Wednesday 28 November 2007

യാത്രാലക്ഷ്യം

യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല.

അതൊക്കെ, മലയാളിക്കുവേണ്ടി പൊറ്റക്കാടു്‌ അതിമനോഹരമായി എഴുതിയിട്ടുണ്ട്‌. അത് വായിക്കാത്തവര്‍ക്കുവേണ്ടി, സന്തോഷ്‌ ജോര്‍ജ്ജു്‌ കുളങ്ങരയുടെ ''സഞ്ചാരം" വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്‌. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി?

ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്‌. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകൾ‍. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാൽ‍, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാൽ‍, ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല.

സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)

4 comments:

  1. കൊളംബസ് പണ്ടു ഇന്ത്യയന്വേഷിച്ച് അമേരിക്കക്കു പോയെന്നു കേട്ടിട്ടുണ്ട്. ഗാമ ഇന്ത്യയിലെത്തിയെന്നും. എന്നിട്ടും ഇവിടങ്ങളിലേക്ക് ഇനിയും ആളുകള്‍ പോകുന്നുണ്ട് പുതിയ അനുഭവങ്ങളിലൂടെ....

    സ്വാഗതം. എഴുതുക. :)
    -സുല്‍

    ReplyDelete
  2. സ്വാഗതം സുഹൃത്തേ...

    എന്തായാലും എഴുതൂ...

    ആശംസകള്‍‌!

    :)

    ReplyDelete
  3. Great start man... Just happened to pass by ur blog... Read most of them continuously but it is the start I like most... All the best dear... Keep going and entertain us...

    ReplyDelete
  4. ഇവിടെ തുടങ്ങുന്നു നിരക്ഷരന്ടെ കൂടെ ഒരു യാത്ര...

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.