സ്വിസ്സ് യാത്രയുടെ 1, 2, 3, 4, 5, 6, 7, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
------------------------------------------------------------------------------
വിചാരിച്ചതുപോലെ 12 മണിക്ക് മുന്നേ റൈന്‍ ഫാള്‍സില്‍ നിന്ന് സൂറിക്കിലെ ഹോട്ടലില്‍ മടങ്ങിയെത്താന്‍ പറ്റിയില്ല. ഹോട്ടല്‍ മുറിയിലെ ഡോറിന്റെ ദ്വാരത്തില്‍ കാര്‍ഡ് ഇട്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ തുറക്കുന്നില്ല. കൃത്യസമയം കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടറൈസ്‌ഡ് ആയ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പട്ടിരിക്കുന്നു. ഇനിയെന്തുചെയ്യും എന്നാലോചിച്ച് നില്‍ക്കുമ്പോഴേക്കും റൂം സര്‍വ്വീസ് ജീവനക്കാരി കോറിഡോറില്‍ പ്രത്യക്ഷപ്പെട്ടു. മുറി അവരുടെ കയ്യിലെ കാര്‍ഡിട്ട് തുറന്നുതന്നു. 10 മിനിറ്റ് കൊണ്ട് ബാഗെല്ലാം വാരിക്കെട്ടി, ഒന്നു ഫ്രെഷായി വെളിയില്‍ കടന്നു. റിസപ്‌ഷനില്‍ കുഴപ്പമൊന്നും ഉണ്ടാകാഞ്ഞതുകൊണ്ട് ഒരു ദിവസത്തെ ഹോട്ടല്‍ വാടക അനാവശ്യമായി കൊടുക്കാതെ രക്ഷപ്പെട്ടു.
സിറ്റി ട്രിപ്പ് ഒരെണ്ണം ബസ്സില്‍ കിട്ടുമോ എന്ന് അന്വേഷിക്കാനായി ഹോട്ടലിന്റെ പുറകിലുള്ള ബസ്സ് സ്റ്റേഷനിലേക്ക് നടന്നു. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണം. ട്രെയിനിലും, കേബിളിലുമൊക്കെ പോകുമ്പോള്‍ കിട്ടുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള കാഴ്ച്ചകള്‍ ബസ്സില്‍ പോകുമ്പോള്‍ കിട്ടാതിരിക്കില്ല. പക്ഷെ, അവിടെയുള്ള ബസ്സുകള്‍ പ്രൈവറ്റ് കോച്ചുകളായിരുന്നു. അത് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നില്ല. ടിക്കറ്റൊന്നിന് 125 ഫ്രാങ്കിലധികം കൊടുക്കണമെന്ന് മാത്രമല്ല ബസ്സിന്റെ ടൈമിങ്ങ് ഞങ്ങളുടെ സമയവുമായി പൊരുത്തപ്പെടുന്നില്ല. ബസ്സ് യാത്രാമോഹം അവിടെയുപേക്ഷിച്ച് തൊട്ടടുത്തുള്ള തൊടിയിലേക്ക് കടന്നു.
ആ നടത്തം അവസാനിച്ചത് സൂറിക്ക് നാഷണല്‍ മ്യൂസിയത്തിന്റെ പിന്നാമ്പുറത്താണ്. ഒരുപാട് മ്യൂസിയങ്ങള്‍ ഉള്ള ഒരു നഗരമായ സൂറിക്കിലെ പ്രധാനപ്പെട്ടതും ഏറ്റവും വലിയതുമായ ഒന്നാണ് നാഷണല്‍ മ്യൂസിയം. സ്വിസ്സര്‍ലാന്‍ഡിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. മ്യൂസിയത്തില്‍ എന്തൊക്കെയോ അറ്റകുറ്റപ്പണികള്‍ നടക്കുകയായതുകൊണ്ട് അകത്തേക്ക് പ്രവേശനം ഇല്ലെന്നാണ് തോന്നിയതെങ്കിലും മുന്‍വശത്തേക്ക് ചെന്നപ്പോള്‍ പ്രവേശനം സാദ്ധ്യമാണെന്ന് മനസ്സിലായി. മ്യൂസിയത്തിന്റെ ടിക്കറ്റ് സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ വരുന്നതുകൊണ്ട് ആ ചിലവ് ഒഴിവായിക്കിട്ടി.
മ്യൂസിയത്തിന് വെളിയില്‍ മഞ്ഞനിറത്തില്‍ പഴയ നാലുചക്രവാഹനമൊരെണ്ണം ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. 200 കൊല്ലത്തിലധികം പഴക്കമുള്ള ഒരു കാസില്‍ ആണ് ഇപ്പോള്‍ മ്യൂസിയമായി മാറ്റിയിരിക്കുന്നത്.ബാഗുകളൊക്കെ റിസപ്‌ഷനില്‍ ഏല്‍പ്പിച്ച് അകത്തേക്ക് കടന്നു.
