Wednesday 27 August 2008

ബൂലോക സഞ്ചാരം

റാമത് വേള്‍ഡ് മലയാളി കൌണ്‍സില്‍ (സിംഗപ്പൂര്‍) നടത്തിയ യാത്രാവിവരണ ബ്ലോഗ് മത്സരത്തിന്റെ ഫലവും, പങ്കെടുത്ത ബ്ലോഗുകളെപ്പറ്റിയുള്ള ജ്യൂറിയുടെ അഭിപ്രായവും അവരുടെ സോവനീയറായ ‘ റിഫ്‌ളെക്‍ഷന്‍സ് 2008 ‘ ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് സ്ക്കാന്‍ ചെയ്തെടുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ സാങ്കേതിക സാദ്ധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ച് മെച്ചപ്പെട്ട യാത്രാ വിവരണങ്ങള്‍ എഴുതാന്‍ നമുക്കാര്‍ക്കും പറ്റിയിട്ടില്ലെന്നുള്ള ജ്യൂറിയുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ.

യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്കും, ഇനി എഴുതാന്‍ പോകുന്നവര്‍ക്കും ജ്യൂറി മെമ്പറുടെ ഈ കുറിപ്പ് വഴികാട്ടിയാകട്ടെ, മെച്ചപ്പെട്ട യാത്രാ വിവരണങ്ങള്‍ ബൂലോകത്ത് പിറക്കാനിടയാകട്ടെ, മലയാളികള്‍ അതൊക്കെ വായിച്ച് കൂടുതല്‍ യാത്രകള്‍ ചെയ്യാനിടയാകട്ടെ, വരും കാലങ്ങളിലെ മത്സരങ്ങള്‍ കൂടുതല്‍ വാശിയേറിയതാവട്ടെ.

ആശംസകളോടെ......

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)








36 comments:

  1. നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍.. :)

    congrats..

    ReplyDelete
  2. നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍..

    ReplyDelete
  3. ‘ഉള്ളതില്‍ വ്യത്യസ്തമായി ഗുണങ്ങളില്‍ മിക്കതും ഈ ബ്ലോഗില്‍ ചേര്‍ന്നു വന്നിട്ടുണ്ട്.’ ജൂറി.
    വ്യത്യസ്തനായൊരു ബ്ലോഗറാം താങ്കളെ
    സത്യത്തില്‍ ജൂറി തിരിച്ചറിഞ്ഞല്ലോ!
    അഭിനന്ദനങ്ങള്‍!!!!!!!അമ്പാടീ, അഭിനന്ദനങ്ങള്‍!!!!!!!!

    ReplyDelete
  4. വളരെ നന്നായി, കൊള്ളാം ഗംഭീരം, കലക്കിമറിച്ചു, അത്യുഗ്രന്‍... :)

    ReplyDelete
  5. ഒന്നും രണ്ടും മൂന്നും സമ്മാനത്തിനര്‍ഹരായ ശ്രീ മനോജ് ,ശ്രീമതി പ്രിയ,മൈന എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ഇനിയും ഇനിയും ഒരുപാട് അവാര്‍ഡുകള്‍ വാങ്ങാന്‍ ദൈവം അവസരം തരട്ടെ

    ReplyDelete
  6. നന്നായി, കൊള്ളാം, ഉഗ്രന്‍, ഇതൊന്നും ഞാന്‍ പറയാന്‍ പോണില്ല. നിശിതമായിട്ടുപോയിട്ടു്, അല്ലാതെപോലും വിമര്‍ശിക്കാന്‍ എനിക്കറിയൂല്യ. പക്ഷേ അഭിനന്ദനങ്ങള്‍ ആവാല്ലോ, സ്വീകരിച്ചൂടെ?

    ഞാനും ഒരു യാത്ര പോയ കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്‌. സൌകര്യപ്പെട്ടാല്‍ ഒന്നു നോക്കിക്കോളൂട്ടോ.

    ReplyDelete
  7. മനോജ്,
    ആശംസകൾ.!

    ReplyDelete
  8. ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍, നിരക്ഷരന്‍ ചേട്ടാ.
    :)

    ReplyDelete
  9. നിരനും പ്രിയക്കും മൈനക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.


