിടെ നിൽക്കട്ടെ.. അതിനു കൊച്ചിയിൽ നിന്നും മുസ്സിരിസ്സ് വരെ എത്തണ്ടേ.. ഇവിടെ ഗോശ്രീ പാലം കഴിഞ്ഞുള്ള നമ്മുടെ 8 കുപ്പികഴുത്ത് പാലങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കരുത്തല പാലവും അതു കഴിഞ്ഞ് സഹോദരനയ്യപ്പന്റെ പേരിലുള്ള സ്കൂളും, അതിന്റെ വടക്കെ വീട്ടിൽ താമസിക്കുന്ന സാമൂഹ്യപരിഷ്കർത്താവായ മനൊരാജിനെയും അദ്ദേഹത്തിന്റെ അയൽക്കാരനായ മണ്മറഞ്ഞ സഹോദരൻ അയ്യപ്പനെയും ഒക്കെ പറ്റി പറയാതെ യാത്ര തുടർന്നാൽ.. മനോജ് ഭായി, കാറു തടഞ്ഞു നിറുത്തി ഞങ്ങളുടെ പുതിയ സമരമുറയായ ചൂടുകട്ടൻ ചായ ഒരു 3 ഗ്ലാസ്സെങ്കിലും കുടിപ്പിച്ചിട്ടേ വണ്ടി വിടാൻ സമ്മതിക്കൂ കേട്ടോ... (ടീച്ചറുടെ വടിയുടെ ചൂട് ഓർമയുണ്ടെങ്കിൽ പോലും...)
മനോജ് ഭായി.. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു... അസൂയ നിറഞ്ഞ മനസ്സുമായി.... :):):)
yaathraa mangalangal.........
ReplyDeleteനീരൂ..മുഴങ്ങോടിക്കാരിയും നേഹമോളുമായി നിങ്ങള്‍
ReplyDeleteവീട്ടിലേക്ക് വന്നതില്‍ പിന്നെ പ്രതീക്ഷയിലായിരുന്നു...
ഞാന്‍ സംശയിച്ചു പോയി;ഇऽയ്ക്ക് ചിലനുറുങ്ങുപോസ്റ്റു
കളായി വന്നതൊന്നും യഥാര്‍ത്ഥത്തില്‍ അണ്‍ഫിറ്റാണെന്ന്..
“കൊച്ചി മുതല്‍ ഗോവ വരെ-1“ഒറ്റ ശ്വാസത്തില്‍
വായിച്ചു തീര്‍ത്തു!ഈ യാത്രാവിവരണം ഒരുത്സവം
തന്നെയാവും,തീര്‍ച്ച ! 5 ദിവസത്തിലൊരെണ്ണം
പോസ്റ്റൂന്നേ..പ്ലീ.....സ് ! എന്തായാലും തുऽക്കം
ഭലേ-ഭേഷ്,ഇനി പോസ്റ്റുന്നവ ഇത്തിരി പരത്തിയെഴുതൂ!ദൈര്‍ഘ്യമെത്ര കൂടിയാലും ഞങ്ങള്‍
കാത്തിരിക്കുന്നു പ്രതീക്ഷയോടെ..CONGRATZ !
നീരുഭായ്,
ReplyDeleteബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. കെട്ടിയോളും കുടുംബവുമായി ഒന്ന് പോകണം എന്നുണ്ട്. ബാച്ചി ആയിരുന്നപ്പോള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഒരു ലക്ഷ്യമില്ലായാത്ര നടത്തിയിരുന്നു, ഒരു ചങ്ങാതിക്കൊപ്പം, ഇസുസു എഞ്ചിന്‍ പിടിപ്പിച്ച ഒരു ഡീസല്‍ ജിപ്സിയുമായി.
ഓ.ടോ:
വന്‍ സെറ്റപ്പാണല്ലോ, പക്ഷെ എല്ലാ ഉപകരണങ്ങളും 230 വോള്‍ട്ടില്‍ ചാര്‍ജ് ചെയ്യുന്നവയാണ്. കാറില്‍ ഉപയോഗിക്കാന്‍ പറ്റിയ ചില ചാര്‍ജറുകളും ഇന്‍വേര്‍ട്ടറുകളുമായി എന്റെ പരീക്ഷണശാല വരുന്നുണ്ട് കേട്ടോ.