ഈ ഭൂഗോളം ഉണ്ടായതുമുതലുള്ള കാര്യങ്ങള്‍, ജീവജാലങ്ങളുടേയും മനുഷ്യരാശിയുടേയുമൊക്കെ ഉത്ഭവം, പരിണാമം, കാലാകാലങ്ങളില്‍ ഈ രാജ്യത്ത് നടന്നിട്ടുള്ള യുദ്ധങ്ങളുടെ മിനിയേച്ചര്‍ പ്രതിമകളിലൂടെയുള്ള പുനരാവിഷ്ക്കരണം എന്നുതുടങ്ങി, സ്വിസ്സ് ക്ലോക്ക് നിര്‍മ്മാണത്തിന്റെ 16, 18 നൂറ്റാണ്ടുകളിലെ പ്രദര്‍ശനങ്ങള്‍, റോമന്‍ വസ്ത്രങ്ങള്‍, മെഡീവല്‍ കാലഘട്ടങ്ങളിലെ വെള്ളി ആഭരണങ്ങള്‍, പഴയകാലങ്ങളിലെ ആയുധങ്ങള്‍, ദേവാലയ ശില്‍പ്പങ്ങള്‍, പാനല്‍ പെയിന്റിങ്ങുകള്‍, മരത്തില്‍ കൊത്തിയെടുത്ത അള്‍ത്താരകള്‍, 17ആം നൂറ്റാണ്ടിലെ പാത്രങ്ങള്‍, വിവിധതരം പതാകകള്‍, എന്നുവേണ്ട സ്വിസ്സര്‍ലാന്‍ഡിന്റെ പുരാതനസംസ്ക്കാരത്തിന്റെ അവശേഷിപ്പുകളും തെളിവുകളുമടക്കം, മ്യൂസിയത്തിലെ കാഴ്ച്ചകള്‍ അറിവിന്റെ പാരാവാരമാണ് നമുക്ക് മുന്നില്‍ തുറന്നുവെച്ചിരിക്കുന്നത്.സ്വിസ്സ് ജനതയുടെ സംസ്കാരത്തിന്റേയും, ചരിത്രത്തിന്റേയുമൊക്കെ നേര്‍ക്ക് തിരിച്ചുപിടിച്ചിട്ടുള്ള അസാധാരണമായ ഒരു കണ്ണാടിയാണ് നാഷണല്‍ മ്യൂസിയം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.പഴയ തടിയുരുപ്പടികളിലും അതുപോലുള്ള ആന്റിക്ക് വസ്തുക്കളിലും എന്റെ കണ്ണും മനസ്സും എന്നത്തേയും പോലെ കുറേയധികം നേരം ഉടക്കിനിന്നു.
മ്യൂസിയത്തിനകത്തെ വളഞ്ഞുപുളഞ്ഞുള്ള നടത്തം, പൊതുവെ ക്ഷീണിച്ചിരുന്ന കാലുകളെ ഒന്നുകൂടെ അവശമായി. സ്വിസ്സര്‍ലാന്‍ഡിലേക്ക് കൊണ്ടുവന്ന ഭാണ്ഡവും, അതിലേക്ക് കയറിക്കൂടിയ അധികഭാരവുമൊക്കെ പുറത്തുകയറ്റിയുള്ള നടത്തവും, 4 ദിവസമായി നിരന്തരമായി തലങ്ങും വിലങ്ങും ഓടിനടന്നതുകാരണമുള്ള ക്ഷീണത്തെ ഇരട്ടിപ്പിച്ചിട്ടുണ്ട്.
മ്യൂസിയത്തിന് വെളിയില്‍ക്കടന്നപ്പോളേക്കും വിശപ്പിന്റെ വിളിയും രൂക്ഷമായി. മ്യൂസിയത്തിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനില്‍ച്ചെന്ന് ആദ്യം കണ്ട ചൈനീസ് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ നിന്ന് ലഞ്ച് കഴിച്ചു.
ഭക്ഷണത്തിനുശേഷം സ്റ്റേഷനിലെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ച്ചെന്ന് വൈകുന്നേരം വരെയുള്ള സമയത്തിനിടയ്ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ഒരു അന്വേഷണം നടത്തി. ഇതുവരെയുള്ള സ്സ്വിസ്സ് യാത്രയില്‍ ഇന്നൊരുദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് കാര്യമായി ഒന്നും മുന്‍കൂട്ടി ഞങ്ങളുടെ പദ്ധതിയില്‍ ഇല്ലാതിരുന്നത്.
ഒരു മണിക്കൂറിനകം സൂറിക്ക് ലേയ്‌ക്കില്‍ ഒരു ബോട്ട് സവാരി ആരംഭിക്കുന്നുണ്ട്. അത് കഴിയുമ്പോഴേക്കും എയര്‍പ്പോര്‍ട്ടിലേക്ക് മടങ്ങാനുള്ള സമയമാകും. മടക്കയാത്രയ്ക്കുള്ള സമയത്തെപ്പറ്റി ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സ് വിഷാദമൂകമായി. മടങ്ങണമെന്ന് തോന്നുന്നില്ല.
എന്തായാലും ലേയ്‌ക്കിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. കൂട്ടത്തില്‍ എന്റെ ഒരു ചിരകാല അഭിലാഷം സാധിക്കുകയുമാവാം. ജീവിതത്തില്‍ ഇതുവരെ ട്രാമില്‍ കയറിയിട്ടില്ല. എന്നെങ്കിലും കല്‍ക്കട്ടയില്‍ പോകുമ്പോള്‍ ചെയ്യാന്‍ വേണ്ടി മാറ്റിവെച്ചിരിക്കുകയായിരുന്നു അങ്ങനൊരു യാത്ര. ഇവിടിപ്പോള്‍ തലങ്ങും വിലങ്ങും കറങ്ങിനടക്കുന്ന ട്രാമുകളില്‍ സ്വിസ്സ് പാസ്സിന്റെ സഹായത്താല്‍ സുഖമായി യാത്ര ചെയ്യാമെന്നിരിക്കേ ആ ചടങ്ങങ്ങ് നിര്‍വ്വഹിച്ചേക്കാമെന്ന് വെച്ചു.
സ്റ്റേഷനില്‍ നിന്ന് തുടങ്ങിയ ആദ്യത്തെ ട്രാം യാത്ര ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള Bahnhofstrasse തെരുവിലൂടെ മുന്നേറി Berkhyplatz എന്ന സ്റ്റോപ്പില്‍ അവസാനിച്ചു. റോഡ് മുറിച്ച് കടക്കുമ്പോള്‍ത്തന്നെ തടാകവും ബോട്ടുമെല്ലാം കാണാം.