    (നിരാ.. സ്കാന്‍ ചെയ്തിട്ടതിനൊപ്പം തന്നെ ടൈപ്പ് ചെയ്തത് കൂടി ഇട്ടിരുന്നിവെങ്കില്‍ വായിക്കാന്‍ എളുപ്പമായേനേ)

    ReplyDelete
  10. നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍:-)

    ReplyDelete
  11. മനോജ് ഭായ്, സന്തോഷമുള്ള വര്‍ത്തമാനം തന്നെ. സ്വന്തം ഇഷ്ടങ്ങള്‍ക്കുവേണ്ടി ചെയ്യുന്നവ മറ്റുള്ളവര്‍ക്കും പ്രിയങ്കരമാവുന്നത് സന്തോഷമുള്ള കാര്യം തന്നെ അല്ലേ?

    പക്ഷേ ഒരു കാര്യം, ഒരു സമ്മാനം മേടിച്ചു എന്നു വച്ച് അഹങ്കരിക്കാതെ ഇനീം നല്ല കിടു പോസ്റ്റുകള്‍ പെട്ടെന്ന് പെട്ടെന്ന് ഇട്ടില്ലേലുണ്ടല്ല്ലോ നല്ല ‘തമ്മാനം’ തരും കേട്ടോ. വേറെ ഒന്നും തോന്നല്ലേ, ഇതൊരു ഭീഷണിയാ കേട്ടൊ.. സത്യായിട്ടും!

    ReplyDelete
  12. സാര്‍,
    പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ സാര്‍. എന്തെങ്കിലും ഉടനെ ചെയ്യൂ സാര്‍, സാര്‍, ഒരു ഹര്‍ത്താല്‍ എങ്കിലും സാര്‍, സാര്‍ പ്ലീസ് സാര്‍

    കയറു
    അമ്മാളൂന്റെ ഫ്രണ്ട്

    ReplyDelete
  13. നിരക്ഷരന്� ജീ..,വ്യത്യസ്തമായ യാത്രാനുഭവങ്ങളുമായി ഇനിയും ബൂലോകത്തെ അത്ഭുതപ്പെടുത്താന്� ഒരു പ്രചോദനമാകട്ടെ ജൂറിയുടെ പരാമര്�ശവും പുരസ്കാരവും....ആശംസകള്�..:)

    ReplyDelete
  14. അഭിനന്ദനങ്ങള്‍

    സസ്നേഹം രസികന്‍

    ReplyDelete
  15. CONGRATULATIONS to the winners !!!!!!!!!!!!!!!!

    ReplyDelete
  16. നിരൻ.. വീണ്ടും വീണ്ടും അഭിനന്ദനംസ്

    ReplyDelete
  17. പറയാൻ വിട്ടു. I M S വിക്രാന്ത് ഇപ്പോഴാ കണ്ടത്. ഈയുള്ളവൻ ഒരുപാട് പരേഡുകളിൽ പങ്ക് കൊണ്ടിട്ടുണ്ട് അവളുടെ മുകളിൽ.. മ്യൂസിയമാക്കിയതിന് ശേഷം കണ്ടില്ലായിരുന്നു. നന്ദി..

    ReplyDelete
  18. ഇപ്പോ അഭിനന്ദനങ്ങള്‍, അടുത്ത പ്രാവശ്യം കീറിമുറിച്ച് വിമര്‍ശിക്കാം.

    ReplyDelete
  19. അഭിനന്ദനങ്ങള്‍ എല്ലാരും ഒരിക്കല്‍ തന്നതല്ലേ ? വീണ്ടും അഭിനന്ദനങ്ങള്‍ വരുന്നതുകണ്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. വീമ്പ് കാണിക്കാന്‍ വേണ്ടി ഒരു പോസ്റ്റ് ഇട്ടതുപോലെ ഒരു തോന്നല്‍.
    വീമ്പ് കാണിച്ചതാണെന്ന്‍ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

    മത്സരത്തില്‍ പങ്കെടുത്തവരും, മത്സരത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം ഉള്ളവരും കണ്ടോട്ടേ എന്ന് കരുതിയാണ് ഈ കടലാസുകള്‍ സ്ക്കാന്‍ ചെയ്ത് പോസ്റ്റിയത്. ജ്യൂറിയുടെ അഭിപ്രായം അറിയാനും ആരൊക്കെ മത്സരത്തില്‍ പങ്കെടുത്തു എന്ന് മനസ്സിലാക്കാനും, അടുത്ത മത്സരത്തിന് എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണമെന്നുമുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യാമെന്നുമാണ് കരുതിയത്.

    പലരും സ്ക്കാന്‍ ചെയ്ത് ഇട്ട പേജുകള്‍ വായിച്ചോ എന്ന് സംശയമുണ്ട്. വായിച്ചിരുന്നെങ്കില്‍ സ്വാഭാവികമായും മറ്റ് ചില കമന്റുകളാണ് വരുമായിരുന്നത്. എന്തായാലും ഇനി യാത്രാ വിവരണങ്ങള്‍ മാത്രമേ ഇവിടെ ഇടുന്നുള്ളൂ.. :( :(

    അഭിനന്ദനങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടെ നന്ദി.

