Wednesday 23 July 2014

ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു.

സുഹൃത്തുക്കളെ

2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. യാത്രാവിവരണങ്ങൾ മാത്രം എഴുതിയിരുന്ന ചില യാത്രകൾ എന്ന ഈ ബ്‌ളോഗിന് പുറമേ നിരക്ഷരൻ, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.

എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനെപ്പറ്റി മുന്നേ തന്നെ ആലോചിക്കുന്നതാണെങ്കിലും ഇപ്പോഴാണ് അത് നടപ്പിലാക്കാൻ സൗകര്യപ്പെട്ടത്. മേൽപ്പറഞ്ഞ എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഇപ്പോൾ http://niraksharan.in എന്ന സൈറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. മേൽപ്പറഞ്ഞ നാല് ബ്‌ളോഗുകളിലും തുടർന്നങ്ങോട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല.


യാത്ര, Travelogues, സാമൂഹികം, പുസ്തകം, സിനിമ, ഓർമ്മ, പലവക എന്നിങ്ങനെ ലേഖനങ്ങളെ തരം തിരിച്ച് സൈറ്റിൽ ചേർത്തിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലേഖനം തിരയാനായി Find സൗകര്യവും ഉണ്ട്.


ഗൂഗിളിലെ റീഡർ സൗകര്യം ഉപയോഗിച്ച് ബ്‌ളോഗുകൾ പിന്തുടർന്നിരുന്നവർക്ക്, പുതിയ സൈറ്റിൽ ലേഖനങ്ങൾ വരുമ്പോൾ അറിയാൻ പറ്റുന്നില്ല എന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതിയിടുന്നത്. ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നെങ്കിലും ഞാനൊരു ബ്ളോഗർ അല്ലാതാകുന്നില്ല. Web + logger = Blogger എന്ന സൂത്രവാക്യം കണക്കിലെടുത്താൽ, ബ്ളോഗിലോ പോർട്ടലിലോ സൈറ്റിലോ ഫേസ്‌ബുക്കിലോ ഗൂഗിൾ പ്‌ളസ്സിലോ, ഇതൊന്നുമല്ലാത്ത മറ്റേത് ഓൺലൈനിൽ ഇടങ്ങളിലോ ലേഖനങ്ങൾ എഴുതുന്ന  ഒരാൾ ബ്‌ളോഗർ തന്നെ ആണെന്നാണ് എന്റെ വിശ്വാസം. 

ഇതുവരെ വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനം തന്നവർക്കെല്ലാം നന്ദി. തുടർന്ന് വായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിരക്ഷരൻ സൈറ്റിലൂടെ കടന്നുപോകേണ്ടി വരുമെന്ന് വിനയപൂർവ്വം അറിയിക്കുന്നു.

സസ്നേഹം

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

8 comments:

 1. ഉചിതമായ തീരുമാനം. രചനകള്‍ എല്ലാം വായനക്കാര്‍ക്ക് ഒരിടത്ത് തന്നെ വായിക്കാം എന്നുള്ള ഒരു സൗകര്യം ഇതിലുണ്ട്. നിരക്ഷരന്‍റെ നിലവില്‍ ഉള്ള ബ്ലോഗുകള്‍ പോലെ,
  പുതിയ സൈറ്റ് കാഴ്ചയില്‍ കുറച്ചു കൂടി മോടിവരുത്താം എന്ന ഒരു അഭിപ്രായം കൂടി ഇതോടൊപ്പം ചേര്‍ത്തുവെക്കട്ടെ !!

  ReplyDelete
 2. നല്ല തീരുമാനം,, ഇതുപോലെ ഞാനും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു,,,

  ReplyDelete
 3. എവിടെയെഴുതിയാലും വായിക്കും.. :)

  ReplyDelete
 4. പുതിയ സംരഭത്തിനു എല്ലാ ആശംസകളും. സൈറ്റ് ഇപ്പോൾ ഇപ്പോൾ തന്നെ ബുക്ക്‌ മാർക്ക്‌ ചെയ്തിരിക്കുന്നു. :) സൈറ്റ് കുറച്ചുകൂടി easy-to-use ആക്കിയാൽ നന്നായിരിക്കും.ഉദാഹരണത്തിന് യാത്ര എന്ന കാറ്റഗരിയിൽ പോയാൽ തിരിച്ചു ഹോമിൽ എത്താനും പിന്നെ മറ്റു കാറ്റഗരികളിലേയ്ക്കു പോകാനുമുളള ബട്ടണ്സ് ഉണ്ടെകിൽ നന്നായിരുന്നു.

  ReplyDelete
 5. പുതിയ വെബ്‌സൈറ്റ് നല്ലതാണ് എല്ലാം ഒരിടത്തു കാണാമല്ലൊ. പുതിയ വെബ്സൈറ്റും ഫീഡ്ലിയിൽ ഫോളോ ചെയ്യുന്നു. ആശംസകൾ

  ReplyDelete
 6. എല്ലാം ഒരു കുടക്കീഴിലാക്കിയതില്‍ വളരെ വളരെ സന്തോഷം . മറ്റു പല ബ്ലോഗുകളിലും യാത്ര ചെയ്ത് മടുപ്പ് തോന്നുമ്പോള്‍ ഇവിടെ വന്നിരുന്ന് യാത്ര ചെയ്ത ക്ഷീണം തീര്ക്കാന്‍ കഴിയുമല്ലോ... വിട പറയരുതേ... ഇനിയും കാണുമെന്ന (കാണണം ) പ്രതീക്ഷയോടെ
  ചന്ദ്രശേഖരന്‍ 

  ReplyDelete
 7. നല്ല തീരുമാനം...

  ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.