:)
വളരെ നന്നായി ആസ്വദിക്കുന്നു.അടുത്തത് താമസിക്കില്ലല്ലൊ..................?
ReplyDeleteനല്ല രസകരമായ ലേഖനം അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteഒപ്പം അസൂയയും ഉണ്ട് യാത്രകൾ എനിക്കുമിഷ്ടമാ പക്ഷെ നടക്കാറില്ലെന്ന് മാത്രം
This comment has been removed by the author.
ReplyDeleteso u started....
ReplyDeleteboolokathilillatha ee verum vayanakkaranum koode varunnu....
virodhamillallo...:)
ഞാനും കൂടുന്നു .
ReplyDeleteഎല്ലാം ഒരു സ്വപ്നം പോലെ ...മധുരമായ ഒരു യാത്ര
ReplyDeletevaayikkunnunt...-)
ReplyDeleteനിരക്ഷര്‍ ഭയ്യ ..
ReplyDeleteഇപ്പോഴാണ് ഇവടെ എത്തിയത് ...
ലേറ്റ് ആയി ആണേലും ശുഭയാത്ര നേരുന്നു ....
എല്ലാരടേം കുശുമ്പും അസൂയയും വായിച്ചു വായിച്ചു ,
ഇനീം താങ്കള്‍ക്ക് ബോര്‍ അടിക്കാതിരിക്കാന്‍ എന്റെ കുശുംബ് ഞാന്‍ സൈലന്റ് മോഡ് - ഇല്‍ ഇടുന്നു ....
മുഴങ്ഗോടി ( ഇതേതാ സ്ഥലം ?) ക്കാരി നാത്തൂനേം കുഞ്ഞി പെണ്ണിനേം എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക ....
പോണ വഴിക്കെവിടെങ്ങിലും പോസ്റ്റ് അടിക്കുന്ന യന്ത്രം കിട്ടുവാണേല്‍ വാങ്ങണേ ....ഹി ഹി ...
അസൂയയോ? ചേ..ഛെ..
ReplyDeleteനമ്മളും കൂടെയുണ്ടല്ലോ? പിന്നെന്തിനാ... (എന്നാലും ഈ മുടിഞ്ഞ അസൂയ)..
അപ്പോ അടുത്തത് ഇങ്ങട് പോരട്ടെ...!!
tempting :).
ReplyDeletegood read. thanks for sharing these infos
എന്ത് ചെയ്യാനാ.. ഞാന്‍ പോകാന്‍ ഒരുങ്ങുന്ന സ്ഥലത്തേക്ക് മുഴുവന്‍ ഇയാള്‍ പോയിക്കഴിഞ്ഞു. പോസ്റ്റും ഇടുന്നു. ഇനി ഞാനെനത്തിന് പോണം? താങ്കളുടെ പോസ്റ്റ് വായിച്ചാല്‍ മതിയല്ലോ.ഒരു കണക്കിന് പൈസയും ലാഭം!!
ReplyDeleteമാഷെ, മനുഷ്യന് അസൂയ ഉണ്ടാക്കാന്‍ തന്നെ കുടുംബസമേതം കച്ച കെട്ടി രണ്ടും കല്പ്പിചിറങ്ങി തിരിച്ചതാല്ലേ?
ReplyDeleteഅല്ല മാഷെ, എങ്ങനെ സാധിക്കുന്നു, അകെ കൂടെ ഒരു മാസത്തെ അവധി, അതിന്റെ ഇടയില്‍ എങ്ങനെ കറങ്ങി നടക്കാന്‍ എങ്ങനെ സമയം ഒപ്പിക്കുന്നു.
Pls ആ ഗുട്ടെന്‍സ് കൂടെ ഒന്ന് പറഞ്ഞു തരാമോ...
ഏതായാലും, ആ യാത്രാവിവരണം കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
മാഷെ, മനുഷ്യന് അസൂയ ഉണ്ടാക്കാന്‍ തന്നെ കുടുംബസമേതം കച്ച കെട്ടി രണ്ടും കല്പ്പിചിറങ്ങി തിരിച്ചതാല്ലേ?