2 മിനിറ്റിനകം, സൂറിക്ക് തടാകത്തിലൂടെ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബോട്ട് യാത്ര ആരംഭിക്കുകയാണ്. സ്വിസ്സര്‍ലാന്‍ഡിലെ വലിയൊരു പട്ടണമായതുകൊണ്ടാകാം, തുണിലും, ബ്രെണ്‍സിലുമൊക്കെ കണ്ടതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ബോട്ട് ജട്ടിയിലും ബോട്ട് യാത്രയിലുമുണ്ടായിരുന്നു.
സൂറിക്ക് ലേയ്‌ക്കിന്റെ തടങ്ങളില്‍ ജനവാസം കൂടുതലായിട്ടാണ് കാണപ്പെട്ടത്. എന്നുവെച്ച് ഭംഗിക്ക് ഒരു കുറവുമില്ല. ഇരുകരയിലുമായി മാറിമാറി ജട്ടികളില്‍ അടുത്ത് ആളെയിറക്കിയും കയറ്റിയും യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു.
കരയില്‍, ശിശിരത്തെ വരവേല്‍ക്കാന്‍ ഇലകളുടെ നിറം മാറ്റി കാത്തുനില്‍ക്കുന്ന മരങ്ങള്‍, തടാകത്തില്‍ പലയിടത്തായി നങ്കൂരമിട്ടുകിടക്കുന്ന പായ്‌വഞ്ചികള്‍, സ്പീഡ് ബോട്ടുകള്‍, ആഴം കുറഞ്ഞഭാഗത്ത്‍ ഒഴുകിനടക്കുന്ന അരയന്നങ്ങള്‍ എന്നിങ്ങനെ കാഴ്ച്ചകള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല.
ലിന്ത് (Linth)നദിയാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള, പരമാവധി 40 കിലോമീറ്റര്‍ നീളവും 3 കിലോമീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ തടാകം, 1223 മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ 25 പ്രാവശ്യം തണുത്തുറഞ്ഞ് പോയിട്ടുണ്ടെന്നുള്ളത് അത്ഭുതകരമായ ഒരു വസ്തുതയാണ്. അവസാനം ഈ തണുത്തുറയല്‍ സംഭവിച്ചത് 1963 ല്‍ ആയിരുന്നു. ഗ്ലോബല്‍ വാമിങ്ങിന്റെ പോക്കുവെച്ച് നോക്കിയാല്‍ ഇനിയൊരു തണുത്തുറയല്‍ സൂറിക്ക് തടാകത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല.
കെട്ടിടങ്ങള്‍ക്ക് മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതുപോലെ തന്നെ ബോട്ടുകള്‍ക്ക് വെള്ളത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സംവിധാനം ലെയ്‌ക്കില്‍ എല്ലായിടത്തുമുള്ള ഒരു കാഴ്ച്ചയാണ്.
ബോട്ടിനകത്തും മുകള്‍ഭാഗത്തുമൊക്കെയായി മാറിമാറിയിരുന്ന് കാഴ്ച്ചകള്‍ കണ്ടുകണ്ട് കുളിര്‍കാറ്റേറ്റ് യാത്രകഴിഞ്ഞത് വളരെപ്പെട്ടെന്നാണെന്ന് തോന്നി.
കരയ്ക്കിറങ്ങിയപ്പോള്‍ തെരുവ് കലാകാരന്‍ ഒരാള്‍ ഞങ്ങള്‍ക്ക് യാത്രാമൊഴി പറയുന്നതുപോലെ പേരറിയാത്ത വാദ്യോപകരണം ഒരെണ്ണം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് നില്‍ക്കുന്നു. മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. പക്ഷെ മനസ്സെവിടെയോ കുടുങ്ങിക്കിടക്കുന്നു. കാലുകള്‍ തളര്‍ന്നതായി പറയുന്നത് മനസ്സുമായി ഒത്തുകളിക്കുന്നതിന്റെ ഭാഗമാണോ ?
ട്രാം സ്റ്റോപ്പിലേക്ക് നടന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള അടുത്ത ട്രാമില്‍ക്കയറി. കുറച്ച് സമയം ഇനിയും ബാക്കിയുണ്ട്. നേരെ സ്റ്റേഷനില്‍ ചെന്നിറങ്ങിയിട്ട് എന്തുചെയ്യാനാണ് ? Bahnhofstrasse സ്ട്രീറ്റിന്റെ മദ്ധ്യത്തിലെത്തിയപ്പോള്‍ ട്രാമില്‍ നിന്ന് ചാടിയിറങ്ങി. തലേദിവസം രാത്രിപ്രഭയില്‍ കറങ്ങിനടന്ന വിലപിടിച്ച തെരുവിലൂടെ, വിലപിടിച്ച നിമിഷങ്ങള്‍, പകല്‍ സമയത്ത് ചിലവാക്കുന്നതിലെന്താണ് തെറ്റ് ?
മനസ്സില്‍ അതിനിടയില്‍ ഒരു കണക്കെടുപ്പ് നടക്കുന്നുണ്ടായിരുന്നു. ഈ യാത്രയില്‍ ഉണ്ടായ നേട്ടങ്ങള്‍, നല്ല അനുഭവങ്ങള്‍ എന്നതൊക്കെപ്പോലെതന്നെ ചില കൊച്ചുകൊച്ചുനഷ്ടങ്ങളുടെ കണക്കുകളായിരുന്നു അതില്‍ മുഖ്യം.