    ReplyDelete
  20. നന്നായില്ല, കൊള്ളില്ല, കലക്കിയില്ല, ഉഗ്രനല്ല
    ഇനി പുച്ഛം തോന്നണ്ട :-)

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ജൂറിയംഗത്തിന്റെ കമന്റ്‌ കൊടുത്തത്‌ നന്നായി നിരക്ഷരന്‍.
    ഈ അഭിനന്ദനങ്ങള്‍ വായിക്കുമ്പോള്‍ അല്‌പം കുറ്റബോധമുണ്ട്‌. ഒരു മത്സരം എന്നു കണ്ടപ്പോള്‍ ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ്‌ ഞാന്‍ പോസ്‌റ്റ്‌ തയ്യാറാക്കിയത്‌. എന്റെ നിലവാരം എത്രയാണെന്ന്‌ എനിക്കുതന്നെ അറിയാം. മലയാളത്തില്‍ ബ്ലോഗില്‍ സഞ്ചാരസാഹിത്യം അത്ര സജീവമല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്‌. അല്ലെങ്കില്‍ നേരംപോക്കിനുള്ള കുത്തിക്കുറിക്കലുകള്‍. ..
    എഴുതുന്നതില്‍ അല്‌പം ആത്മാര്‍ത്ഥ കാണിക്കണം എന്ന പാഠമാണ്‌ എനിക്കു കിട്ടിയത്‌. നിരക്ഷരന്‌ അഭിനന്ദനങ്ങളും നന്ദിയും

    ReplyDelete
  23. ജൂറിയുടെ വിലയിരുത്തല്‍ വായിച്ചു. ചില ലിങ്കുകളില്‍ പോയി നോക്കി. എല്ലാം വായിച്ചപ്പോള്‍ എന്‍റെ ഒന്നാം സമ്മാനവും താങ്കള്‍ക്ക് തന്നെ. ഇങ്ങനെയൊരംഗീകാരം തേടി വരുമെന്നറിയാതെ യാത്രകള്‍ നടത്തി, അതു ഞങ്ങള്‍ക്കൊക്കെ വേണ്ടി കുറിപ്പാക്കി. മത്സരം മുന്നില്‍ കണ്ടായിരുന്നെങ്കില്‍ ജൂറി പറഞ്ഞ പിഴവുകള്‍ വരില്ലായിരുന്നു. അതു കൊണ്ട് ഇനിയെഴുതുമ്പോള്‍ ശരിക്കും ഒരു യാത്രാ വിവരണം തന്നെ ആക്കി എഴുതിക്കോളൂ.

    ReplyDelete
  24. വണ്ടി വിടല്ലേ...എന്റെ വക ഒരു അഭിനന്ദനവും കൂടി സ്വീകരിക്കണം..

    യാത്രാബ്ലോഗുകളെ പറ്റിയുള്ള ജൂറിയുടെ നിരീക്ഷണം വായിച്ചു.സാങ്കേതികത വേണ്ട വിധം ഉപയോഗിക്കാത്തതി‍ൂള്ള ആശങ്ക ഒരു പരിധി വരെ ശരിയാണെങ്കിലും അതു പ്രാവർത്തികമാണെങ്കിൽ ചില പ്രശ്നങ്ങളുണ്ട്‌. ജൂറി പറഞ്ഞതു പോലെ തിരക്കു മാതമല്ല ഇതിനു കാരണം.വിവരണവും ഫോടോസും എഡിറ്റിംഗും ലേ-ഔട്ടും ഒക്കെ ഒരു വ്യക്തി തന്നെ കൈകാര്യം ചെയ്യുന്ന ഒന്നായ ബ്ലോഗിൽ ഇപ്പറഞ്ഞ എല്ലാ മേഖലകളിലും ആ വ്യക്തിക്ക്‌ പ്രാഗദ്ഭ്യം ഉണ്ടാവേണ്ടി വരില്ലേ..ഒരു മാഗസിനിലോ ടിവിയിലോ യാത്രാവിവരണം നടത്തുന്ന ആൾക്ക്‌ ഇത്രയും കാര്യങ്ങൾ ഒന്നിച്ച്‌ മാനേജ്‌ ചെയ്യേണ്ടി വരുമെന്നു തോന്നുന്നില്ല. എന്തായാലും ഇതിനൊക്കെ കഴിവുള്ള ബ്ലോഗർമാർ യാത്രാവിവരണങ്ങളുമായി രംഗത്തു വരുമെന്നു പ്രതീക്ഷിക്കാം അല്ലേ..