ReplyDeleteഅല്ല മാഷെ, എങ്ങനെ സാധിക്കുന്നു, അകെ കൂടെ ഒരു മാസത്തെ അവധി, അതിന്റെ ഇടയില്‍ എങ്ങനെ കറങ്ങി നടക്കാന്‍ എങ്ങനെ സമയം ഒപ്പിക്കുന്നു.
Pls ആ ഗുട്ടെന്‍സ് കൂടെ ഒന്ന് പറഞ്ഞു തരാമോ...
ഏതായാലും, ആ യാത്രാവിവരണം കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
മാഷെ, മനുഷ്യന് അസൂയ ഉണ്ടാക്കാന്‍ തന്നെ കുടുംബസമേതം കച്ച കെട്ടി രണ്ടും കല്പ്പിചിറങ്ങി തിരിച്ചതാല്ലേ?
ReplyDeleteഅല്ല മാഷെ, എങ്ങനെ സാധിക്കുന്നു, അകെ കൂടെ ഒരു മാസത്തെ അവധി, അതിന്റെ ഇടയില്‍ എങ്ങനെ കറങ്ങി നടക്കാന്‍ എങ്ങനെ സമയം ഒപ്പിക്കുന്നു.
Pls ആ ഗുട്ടെന്‍സ് കൂടെ ഒന്ന് പറഞ്ഞു തരാമോ...
ഏതായാലും, ആ യാത്രാവിവരണം കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
ഗോവക്കാണോ..?വഴി.,ഞാൻ കാണിച്ചു തരാം...!
ReplyDeleteഅങ്ങോട്ടു നീങ്ങിയിരുന്നാട്ടേ...!!
ങാ..വണ്ടി പോട്ടേ...
(നീരു,നീരുകാരണം ബ്ലോഗ്ഗറായ ഒരു നിരക്ഷരനാണ്
ഞാൻ.അന്നുമുതൽ ഓരോ ദിവസവും,നീരുന്റെ പോസ്റ്റി
ൽ"തെക്കുവടക്ക്"വായിനോക്കി നടക്കുന്നതാ എന്റെ
പ്രധാനവിനോദം ,ആഴ്ച്ചേല് പത്ത് പോസ്റ്റിട്ടാലും
എനിക്കുവിരോദമില്ല.)
This comment has been removed by the author.
ReplyDeleteinteresting...
ReplyDeleteപോസ്റ്റുകൾ പോരട്ടെ ഓരോന്നായി..
മാഷെ അ ക്യാപ്റ്റന്റെ ലിസ്റ്റിലെ വല്ലതും ഉപയോഗിക്കേണ്ടി വന്നെങ്കിൽ അതും കൂടെ എഴുതണേ
ReplyDeletemaashe
ReplyDeleteMy Mozhi keyman is on strike. So let me pen in English. This travelogue is quite interesting and informative. I enjoyed the fluidity of your writing. It is smooth like cream. A great gift indeed!
Eagerly waiting for the next episode
Avanazhi
Hi Neeru,മറ്റൊരു ട്രാവലോഗ് കൂടി വായിക്കാന്‍ കിട്ടാന്‍ പോകുന്നതിന്റെ സന്തോഷം വളരെയുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പോസ്റ്റണേ. നാവിഗേറ്ററിന്റെ പ്രവര്‍ത്തനവും വിശദീകരിക്കണേ.
ReplyDeleteആശംസകള്‍ എസ്.കെ.പൊറ്റക്കാടിന്റെ പിന്‍ഗാമിക്ക്.
വായിക്കുന്നു ... കൊങ്കണ്‍ പാതവഴി ഏതാണ്ടിതുപോലെ ഒരു യാത്ര എന്റെയും ഒരു സ്വപ്നമാണ്. നടക്കുമായിരിക്കും :)
ReplyDeleteഞാനും കൂടെ പോരുന്നു.
ReplyDeleteഅപ്പം...പൊസ്റ്റ്കൾ ചറ പറാ എന്നു വരട്ട്....
ReplyDeleteപിന്നെ, SatGuide ട്രയ് ചെയ്തിരുന്നൊ ? I liked that better than MapMyIndia.