സ്വിസ്സര്‍ലാന്‍ഡില്‍ പലയിടത്തും പോയെങ്കിലും ജനീവയില്‍ പോകാന്‍ പറ്റിയിട്ടില്ല. നാലുദിവസം കൊണ്ട് പോകാന്‍ പറ്റാവുന്നതിന്റെ പരമാവധിയാണിത്. എന്നാലും ജനീവ ഒരു നഷ്ടമായി ബാക്കി നില്‍ക്കുന്നു. ലൂസേണിലെ സ്വിസ്സ് ട്രാന്‍സ്‌പോര്‍ട്ട് മ്യൂസിയം വളരെ പേരുകേട്ടതാണ്. അവിടെപ്പോകാന്‍ പറ്റിയിട്ടില്ല. ചോക്കളേറ്റ് ഫാക്ടറികളില്‍ ഏതെങ്കിലും ഒന്നില്‍ പോകണമെന്ന ആഗ്രഹവും നടന്നില്ല. തനതായ സ്വിസ്സ് ഭക്ഷണം കൂടുതല്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ല. തദ്ദേശവാസികളോട് കൂടുതല്‍ ഇടപഴകി അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനൊന്നും പറ്റിയിട്ടില്ല. പലയിടത്തും വഴിപോലും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം വരാഞ്ഞതുകൊണ്ടാണ് അത്തരം ഇടപഴകലുകല്‍ ഒഴിവായിപ്പോയത്.
ഇതിനൊക്കെപ്പുറമേ 7 വയസ്സുകാരി മകള്‍ നേഹ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നില്ലെന്നുള്ളത് ഒരു വലിയ വിഷമമായി ബാക്കിനില്‍ക്കുന്നു. മുഴങ്ങോടിക്കാരി നല്ലപാതി അക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍, ഞാനാ വിഷമം ഉള്ളിലൊതുക്കുകയാണുണ്ടായത്. കൂടെയുള്ള ദിവസങ്ങളില്‍, അര മണിക്കൂര്‍ നേരത്തേക്ക് പുറത്തെവിടെയെങ്കിലും പോയി മടങ്ങിവന്നാല്‍പ്പോലും “എനിക്കൊന്നും കൊണ്ടുവന്നില്ലേ ?” എന്ന് ചോദിക്കുന്ന കുട്ടിക്കുവേണ്ടി വിലപിടിച്ച ആ തെരുവിലെ വലിയൊരു ടോയ് ഷോപ്പില്‍ നിന്നൊരു സമ്മാനം വാങ്ങിയിട്ടും ആ വിഷമം പൂര്‍ണ്ണമായും മാറിയിരുന്നില്ല.
തെരുവില്‍ അങ്ങോട്ടുമിങ്ങോട്ടും ലക്ഷ്യമൊന്നുമില്ലാതെ പിന്നേയും കറങ്ങിനടന്നു, അവശേഷിക്കുന്ന ഓരോ നിമിഷവും വസൂലാക്കാനെന്നപോലെ. ബാക്കിയുള്ള കാഴ്ച്ചകളും സ്ഥലങ്ങളുമൊക്കെ കാണാന്‍, ഇനിയൊരിക്കല്‍ക്കൂടെ വരാന്‍ പറ്റുമോ ഈ മനോഹരമായ ഭൂമിയിലേക്ക് ? ആര്‍ക്കറിയാം, ചിലപ്പോള്‍ വയസ്സുകാലത്ത് മകളുടെ കെയറോഫില്‍ ഒരു സ്വിസ്സ് യാത്രകൂടെ തരമാകില്ലാ എന്ന് !!
അത്യാഗ്രഹമായിരിക്കാം. എന്നാലും ആഗ്രഹിക്കുക, മലയോളം ആഗ്രഹിക്കുക. എന്നാലേ കുന്നോളമെങ്കിലും കിട്ടൂ എന്നാണല്ലോ!
18:07 ന്റെ തീവണ്ടിയിലേക്ക് കയറി യു.കെ.യിലേക്കുള്ള രാത്രി വിമാനം പിടിക്കാനായി, സൂറിക്ക് എയര്‍പ്പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഓഫീസുകള്‍ വിട്ട് ജനങ്ങള്‍ മടങ്ങുന്ന സമയമായതുകൊണ്ടായിരിക്കണം തീവണ്ടിയിലും, തെരുവിലുമൊക്കെ പതിവില്‍ക്കവിഞ്ഞ തിരക്കനുഭവപ്പെട്ടു.
മനസ്സിലും തിരക്കുതന്നെ, ആഴത്തില്‍ പതിഞ്ഞ മനോഹരമായ കാഴ്ച്ചകളുടേയും അനുഭവങ്ങളുടേയും തിരക്ക്, അസുലഭം എന്നു വിശേഷിപ്പിക്കാവുന്ന സുന്ദരമായ ഒരു യാത്ര സമ്മാനിച്ച അവാച്യമായ അനുഭൂതിയുടെ തിരക്ക്, ആഹ്ലാദത്തിന്റെ തിക്കിത്തിരക്ക്.
-----അവസാനിച്ചു------
Monday 16 March 2009
Subscribe to:
Post Comments (Atom)
വളരെ നല്ല വിവരണം . കാഴ്ചകള്‍ ഇങ്ങനെ കാണിച്ചുതരുകയല്ലേ. ഇനിയും എഴുതണം ഇതുപോലെയുള്ള യാത്രകളെ പറ്റി.
ReplyDeleteniran.. visadamaaya vaayana pinne.
ReplyDeleteഒരു യാത്ര കഴിഞ്ഞ അനുഭൂതി, ഇവിടേയും.
ReplyDeletevery good description and photos
ReplyDeletethenQ thenQ
ReplyDeleteനാലുദിവസം കൊണ്ട് ഇത്രയൊക്കെ കണ്ടൂകൂട്ടീന്ന് വിശ്വസിക്കാന്‍ പ്രയാസം.
ReplyDeleteതിരികെഉടനെ പോകാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ ഴെനേവ് കൂടി കണ്ടിട്ടുപോരണമായിരുന്നു എന്തായാലും. ഞാന്‍ ഈ വര്‍ഷത്തേക്ക് വച്ചിരിക്കുകയാണ് :)) സുക്, സ്യുറിക്ക് ഏറിയ ഒന്നുകറങ്ങിയതാണ്.