    ReplyDelete
  25. മനോജേട്ടാ വളരെയധികം നന്ദി ഈ വിവരങ്ങൾ ഇവിടെ എത്തിച്ചതിന്. ഒരു പരീക്ഷ എഴുതി അതിന്റെ റിസൾട്ടു കാത്തിരിക്കുന്ന കുട്ടിയുടെ ആകാംക്ഷയാണ് എനിക്കുണ്ടായിരുന്നത്. ജയിക്കുമോ തോൽക്കുമോ എന്നതല്ല മറിച്ച് എന്റെ നിരീക്ഷണങ്ങൾ എങ്ങനെ വിലയിരുത്തപ്പെട്ടു എന്നറിയാനുള്ള ഒരു ആഗ്രഹം. ഇനിയും കൂടുതൽ നല്ല യാത്രാവിവരണങ്ങൾ ഉണ്ടാവട്ടെ.

    ReplyDelete
  26. അഭിനന്ദനങ്ങള്� മനോജ്, പ്രിയാജി !
    ഇനിയും ഒരുപാടു നല്ലപോസ്റ്റുകള്� നിങ്ങള്�ക്കെഴുതുവാന്� കഴിയട്ടെ !
    (best is yet to come)

    ReplyDelete
  27. ആദ്യമേ ഒരു അഭിനന്ദനം..പിന്നെ..ജൂറിയുടെ കമന്റും വായിച്ചു....തന്ന ലിങ്ക് കളില്� പോയി നോക്കുകയും ചെയ്തു..സരിഞ പറഞ്ഞതു തന്നീയാണ് എനിക്കും പറയാനുള്ളത്..നിരക്ഷരന് ഇതു അര്�ഹിക്കുന്ന സമ്മാനം തന്നെ..

    ReplyDelete
  28. നിര്‍, ആശംസകള്‍സ്!
    മുകളിലെഴുതിയത് വായിച്ചതുകൊണ്ട് മൌനമായി തിരിച്ചുപോകുന്നു, നോകമന്റ്സ്:)

    ReplyDelete
  29. നിരക്ഷരാ, ആശംസകള്‍.. :)

    ReplyDelete
  30. എന്റെ കമ്പ്യൂട്ടര്‍ വൈറല്‍ പനി ബാധിച്ച് കിടപ്പിലായതുകൊണ്ട് നാലഞ്ചുദിവസമായി ബൂലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. (പനി മാറി, ഇന്നൊന്നു കുളിപ്പിച്ച് നോക്കി. കുഴപ്പമില്ലെന്നു തോന്നുന്നു)
    ജൂറിയുടെ അഭിപ്രായങ്ങള്‍ പോസ്റ്റായി ഇട്ടത് നന്നായി. നന്ദി.
    കേവലമൊരു ഓര്‍മ്മക്കുറിപ്പ് എഴുതുന്ന ലാഘവത്വത്തോടെയോ, ഫോട്ടോകള്‍ക്ക് വിശദമായ അടിക്കുറിപ്പ് തയ്യാറാക്കുന്നതിലൂടെയോ നിലവാ‍രമുള്ള യാത്രാവിവരണം ഉണ്ടാക്കാന്‍ പറ്റില്ലെന്നു മനസ്സിലായി.
    അവര്‍ പറഞ്ഞിട്ടുള്ള ലിങ്കുകള്‍ എല്ലാം നോക്കി. തീര്‍ച്ചയായും മനോജ് ഈ പുരസ്കാരത്തിന് അര്‍ഹന്‍ തന്നെ. ഒരു പോസ്റ്റേ ഉള്ളൂ എങ്കിലും മൈനയുടെ ബ്ലോഗ് വേറിട്ടതായി തോന്നി. കൊടകരപുരാണം ഈ മത്സരത്തിനയച്ചതിന്റെ യുക്തി.....എന്തോ, പിടികിട്ടിയില്ല.

    ReplyDelete
  31. എന്‍ പി സജീഷിന്റെ വിധിനിര്‍ണയ ക്കുറിപും നന്നായിരിക്കുന്നു. ചിലയാത്രകള്‍ അടിമുടി ഒരു സമ്പൂര്‍ണ യാത്രാബ്ലോഗ് തന്നെ. അവാര്‍ഡിതന് അഭിനന്ദനങ്ങള്‍

    ReplyDelete
  32. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.