പിന്നെ, നിരുവിന്റെ ഫൊണിൽ GPS ഇല്ലെ ? Your brought a PDA with GPS and maps ? or only GPS+Maps ? PDA+GPS+Maps would be handy, multi use, and u can carry on ur other trips too.
എഫ്.എം. ട്രാന്‍സ്മിറ്റര്‍ ഒരു നല്ല സെറ്റപ്പ് ആണു. Audio സിസ്റ്റ്‌ത്തിൽ USB ഇല്ലാതവർക് CD/DVD burn ചെയ്ത് കയ് പൊള്ളിക്കാതെ പാട്ട് കെൾകാം.
ReplyDeleteI brought it from E Bay for Rs.200/- working fine, 1 year completed.
നീരുജി...തുടക്കം ഗംഭീരം. അതിശയന്‍..യന്‍...യന്‍...യന്‍...സസ്നേഹം
ReplyDelete‘കൊച്ചി മുതല്‍ ഗോവ വരെ’ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ReplyDeleteഎല്ലാ വായനക്കാര്‍ക്കും നന്ദി.
നിരക്ഷേ,
ReplyDeleteഇപ്പഴാ കണ്ടത് !
വെല്‍.. വെല്‍(ജോസ്പ്രകാശ് ശബ്ദത്തില്‍)... ബൈ ദ ബൈ...ഇമ്മടെ തൃശ്ശൂരിനപ്രത്തുള്ള ജില്ലേടെ പേരെന്താ മിഷ്ടര്‍ നിരക്ഷരന്‍ ?
കുശുമ്പു കാരണം ഒന്നും മിണ്ടാൻ പറ്റണില്ല ;)
ReplyDeleteയാത്രയുടെ ഒന്നാം ഭാഗം കഴിഞ്ഞപ്പോളാണ് ഞാന്‍ ഇവിടെ എത്തിയത്. അതുകൊണ്ട് ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കാം. നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കും എന്നത് ഉറപ്പ്. ആശംസകള്‍.
ReplyDeleteകണ്ണ് പണി മുടക്കിയിരുന്നതിനാല്‍ കൊറേ നാള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.. ഞാന്‍ ഇവിടെ വന്നു ഇങ്ങനെ പടം കണ്ടിട്ട് പോകുകയായിരുന്നു. ഇനിവായിക്കട്ടെ.
ReplyDeleteജോലിത്തിരക്ക് കാരണം ബൂലോകത്ത് കറങ്ങീട്ട് കുറേനാളായി. അതുകൊണ്ട് ഈ പോസ്റ്റും കണ്ടില്ല, അതില്‍ ഞങ്ങളെക്കുറിച്ചും TGDC-യെക്കുറിച്ചും എഴുതിയിരിക്കുന്നതും കണ്ടില്ല.
ReplyDeleteവൈകിയാണെങ്കിലും കൊച്ചി മുതല്‍ ഗോവ വരെ ഞാനും പോവട്ടെ. Haddock-ന്റെ പോസ്റ്റും വായിക്കണം. :)
വേറും ഡയറിക്കുറിപ്പുകള്‍ മാത്രമായിരുന്നു 19 ഭാഗങ്ങളായി ബൂലോകത്തെ ബോറടിപ്പിച്ച ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന ഈ യാത്രാപരമ്പര. കണ്ടതൊക്കെയും എഴുതി ഫലിപ്പിക്കാന്‍ ആയിട്ടില്ല, നല്ല ഫോട്ടോകള്‍ കാഴ്ച്ചവെക്കാനും ആയിട്ടില്ല. എന്നിട്ടും ഈ വഴി വന്നവര്‍ക്ക്, ഈ യാത്രയില്‍ കൂടെക്കൂടിയവര്‍ക്ക്... പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും തന്നവര്‍ക്ക്...എല്ലാവര്‍ക്കും.. അകമഴിഞ്ഞ നന്ദി.
ReplyDelete‘കൊച്ചി മുതല്‍ ഗോവ വരെ‘ അവസാനഭാഗം.
മീരാമാറും ഡോണാപോളയും
yathra eppozhum ishtam, vayikkunnath athilishtam, kanunnathinekkal chilappol orupadu ariyatha kariyangal manassilakkam.
ReplyDelete