യാത്രാവിവരണം എഴുതാനുള്ള ക്ഷമയുണ്ടാവില്ല ഒരിക്കലും. ഇസ്രായേല്‍ ട്രിപ്പിന്റെ ഡ്രാഫ്റ്റ് ഡയറിയിലിരുന്നു ദ്രവിക്കുന്നു. (സുക് -Zug- യാത്ര... അതുഞാന്‍ ബ്ലോഗില്‍ എഴുതിയിരുന്നു ..അങ്ങോട്ടൂള്ള ട്രെയിന്‍ ട്രിപ് മാത്രം.;) ഒരൂ ലവ് സ്റ്റോറി :)) )
ഇത്രയുംചെയ്തുവയ്ക്കാനുള്ള ക്ഷമക്ക്, ശ്രദ്ധക്ക്, വിവരണത്തിന്റെ മികവിനൊക്കെ അഭിനന്ദനങ്ങള്‍.
Thanks A TON!!!! You really took me along with you!!! Great writing and keep it up.
ReplyDeleteps: No doubt pic are great, but could you upload some VDOs, if possible ?
ഏഷ്യാനെറ്റിലെ 'സഞ്ചാരം' കണ്ടു കഴിഞ്ഞാല്‍ ഞാന്‍ പറയാറുണ്ട്,ആദര്ശിനോട് ....അതിന്‍റെ സി.ഡി.വാങ്ങി തരുമോ എന്ന്? മൂപ്പര്,അത് കേട്ടെന്നോ,കേട്ടില്ലെന്നോ ഉള്ള ഭാവം കാണിക്കാറില്ല.നിരുവിന്റെ ഓരോ പോസ്റ്റും, വായിച്ചു തീരുമ്പോള്‍ തോന്നുന്നു...'സഞ്ചാരം' കണ്ട പ്രതീതി.ഓരോ പോസ്റ്റിനും,നിലവാരം കൂടിക്കൂടി വരുന്നു.
ReplyDeleteസ്വിറ്റ്സര്‍ ലാന്റ് യാത്ര കഴിഞ്ഞിങ്ങെത്തിയതേയുള്ളൂ... ഇനി ഒരല്പം റെസ്റ്റേടുക്കട്ടെ....
ReplyDeleteകുഞ്ഞിക്കുട്ടന്‍ - എഴുതാം മാഷേ. അടുത്തത് കേരളത്തിലെ ചില യാത്രകളെപ്പറ്റിയാണ്. നന്ദി :)
ReplyDeleteപൊറാടത്ത് - 24 ന് കാണാമെന്ന് പറഞ്ഞ് പോയ ആള്‍, ഞാന്‍ വാക്കുപാലിച്ചോന്നറിയാനാണോ തലയെത്തിച്ച് നോക്കിയത് ? :)
ചങ്കരന്‍ - ഇനി ഇത്തിരി വിശ്രമിച്ചോളൂ :)
മലയാളം സോങ്ങ്‌സ് - നന്ദി :)
പാമരന്‍ - നന്ദി :)
ഗുപ്തന്‍ - ഴെനേവ് ഞാന്‍ ലിസ്റ്റില്‍ കയറ്റിയിട്ടുണ്ട്. ഇനിയൊരു സ്വിസ്സ് യാത്ര തരമായാല്‍ അത് കുറേക്കൂടെ വ്യത്യസ്ഥമാക്കാന്‍ ശ്രമിക്കുന്നതാണ്. മാഷേ ആ ഇസ്രായേല്‍ യാത്ര എങ്ങനെയെങ്കിലും ഒന്നു എഴുതു പോസ്റ്റെന്നേ. മടി പിടിച്ചിരിക്കാതെ. സുക് യാത്ര വായിച്ചിട്ട് അഭിപ്രായം പറയാം.
ഇതൊന്നും അത്ര ക്ഷമയുണ്ടായിട്ട് എഴുതിക്കൂട്ടിയതല്ല. പക്ഷെ കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എനിക്ക് തന്നെ ഒന്നൂടെ അയവിറക്കാമല്ലോ ! :) നന്ദി മാഷേ :)
ആഷ്‌ലീ - ചിലയിടത്ത് അല്‍പ്പസ്വല്‍പ്പം വീഡിയോ എടുത്തിരുന്നു. നല്ല സ്പീഡുള്ള ഇന്റര്‍നെറ്റ് കിട്ടുമ്പോള്‍ അപ്പ്‌ലോഡ് ചെയ്തിടാന്‍ ശ്രമിക്കാം. എന്നിട്ട് ആഷ്‌ലിയെ അറിയിക്കാം. പോരേ ? നന്ദി :)
സ്മിതാ ആദര്‍ശ് - സഞ്ചാരത്തിന്റെ സീ.ഡി.ക്ക് നല്ല കാശാകും. ചുമ്മാതല്ല ആദര്‍ശ് കേട്ട ഭാവം കാണിക്കാത്തത് :) പിന്നൊരു കാര്യം. എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ള ഒരു യാത്രാവീഡിയോ വിവരണമാണ് സഞ്ചാരം. അതുകൊണ്ടുതന്നെ എന്റെ വിവരണത്തില്‍ സഞ്ചാരത്തിന്റെ വിവരണശൈലി കുറേയൊക്കെ കടന്നുകൂടിയിട്ടുണ്ട്. ആദ്യകാല പോസ്റ്റുകള്‍ നോക്കിയാല്‍ അതിന്റെ അതിപ്രസരം തന്നെ കാണാന്‍ പറ്റും. ഞാനത് ഇപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. റണ്ണിങ്ങ് കമന്റട്രി പോലെ തോന്നും എന്നൊരു ന്യൂനത അതിനുണ്ടെന്ന് ഞാന്‍ കരുതുന്നു. പക്ഷെ പൂര്‍ണ്ണമായും അത് ഒഴിവാക്കാനും സാധിക്കുന്നില്ല്ല. ചിത്രങ്ങള്‍ വീഡിയോ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവരണമാകുമ്പോള്‍ അത്തരമൊരു രീതി കുറേയൊക്കെ വന്നുപോകുമെന്നാണ് തോന്നുന്നത്. ഇതിനൊക്കെ പുറമേ ഞാന്‍ ഒരു തുടക്കക്കാരനാണ്. കോളേജിലോ സ്കൂളിലോ പഠിക്കുമ്പോള്‍ ഒരു വരിപോലും എഴുതാത്ത ഒരാള്‍ പെട്ടെന്ന് ഒരു മീഡിയം കിട്ടയതുകൊണ്ട് വെച്ച് അലക്കുകയാണ്. ആദ്യകാലത്തുനിന്ന് ഇക്കാലം വരെ എത്തിയതിനിടയ്ക്ക് എന്തെങ്കിലും പുരോഗതിയോ, നിലവാരക്കൂടുതലോ, മേന്മയോ എന്റെ എഴുത്തിന് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നിങ്ങളെപ്പോലുള്ള ബൂലോകരുടെ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കൊണ്ടുമാത്രമാണ്. അതിന് ഓരോരുത്തരോടും നന്ദി പറയാതെ വയ്യ. തുടര്‍ന്നും ഈ പ്രോത്സാഹനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ. നന്ദി:)
തോന്ന്യാസീ - അങ്ങനങ്ങ് റെസ്റ്റെടുക്കാന്‍ വരട്ടെ. പാട്ടപ്പിരിവുണ്ട്. അതില്‍ക്കൂടെ പങ്കെടുത്തിട്ട് പോയാല്‍ മതി :)
ഈ സ്വിസ്സ് യാത്രയുടെ 8 ഭാഗങ്ങള്‍ സഹിച്ച എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദി. ഇനി ഞാനെന്റെ മനോഹരമായ കേരളത്തിലെ ഒരു യാത്രയുമായി വരുന്നതു വരെ നന്ദി, നമസ്ക്കാരം :)
ഴെനേവ് എന്നെഴുതിയത് ഒരൂ ജാഡക്കാണേ :)) അതിന്റെ ഇന്റര്‍നാഷനല്‍ ഉച്ചാരണം ജെനീവ
ReplyDeleteഎന്നുതന്നെയാണ് ഇറ്റലിക്കാരന്റെ ഫിറെന്‍സെ നമുക്ക് ഫ്ലോറന്‍സും നാപ്പൊളി നേപ്പിള്‍സും ആവുന്നത് പോലെ. ഇറ്റലിയുടെ വടക്ക് ഒരു ജെനോവ ഉണ്ട്. അതുമായിട്ട് തെറ്റാതിരുന്നാല്‍ മതി :)
ഇസ്രായേല്‍ --എഴുത്തിനി നടക്കില്ല മനോജേ. എന്റെ എഴുത്ത് ഒത്തിരിയും ഇമ്പള്‍സീവ് ആണ്. തോന്നുമ്പോള്‍ ചെയ്താല്‍ ചെയ്തു. ഇല്ലെങ്കില്‍ ഇല്ല. :(
സുക് യാത്ര -അത് ട്രാവലോഗ് അല്ല. ലവ് സ്റ്റോറി ആണ് :)) അത്യുഗ്രന്‍ പൈങ്കിളി. ബ്ലോഗില്‍ നിന്ന് ഞാന്‍ മുക്കി. അയച്ചുതരാം :)
ഇത്രയും മനോഹരങ്ങളായ ചിത്രങ്ങളിലൂടെയും, വിവരണത്തിലൂടെയും ഒട്ടും മുഷിപ്പിക്കാതെ യാത്രയുടെ രസം പകർന്നതിന് നന്ദി. അടുത്ത യാത്രാവിശേഷത്തിനായി കാത്തിരിക്കുന്നു.
ReplyDeleteചേട്ടന്റെയൊരു ഭാഗ്യം!!!
ReplyDeleteഎല്ലാ സ്ഥലങ്ങളും ഇങ്ങനെ കാണാന്‍ പറ്റുന്നല്ലോ!!!
സ്വിറ്റ്സെര്‍ലാന്റിനേക്കുറിച്ചുള്ള ഈ സ്ഞ്ചാരക്കഥകള്‍ ഒന്നുകൂടി ആദ്യം തൊട്ട് വായിക്കണം..എനിക്ക്
നിരക്ഷരന്‍ ജി ഇത്രപെട്ടെന്നു
ReplyDeleteഅവസാനിപ്പിക്കെണ്ടാര്‍ന്നു ....
കഷ്ടം
ഞാനും നിങ്ങളുടെ ഒപ്പം ഓടി തളര്‍ന്നു പോയി
.................
എന്നെയും സ്വിസ് കാണിച്ചതിന് നന്ദി നന്ദി നന്ദി
ഒന്നും വായിച്ചില്ല എല്ലാം ഒന്നിരുത്തി വായിക്കുന്നുണ്ട്.ഇവിടെ ഒന്നിനും സമയമില്ല
ReplyDeletemanojettaa..
ReplyDelete5,6,7,8 chapters orumichu vayichu.
sathyam paranjal vayichu ennalla padichu ennu thanne parayatte.
malyalathil comment cheyyan pattunilla, sorry for that.
next post eppol varum.
Silent valley kadukalil oru niraksharane kandathayi evide okke pananmar padi nadakkunnundu.
entho manglishil commentiyittu manassinu oru sugam kittunilla
with love
A great trip, and excellent narration.interesting and informative.ഇനിയുമിനിയും യാത്രകളുണ്ടാകട്ടെ, യാത്രാവിവരണങ്ങളും.
ReplyDeleteHi Niroo, You mentioned about ur girl. So sad that she was not with you. Is normal sports shoe ok for this place in this time(March? Or do u really need a winter shoe?
ReplyDeleteഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബോട്ട് യാത്രയോ...ഹോ, അതൊരനുഭവം തന്നെ ആയിക്കണുമല്ലേ? നല്ലൊരു യാത്റയായിരുന്നു... തീറ്‍ന്നുപോയല്ലോ :-(
ReplyDeleteഒന്നൊഴിയാതെ എല്ലാം വായിച്ചു.....
ReplyDeleteഎന്താ പറയുക....
നന്ദി.....
ഗുപ്തന്‍ - സുക് യാത്രാ പൈങ്കിളി കിട്ടി ബോധിച്ചു. പൈങ്കിളിയാണെങ്കിലെന്താ ഞാന്‍ ശരിക്കും ആസ്വദിച്ചു. എന്തിനാ ബ്ലോഗീന്ന് മുക്കിക്കളഞ്ഞത് ?
ReplyDeleteമണികണ്ഠന്‍ - നന്ദി. അടുത്ത വിവരണം എഴുതിത്തുടങ്ങിയിട്ടുണ്ട്. നന്ദി :)
ഹരീഷ് തൊടുപുഴ - എന്റെ ഭാഗ്യം എന്നൊന്നും പറയണ്ട. ഗുപ്തനെപ്പോലുള്ളവര്‍ക്കും കിട്ടുന്നുണ്ട് ആ ഭാഗ്യം. പക്ഷെ അവര്‍ അതൊക്കെ എഴുതിയിടാതെ ഒറ്റയ്ക്ക് ആസ്വദിച്ച് നടക്കുകയാണ് :)
പിരിക്കുട്ടീ - എന്നാല്‍ ശരി പാട്ടപ്പിരിവിലേക്ക് ഉദാരമായി സംഭാവന നല്‍കിക്കോളൂ... :)
അനൂപ് കോതനെല്ലൂര്‍ - ഇരുത്തിത്തന്നെ ആയിക്കോട്ടേ വായന. ക്ഷീണിമാകുമ്പോള്‍ കിടന്നും വായിക്കാം :)
ചാക്കോച്ചീ - മലയാളത്തിലല്ലെങ്കിലും കാര്യം മനസ്സിലായാല്‍പ്പോരേ.സന്തോഷമായി മാഷേ, നന്ദി. അടുത്ത പോസ്റ്റ് എഴുതിത്തുടങ്ങിയിട്ടുണ്ട്. എവിടെയാണെന്ന് പറയുന്നില്ല. അത് സസ്‌പെന്‍സ്. ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. പാണന്മാര്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് നിങ്ങളുടെ നാട്ടില്‍ ? (മമ്മൂട്ടി സ്റ്റൈലില്‍ വായിക്കണം) സൈലന്റ് വാലിക്കഥകള്‍ വരാന്‍ ഇനിയും വൈകും. അതിന് മുന്‍പ് വേറെ കുറെ യാത്രകളെപ്പറ്റി എഴുതാനുണ്ട്.
പാവത്താന്‍ - നന്ദി :)
ക്വസ്റ്റ്യന്‍ മാര്‍ക്ക് - വിന്റര്‍ ഷൂ, വിന്ററില്‍പ്പോലും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. തെര്‍മല്‍ സോക്സ് ധരിച്ചാണ് ഞാന്‍ നടന്നിരുന്നത്. ഷൂ സാധാരണ ലെതര്‍ ബൂട്ട് തന്നെയായിരുന്നു. മാര്‍ച്ചില്‍ നല്ലൊരു സ്പോര്‍ട്ട്സ്/വാക്കിങ്ങ് ഷൂ മതിയാകും. നന്ദി മാഷേ :)
തെന്നാലിരാമന്‍ - 40 കിലോമീറ്റര്‍ ദൂരമുള്ള തടാകമാകുമ്പോള്‍ അത്രയ്ക്ക് സമയം എടുക്കും.നല്ലൊരു അനുഭവം തന്നെയാണത്. നന്ദി മാഷേ :)
കുഞ്ഞിപ്പെണ്ണ് - നന്ദി മാഷേ.
പാട്ടപ്പിരിവ് പാട്ടപ്പിരിവ്...എല്ലാവരും സഹകരിക്കണം.
സ്വിസ്സ് യാത്രയില്‍ കൂടെക്കൂടിയ എല്ലാവര്‍ക്കും നന്ദി.
വളരെ നല്ല വിവരണം.
ReplyDeletepakshe avidam vare poyitt oru photo
koodi cherthillallo enna sankadavumunde....
enthina mashe ingane kothippikkane??
ReplyDeletepoyalum ithupole aswadikkan pattilla.. eee sugarukaranu sweets kanumbozhundavana oru feelings..
pinne vivaranam ellam fayankara improve ayi k to... moshamayirunnu ennalla... ippo kidilan std...
നല്ല ഒരു യാത്രാ അനുഭവമായി ഈ യാത്ര.
ReplyDeleteഅഭിനന്ദനങ്ങള്‍.
അടുത്തതിനായി കാത്തിരിപ്പായി.
:)
സുഹൃത്തേ,
ReplyDeleteഞാൻ എന്റെ ബ്ലോഗിൽ താങ്കളുടെ അസാന്നിദ്ധ്യം അറിയുന്നു
മനോഹര യാത്രകള്‍
ReplyDeleteസാധാരണ ആദ്യമെത്താറുള്ള ഞാനിപ്പോള്‍ വളരെ താമസിച്ചു പോയി....
ReplyDeleteസ്വിസ്സ് യാത്രാ വിവരണം അവസാനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു വല്ലായ്മ....
പോകാന്‍ കഴിയില്ലെങ്കിലും പോയവര്‍ കണ്ട കാഴ്ച്ചകള്‍ വിവരിക്കുന്നത് കേള്‍ക്കാന്‍ ഒരു പ്രത്യേക രസവും സുഖവുമുണ്ട്.....
നന്ദീണ്ട് നീരു ഏറെ ഏറെ....
നല്ല അവതരണം..
ReplyDeleteസ്വിസ്സര്‍ലാന്‍ഡില്‍ പോയ പ്രതീതി..
നന്ദി.....
This comment has been removed by the author.
ReplyDeleteനിരക്ഷരരാക്ഷസാ. ഞാനിപ്പൊഴും ഷില്‍ത്തോണില്‍ നിന്ന് വിട്ടിട്ടില്ല... ങ്ങളാ ചായയും ഫ്രൈസും വച്ചിട്ടിരിക്കുന്നില്ലേ.. അതിന്റെ തൊട്ടപ്രത്തേ വിന്‍ഡോ സൈഡില്‍ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയിക്കളഞ്ഞില്ലേ ദുഷ്ടാ... :)
ReplyDeleteഅത്ര മനോഹരമായ ഒരു എപിസോഡായിരുന്നു അത്.. മഞ്ഞുമലകള്‍ക്ക് മുകളിലൂടെ കേബിള്‍ക്കാറിലെ യാത്ര മറക്കാന്‍ പറ്റുന്നില്ല..ഈ കാഴ്ചകള്‍ കണ്ടിട്ട് കണ്ണുമിഴിക്കാത്തവര്‍ അന്ധരായിരിക്കും എന്ന് നിരന്‍ തന്നെ പറഞ്ഞതുപോലെ ഈ യാത്രാ സീരീസ് കണ്ട്,വായിച്ചിട്ട് കണ്ണുതള്ളിപ്പോകുന്നു...
സൂറിക്കും കഴിഞ്ഞ് വണ്ടിപോട്ടേ, ഞാന്‍ മെല്ലെ പുറകേ എത്തിക്കോളാം :) കാണാനോ സാധ്യതയില്ല.. അങ്ങനെ വേഗം വായിച്ച് തീര്‍ക്കാന്‍ എന്നെ കിട്ടൂല്ല ... :)
നേഹ കൂടെയില്ലാതിരുന്നതുകൊണ്ട് ഇനി ഒരു സ്വിസ് യാത്രയ്ക്ക് കൂടി സ്ക്പോപ്പുണ്ടല്ലോ. വയസ്സുകാലത്തേയ്ക്ക് വയ്ക്കണ്ട, ആ തണുപ്പൊക്കെ സഹിക്കേണ്ടേ.
ReplyDeleteവായനക്കാര്‍ കാഴ്ചകള്‍ കണ്ട് ഒപ്പം സഞ്ചരിക്കുന്ന പോലെ തോന്നിപ്പിക്കുന്ന വിവരണത്തിന് അഭിനന്ദനങ്ങള്‍. :-)
നീരൂ, എല്ലാഭാഗങ്ങളും വായിച്ചു. അവിടൊക്കെ എത്തിപ്പെട്ട പ്രതീതി പകരുന്ന വിധത്തിലുള്ളതാണ് നീരുവിന്റെ എഴുത്ത്. നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങളും കൂടിയാകുമ്പോള്‍ വിവരണങ്ങള്‍ വളരെ ഇഫക്റ്റീവാകുന്നു.
ReplyDeleteഅമൂല്യമായൊരു ബ്ലോഗാണിത് നീരു. ഇതൊക്കെ പുസ്തകരൂപത്തില്‍ ആക്കണം.
മനൂ - സ്വിസ്സ് യാത്രയുടെ മറ്റ് പിന്നിലെ എപ്പിസോഡുകളില്‍ എന്റെ പടം ആവശ്യത്തിലധികം ഇട്ടിട്ടുണ്ട്.
ReplyDeleteനിഷാദ് - നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് നീങ്ങിയതുകൊണ്ട് കുറച്ചൊക്കെ ഇമ്പ്രൂവ്മെന്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു.
ശ്രീ ഇടശ്ശേരി - നന്ദി :)
തിരുവല്ലഭന്‍ - ഞാന്‍ വരാം മാഷേ :)
ഗുരു - നന്ദി :)
ചാണക്യന്‍ - ഇപ്രാവശ്യം വൈകിപ്പോയോ ചാണൂ. നന്ദി :)
റാണി അജയ് - ഈ വഴിക്ക് , ഈ യാത്രയില്‍ ആദ്യമായിട്ടാണല്ലേ ? നന്ദി :)
ശ്രീലാല്‍ - പതുക്കെ വായിച്ചാല്‍ മതി. ഇത് ഇവിടെത്തന്നെ കാണും. സ്വിസ്സിലൊക്കെ പോകാന്‍ ഒരു അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു. എന്തായാലും ഷില്‍ത്തോണിലെ ആ മലമുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി വാ മകാനേ...:) നന്ദി :)
ബിന്ദു ഉണ്ണീ - വയസ്സാംകാലത്ത് ഒരു സ്വ്വിസ്സ് യാത്രകൂടെ. ഹോ അത് നടന്നാല്‍ മതിയായിരുന്നു. ആ നാക്ക് പൊന്നാകട്ടെ. നന്ദി :)
ഗീതേച്ചീ - നന്ദി. ഇത് പുസ്തകമാക്കുന്നതിന് ഒരുപാട് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇതൊരു ബ്ലോഗായിട്ട് തന്നെ ഇവിടെ കിടന്നാല്‍ പോരേ ?
8 പോസ്റ്റുകളിലായി നീണ്ടുനിന്ന ഈ സ്വിസ്സ് യാത്രയില്‍ മടുപ്പൊന്നും പുറത്തുകാട്ടാതെ തണുപ്പൊന്നും വകവെയ്ക്കാതെ എന്റെ കൂടെ കൂടിയ എല്ലാ നല്ല സഹയാത്രികര്‍ക്കും എന്റെ ഉള്ളം നിറഞ്ഞ നന്ദി.
വളരെ നല്ല വിവരണം നീരൂ.
ReplyDeleteഇനിയും എഴുതുക.
ആശംസകള്‍.
Posts gambiramayi...Vivaranam avanippachicha vakkukal athimanoharamayi....
ReplyDelete